Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാഗ്യം വരുന്നത് ഇരട്ടിനേട്ടത്തോടെ; മൂലത്രികോണം, പരിവര്‍ത്തന രാജയോഗം; 4 രാശിക്കാര്‍ക്ക് ധനമഴ
ജ്യോതിഷപ്രകാരം, ശനിദേവന് ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ദേവനാണ്. ആരുടെ ജാതകത്തില്‍ ശനി ആധിപത്യസ്ഥാനത്ത് നില്ക്കുന്നുവോ ആ വ്യക്തിക്ക് പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നു. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഓരോ സ്ഥാനവും ചലനവും വളരെ പ്രധാനമായി കണക്കാക്കുന്നു.
ജ്യോതിഷപ്രകാരം ജൂണ്‍ 17ന് ശനി കുംഭം രാശിയില്‍ അതിന്റെ സ്ഥാനത്തുനിന്ന് വക്രഗതിയില്‍ പിന്തിരിഞ്ഞ് നീങ്ങും. ജൂണ്‍ 17 മുതല്‍ നവംബര്‍ 4 വരെ ഏകദേശം 140 ദിവസം ശനി പ്രതിലോമാവസ്ഥയിലായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ വക്രഗതിയുടെ സ്വാധീനം കാരണം ഈ സമയം ചില യോഗങ്ങളും രൂപപ്പെടുന്നുണ്ട്.

ജ്യോതിഷത്തില്‍ ചില യോഗങ്ങളും രാജയോഗങ്ങളും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് രൂപപ്പെടുന്നു. ചില യോഗങ്ങള്‍ വളരെ ശുഭകരമാണെങ്കില്‍ ചില യോഗകള്‍ അനേകം ബുദ്ധിമുട്ടുകള്‍ നല്കുന്നു. ഏകദേശം 30 വര്‍ഷത്തിന് ശേഷം, ശനി കുംഭ രാശിയില്‍ ഇപ്പോള്‍ വക്രഗതിയില്‍ നീങ്ങുകയാണ്. ശനിയുടെ വക്രഗതി ചലനം മൂലം മൂലത്രികോണ രാജയോഗം ആരംഭിച്ചുകഴിഞ്ഞു. ഈ രാജയോഗം 4 രാശിക്കാര്‍ ധനനേട്ടവും ഉയര്‍ച്ചയും സമ്മാനിക്കും. മൂലത്രികോണം, പരിവര്‍ത്തന രാജയോഗം എന്നിവ കാരണം നേട്ടങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ഇവരാണ്.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി ചിലനം ശുഭകരമായിരിക്കും. മൂലത്രികോണ രാജയോഗവും പരിവര്‍ത്തന യോഗവും നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭം നല്‍കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് ഈ സമയം പുരോഗതിയും സ്ഥാനമാനങ്ങളും ലഭിക്കും.
ഇടവം
ഈ രാജയോഗം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടും. ജോലിയില്‍ പുതിയ ചുമതലകള്‍ വന്നുചേരും. ഭാവിയില്‍ ബിസിനസ്സില്‍ ഒരു പുതിയ ഡീല്‍ ഉറപ്പിക്കാനാകും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം രാജയോഗങ്ങളുടെ ശുഭഫലം ലഭിക്കും. ഈ രാശിയില്‍ ശനി ദേവന്റെ പ്രത്യേക കൃപയുണ്ടാകും. ജോലിയില്‍ നേട്ടങ്ങള്‍ കൈവരും. വിദേശത്ത് പോകാനുള്ള യോഗവുയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മൂല ത്രികോണ രാജയോഗം സാമ്പത്തികമായി ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. സമ്പത്തിന്റെ പല വഴികളും നിങ്ങള്‍ക്കായി തുറക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമായിരിക്കും.
ആധിയോഗം
ആധിയോഗം ഒരു വൈദിക യോഗമാണ്. വ്യാഴം, ശുക്രന്, ബുധന്‍ എന്നീ മൂന്ന് ഗ്രഹങ്ങളും ജാതകത്തില്‍ ചന്ദ്രനില്‍ നിന്ന് ആറ്, ഏഴ്, എട്ട് ഭാവങ്ങളില്‍ ഇരിക്കുമ്പോഴാണ് ആധിയോഗം ഉണ്ടാകുന്നത്. ഈ രാജയോഗത്താല്‍ ജാതകക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകുന്നു.
ചന്ദ്രാധി യോഗം
ജാതകത്തില്‍ ചന്ദ്രനില്‍ നിന്ന് ആറാമത്തെയോ എട്ടാമത്തെയോ ഭാവത്തില്‍ വ്യാഴവും ശുക്രനും ബുധനും നില്ക്കുമ്പോള് ആധിരാജയോഗത്തെ ചന്ദ്രാധിരാജയോഗം എന്ന് വിളിക്കുന്നു. ഈ രാജയോഗം ഒരു വ്യക്തിക്ക് വിജയവും നേതൃഗുണവും നല്കുന്നു.
രൂപാന്തരം രാജയോഗം
ജ്യോതിഷപ്രകാരം, ഇതും വളരെ ശുഭകരമായ ഒരു യോഗമാണ്. ഒരു ജാതകത്തില്‍ രണ്ട് ഗ്രഹങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ അത് പരിവര്‍ത്തന രാജയോഗവുമായി പൊരുത്തപ്പെടുന്നു. ജാതകത്തില്‍ ഈ രാജയോഗം ഉള്ളവരുടെ ജീവിതം വളരെ ശക്തമായിരിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഈ രാജയോഗം ഒരു വ്യക്തിക്ക് സമ്പത്തും സ്ഥാനമാനങ്ങളും കൊണ്ടുവരുന്നു. ഭൗതിക സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ എക്കാലവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

