For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Moolam Nakshatra 2022: മൂലം നക്ഷത്രത്തിന് 2022 നല്‍കും മഹാഭാഗ്യം: അറിയാം സര്‍വ്വസൗഭാഗ്യത്തെ

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകളാണ് ഉള്ളത് എന്ന് നമുക്കറിയാം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങളുടെ നക്ഷത്രഫലം നോക്കി ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ ജന്മനക്ഷത്രം എങ്ങനെയെല്ലാം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. ഓരോ നക്ഷത്രത്തിലും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. നിങ്ങളുടെ നക്ഷത്രം മനസ്സിലാക്കി അറിഞ്ഞിരിക്കേണ്ടവ ഇതാണ്.

Moolam Nakshatra 2022

മൂലം നക്ഷത്രത്തിന്റെ 2022-ലെ ഫലമാണ് ഇന്നത്തെ ദിവസം ഈ ലേഖനത്തില്‍ പറയുന്നത്. ഇത് അസുരഗണനക്ഷത്രമാണ്. മൂലം നക്ഷത്രക്കാര്‍ ധര്‍മ്മനിഷ്ഠക്കാരായിരിക്കും. ഇത് കൂടാതെ ഇവര്‍ അഭിമാനം, സൗമ്യപ്രകൃതി, സമ്പത്ത് എന്നിവയില്‍ നഷ്ടമില്ലാതെ ജീവിക്കുന്നവരായിരിക്കും. അത് മാത്രമല്ല ലക്ഷ്യബോധമുള്ളതിനാല്‍ പുതിയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതിന് മൂലം നക്ഷത്രക്കാര്‍ സമര്‍ത്ഥരായിരിക്കും. 2022-ലെ മൂലം നക്ഷത്രത്തിന്റെ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

കുടുംബം

കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ മൂലം നക്ഷത്രക്കാര്‍ക്ക് 2022 കരുതി വെച്ചിരിക്കുന്നത് ഇതാണ്. ഇവര്‍ ഏത് കാര്യത്തിനും പ്രതികരിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഉണ്ടായേക്കാം. പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഫലമായി പലപ്പോഴും അത് നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തെ നശിപ്പിക്കും. കുടുംബാംഗങ്ങളില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ പരസ്പരമുള്ള ഈഗോ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്. ഇത് കൊണ്ട് തന്നെ പലപ്പോഴും കുടുംബ ബന്ധങ്ങളില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകാം, വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന നിങ്ങളുടെ കൂട്ടുകുടുംബത്തിലെ കുടുംബാംഗങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ട്.

കുടുംബം

കുടുംബം

എന്നാല്‍ വര്‍ഷത്തിന്റെ പകുതി മുതല്‍ കുടുംബ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ വളരെ ക്ഷമയോടെ പെരുമാറുകയും കൂടുതല്‍ ശ്രദ്ധയോടെ സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്താല്‍ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചാല്‍ വര്‍ഷത്തിലെ അവസാന മാസങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാം. കുടുംബത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാകാമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

 ദാമ്പത്യ ജീവിതം

ദാമ്പത്യ ജീവിതം

വിവാഹിതരും തങ്ങളുടെ ദാമ്പത്യജീവിതം സന്തുലിതമാക്കേണ്ടതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ജീവിത പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ കാലയളവില്‍, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ഒരു സ്‌നേഹബന്ധം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് വര്‍ഷത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.

പ്രണയം

പ്രണയം

ഈ വര്‍ഷം നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതായിരിക്കും. നിങ്ങളും നിങ്ങളുടെ പ്രണയിതാവും തമ്മില്‍ ഉള്ള ബന്ധം വളരെയധികം അടുപ്പമായിരിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ കാമുകിയെ/കാമുകനെ വിവാഹം കഴിക്കാന്‍ പോലും നിങ്ങള്‍ പദ്ധതിയിട്ടേക്കാം. എന്നിരുന്നാലും, നിങ്ങളുടെ മനസ്സിലുള്ളതെല്ലാം തുറന്ന് പറയുന്നതിന് ശ്രമിക്കേണ്ടതാണ്. ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ നിങ്ങള്‍ക്ക് വിവാഹയോഗം കാണുന്നുണ്ട്.

ആരോഗ്യം

ആരോഗ്യം

ഈ വര്‍ഷം, അനാവശ്യ കാര്യങ്ങള്‍ കാരണം നിങ്ങളുടെ മാനസികാരോഗ്യം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും ദഹനവ്യവസ്ഥയെയും ബാധിക്കുകയും നിങ്ങള്‍ക്ക് ചില ഉദരരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ പ്രശ്‌നം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നതിനാല്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടി വന്നേക്കാം. കൂടാതെ, ഈ വര്‍ഷത്തെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒട്ടും അശ്രദ്ധ കാണിക്കരുത്. അലോപ്പതി മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, കാരണം അവയുടെ പാര്‍ശ്വഫലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊതുവേ, വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സ എടുക്കാന്‍ ശ്രദ്ധിക്കണം. എങ്കിലും പൊതുവേ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

കരിയര്‍

കരിയര്‍

കരിയറിന്റെ കാര്യത്തില്‍ മൂലം നക്ഷത്രക്കാര്‍ക്ക് നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇത് കൂടാതെ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഈ വര്‍ഷം ധാരാളം യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കോ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കോ വിദേശത്തേക്കോ പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിച്ചേക്കാം. വലിയ വരുമാനത്തിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. എങ്കിലും അമിത ജോലി പലപ്പോഴും നിങ്ങളെ ക്ഷീണത്തിലാക്കിയേക്കാം. ജോലിയിലെ സ്ഥാനനം നിങ്ങളെ മികച്ചതാക്കും. അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ബിസിനസ്

ബിസിനസ്

2022 ബിസിനസുകാര്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആത്മവിശ്വാസം അതുകൊണ്ട് തന്നെ ഇവരില്‍ വളരെ കൂടുതലായിരിക്കും. വെല്ലുവിളികള്‍ എന്തുതന്നെയായാലും, പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് കൂടാതെ ബിസിനസില്‍ മികച്ച ലാഭം നിങ്ങളെ തേടിയെത്തുന്നുണ്ട്. എത്ര കഠിനമായ ജോലിയാണെങ്കിലും അത് പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ നിങ്ങള്‍ ചില പുതിയ നിക്ഷേപങ്ങള്‍ നടത്തേണ്ടതായി വന്നേക്കാം. എന്നാല്‍ അതും നിങ്ങളില്‍ ലാഭകരമായിരിക്കും.

സാമ്പത്തികം

സാമ്പത്തികം

ഈ വര്‍ഷം, സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും നല്ല സാമ്പത്തിക മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അത് നിങ്ങള്‍ക്ക് മികച്ച ലാഭം കൊണ്ട് വരുന്നുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങള്‍ ശക്തമായ ഒരു സാമ്പത്തിക സ്ഥിതിയിലായിരിക്കാം ഈ വര്‍ഷം ഉള്ളത്. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം വിവിധ തരത്തിലുള്ള സേവിംഗ്‌സ് സ്‌കീമുകളില്‍ നിക്ഷേപിക്കണം. സാധ്യമെങ്കില്‍ ഏതെങ്കിലും വസ്തുവിലും നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാറ്റിനുമുപരിയായി നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്.

ജന്മസംഖ്യ പ്രകാരം ഇവരെ ശനിദോഷം ബാധിക്കില്ല: അനുഗ്രഹം ജീവിതം മുഴുവന്‍ജന്മസംഖ്യ പ്രകാരം ഇവരെ ശനിദോഷം ബാധിക്കില്ല: അനുഗ്രഹം ജീവിതം മുഴുവന്‍

most read:അശ്വതി മുതല്‍ രേവതി വരെ: എല്ലാ നാളുകാരും മകരമാസ ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്‌

English summary

Moolam Nakshatra 2022 Predictions in Malayalam

Moolam Nakshatra 2022 Predictions Based On Malayalam Nakshatram Kerala Astrology. Take a look.
Story first published: Monday, January 17, 2022, 10:08 [IST]
X
Desktop Bottom Promotion