Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വിഷ്ണുകൃപയാല് ജീവിതം ധന്യം, ശുഭഫലങ്ങള്‍; ഇന്ന് ഭാഗ്യകടാക്ഷം കൈവരുന്ന 5 രാശിക്കാര്‍
ഒക്ടോബര്‍ 5ന് വ്യാഴാഴ്ച ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ആശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയാണ് ഇന്ന്. ഈ ദിവസം സപ്തമി തിഥിയില്‍ ശ്രാദ്ധവും തര്‍പ്പണവും നടത്തും. ഈ ശുഭദിനത്തില്‍ രവിയോഗം, മൂല ത്രികോണയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം ബുധന്‍ അതിന്റെ മൂലതൃകോണ രാശിയായ കന്നിയിലും ശനി അതിന്റെ മൂലത്രികോണ രാശിയായ കുംഭത്തിലുമായിരിക്കും.
ചന്ദ്രന് രാവിലെ അതിന്റെ മൂലത്രികോണ രാശിയായ ഇടവത്തില്‍ നിന്ന് സംക്രമിച്ച് മിഥുന രാശിയിലേക്ക് വരും. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗവും കാരണം വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാരുടെ ചിന്തകള്‍ കൂടുതല്‍ ശക്തമാകും, അവര്‍ എല്ലാ ജോലികളും ചിന്താപൂര്‍വ്വം ചെയ്യും. വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 5 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒക്ടോബര്‍ 5 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണ്. മിഥുന രാശിക്കാര്‍ക്ക് എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. അപൂര്‍ണ്ണമായ ബിസിനസ്സ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ദിവസം നല്ലതാണ്. നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴികള്‍ തെളിയും. പിതാവില്‍ നിന്ന് പിന്തുണ ലഭിക്കും. ശത്രുക്കളെ ജയിക്കാനാകും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ജോലിയുള്ളവര്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്ത് മുന്നോട്ടുപോകും. സഹപ്രവര്‍ത്തകരുമായി നല്ല സ്വരച്ചേര്‍ച്ച ഉണ്ടാകും. നിങ്ങള്‍ക്ക് ഒരു യാത്ര പോകാനാകും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷണങ്ങള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
തുലാം
ഒക്ടോബര്‍ 5 തുലാം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. തുലാം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകും, ഭാഗ്യം ശക്തമാകും. നിങ്ങളുടെ വാക്കുകള്‍ കൊണ്ട് ആരെയും നിങ്ങളുടെ വശത്താക്കാനാകും. കുടുംബത്തിന്റെ പുരോഗതിക്കായി ചില പുതിയ കാര്യങ്ങള്‍ ചെയ്യും, അതില്‍ നിങ്ങള്‍ വിജയിക്കും. വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, അവരുടെ പദവിയും വര്‍ദ്ധിക്കും. ഭൂമി സംബന്ധമായ തര്‍ക്കം നിലനില്ക്കുന്നുണ്ടെങ്കില് അത് പരിഹരിക്കാനാകും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.

വൃശ്ചികം
ഒക്ടോബര്‍ 5 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ യോഗങ്ങളുടെ ഗുണം ലഭിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം ലഭിക്കും, സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ജോലിത്തിരക്കുകള്‍ക്കിടയിലും കുടുംബത്തിനുവേണ്ടി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ഒരു ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം നേടുന്നതിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുത്ത് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
ധനു
ഒക്ടോബര്‍ 5 ധനു രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും, ഇണയുമായുള്ള എല്ലാത്തരം തെറ്റിദ്ധാരണകളും നീങ്ങും. ഏതെങ്കിലും സ്വത്ത് സമ്പാദന ഇടപാടില്‍ നിന്ന് നേട്ടം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയും മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നതിലൂടെയും സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും അന്തസ്സും വര്‍ദ്ധിക്കും, അത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. വരുമാനം വര്‍ധിക്കും. ജോലിയുള്ളവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു ഓഫര്‍ വന്നേക്കാം.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക. ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക. ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.

കുംഭം
ഒക്ടോബര്‍ 5 കുംഭ രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ശുഭകരമായ യോഗത്തിന്റെ സ്വാധീനത്താല്‍, കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സമ്പത്ത് വര്‍ദ്ധനയ്ക്ക് അനുകൂലമായ യാദൃശ്ചികതകള്‍ ഉണ്ടാകും. നിങ്ങള്‍ എന്തെങ്കിലും ബിസിനസ്സ് ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറിലെ പുരോഗതി കാണുന്നതില്‍ നിങ്ങള്‍ സന്തുഷ്ടരാകും, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാനാകും. പഴയ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും വിജയിക്കും. വീട്ടില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അത് അവസാനിക്കും. തൊഴില്‍ തേടുന്നവര്‍ക്ക് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും.
പരിഹാരം: വ്യാഴാഴ്ച വാഴയെ പൂജിച്ച് നെയ്യ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക. ഇതോടൊപ്പം മഞ്ഞ വസ്ത്രം ധരിക്കുക, മഞ്ഞനിറമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
