Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ആഢംബരത്തോടെ ജീവിക്കും നക്ഷത്രം; നന്ദിയില്ലായ്മ പ്രധാന ന്യൂനത
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നുണ്ട്. എങ്ങനെയെല്ലാം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ നക്ഷത്രത്തിലും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. നിങ്ങളുടെ നക്ഷത്രം മനസ്സിലാക്കി വരുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

മൂലം നക്ഷത്രത്തിന്റെ ഫലമാണ് ഇന്നത്തെ ദിവസം ഈ ലേഖനത്തില്‍ പറയുന്നത്. ഇത് അസുരഗണനക്ഷത്രമാണ്. മൂലം നക്ഷത്രത്തെ ഗണ്ഡാന്ത നക്ഷത്രം എന്നും പറയുന്നുണ്ട്. മൂലം നക്ഷത്രക്കാര്‍ക്ക് ധര്മ്മനിഷ്ഠക്കാരായിരിക്കും. ഇത് കൂടാതെ ഇവര്‍ അഭിമാനം, സൗമ്യപ്രകൃതി, വളരെ ധനം എന്നിവയുമായി ജീവിക്കുന്നവരായിരിക്കും. അത് മാത്രമല്ല ലക്ഷ്യബോധമുള്ളതിനാല് പുതിയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതിന് അതീവസമര്ത്ഥരാണ്. ഓരോ നക്ഷത്രക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്വഭാവ സവിശേഷതകള്‍
ഏത് കാര്യം തുടങ്ങി വെച്ചാലും അത് പിന്നിടുള്ള സമയത്തേക്കും നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഏതൊരു കാര്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. സ്വന്തം സുരക്ഷിതത്വത്തേക്കാള്‍ മറ്റുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അതുകൊണ്ട് തന്നെ വിശ്വസിച്ച് ഇവര്‍ എപ്പോഴും ഏത് കാര്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. ധീരതയാണ് ഇവരുടെ മുഖമുദ്ര.

സ്വഭാവ സവിശേഷതകള്‍
ആഢംബര ജീവിതത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് കൂടാതെ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. പലപ്പോഴും ചെറിയ രീതിയില്‍ ഉള്ള അന്ധവിശ്വാസം ഇവരെ ബാധിക്കുന്നുണ്ട്. ശുഭാപ്തി വിശ്വാസത്തോടൊപ്പം അന്ധവിശ്വാസവും ഇവരെ ബാധിക്കുന്നുണ്ട്. പലപ്പോഴും നീതിക്ക് വേണ്ടി പോരാടുന്നതിന് തന്നെയാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. നന്ദിയില്ലായ്മ ഇവരുടെ ഒുരു പ്രധാന പോരായ്മയാണ്.

സ്വഭാവ സവിശേഷതകള്‍
ഉദാരമതികളായിരിക്കും. ഏത് കാര്യത്തിനും ഏതൊരാള്‍ക്കും സഹായിക്കുന്നതിനും വാരിക്കോരി ചിലവാക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഇത് കൂടാതെ ഇവരെ എപ്പോഴും രോഗം അലട്ടുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെയെല്ലാം മറികടന്ന് പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. നീതിപൂര്‍വ്വം ഏത് കാര്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അഹംഭാവം ഉണ്ടെന്ന് പുറമേ നിന്ന് തോന്നുമെങ്കിലും അത്തരം കാര്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതാണ് എന്നുള്ളതാണ് സത്യം.

സ്വഭാവ സവിശേഷതകള്‍
സമ്പത്തും ബഹുമാനവും ഇവരെ തേടിയെത്തുന്നുണ്ട്. അതിന്റെ ഫലമായി സൗഖ്യം, കീര്‍ത്തി, ഐശ്വര്യം, എന്നിവ ഇവരെ തേടിയെത്തുന്നു. എപ്പോഴും ഇവരെ രോഗം അലട്ടും എന്നുള്ളതാണ് സത്യം. ഇവര്‍ അക്രമം അഴിച്ചുവിട്ടാലും ശരി ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശത്രുക്കളുണ്ടാകുകയില്ല. അഥവാ ഉണ്ടായാലും ആ ശത്രുത നീണ്ടുനില്ക്കുകയില്ല എന്നതും ഒരു പ്രത്യേകതയാണ്. അതിന് കാരണം പിന്നീട് ഇവര്‍ നയപരമായി സംസാരിക്കുമെന്നതാണ്.

സ്വഭാവ സവിശേഷതകള്‍
സ്വന്തം പരിശ്രമം കൊണ്ട് നേടിയ പണം കൊണ്ട് ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നുണ്ട് ഇവര്‍. അത് മാത്രമല്ല ജീവിതത്തില പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് പ്രത്യേക കരുത്തും കഴിവും ഉണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ ഇവര്‍ മുന്നോട്ട് എത്തുമെങ്കിലും പലപ്പോഴും സ്വാര്‍ത്ഥത ഇവരില്‍ കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ബഹുമാനത്തോടെ എല്ലാവരോടും പെരുമാറുമെങ്കിലും ബഹുമാനം ലഭിക്കുന്ന കാര്യത്തില്‍ അല്പം ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്.

സ്വഭാവ സവിശേഷതകള്‍
സുഖഭോഗങ്ങള്‍ ലഹരി വസ്തുക്കള്‍ എന്നിവയോട് അല്പം താല്‍പ്പര്യം കൂടുതലായിരിക്കും. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇതെല്ലാം നിര്‍ത്തി ജീവിതത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത ഉണ്ടാവുന്നുണ്ട്. സ്ഥിരമായി ഒരു സ്വഭാവത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിന് അല്പം പ്രയാസമുള്ളവരായിരിക്കും മൂലം നക്ഷത്രക്കാര്‍. അത് മാത്രമല്ല സ്ത്രീകളാണെങ്കില്‍ അല്പം അസൂയയും കുശുമ്പും ഇവരിലുണ്ടാവുന്നുണ്ട്. എങ്കിലും അതൊന്നും സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടിയാവില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. സുഖഭോഗങ്ങള്‍ ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് പിന്നീട് ജീവിതത്തിന്റെ ഭാഗമാവുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ദോഷപരിഹാരങ്ങള്‍ ഇങ്ങനെ
ചൊവ്വ, വ്യാഴം, സൂര്യന് എന്നീ ദശകളില്‍ മൂലം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യാന്‍ ശ്രദ്ധിക്കണം. അശ്വതി, മകം എന്നീ അനുജന്മനക്ഷത്രങ്ങളിലും മൂലം നക്ഷത്രങ്ങളിലും ശ്രീകൃഷ്ണ, വിഷ്ണു, ഗണപതി ഭജനം നടത്തുന്നത് ദോഷങ്ങള്‍ മാറുന്നതിന് ഏറ്റവും ഉത്തമമായിരിക്കും. മൂലവും വ്യാഴവും ഒത്തുവരുന്ന ദിവസം വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. വിവാഹത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ ആയില്യം നക്ഷത്രക്കാരുമായി വിവാഹം നടത്തുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇത് മാത്രമല്ലഇനി വിവാഹം നടന്നിട്ടുണ്ടെങ്കില്‍ ജന്മനക്ഷത്രദിവസങ്ങളില്‍ ക്ഷേത്രത്തില്‍ 'സംവാദസൂക്ത മന്ത്രാര്‍ച്ചന' മുടങ്ങാതെ നടത്തി പ്രാര്‍ത്ഥിക്കണം.



Click it and Unblock the Notifications