Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും സെപ്റ്റംബര്‍ മാസം ഫലങ്ങള്‍

പുതിയൊരു മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ജ്യോതിഷപരമായി സെപ്റ്റംബര്‍ മാസത്തില്‍ 5 ഗ്രഹങ്ങള്‍ രാശി മാറും. ശുക്രന്‍, സൂര്യന്‍, വ്യാഴം, ചൊവ്വ, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാഥയില്‍ മാറ്റങ്ങള്‍ വരുത്തും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. നിങ്ങളില്‍ പലര്‍ക്കും നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ ലഭിക്കും. സെപ്റ്റംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
ജോലിക്കാര്‍ക്ക് പുതിയ ചുമതലകള്‍ കൈവരും. ഔദ്യോഗിക ജീവിതത്തില്‍ നേട്ടമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും. ബിസിനസുകാര്‍ക്കും സമയം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യമുണ്ടാകും. കുടുംബജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. മാതാപിതാക്കള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി അസ്വാരസ്യങ്ങളുണ്ടാവാം. എന്നാല്‍ താമസിയാതെ കാര്യങ്ങള്‍ സാധാരണ നിലയിലാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യകാര്യത്തിന്റെ കാര്യത്തില്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്, ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിച്ചേക്കില്ല. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവുകളും അതിനനുസരിച്ച് വരും. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ പകുതിയോടെ അലസതകള്‍ വിട്ടൊഴിയും. പ്രണയ ജീവിതത്തില്‍ ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. പങ്കാളികള്‍ തമ്മില്‍ ഒന്നിച്ച് സമയം ചെലവഴിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ട്. കുടുംബ ജീവിത്തിലും ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ആരോഗ്യം സമ്മിശ്രമായിരിക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ജോലിക്കാര്‍ക്ക് ഈ സമയം സന്തോഷവും സംതൃപ്തിയും ലഭിക്കും. നിങ്ങളുടെ അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങള്‍ വിജയം കൈവരും. ബിസിനസില്‍ നല്ല നേട്ടങ്ങള്‍ സാധ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങള്‍ നേരെയാകും. പ്രണയ ജീിവതത്തില്‍ ചില പൊരുത്തക്കേടുകള്‍ നേരിട്ടേക്കാം. ദാമ്പത്യ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടേണ്ടിവരും. ഈ സമയം നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ചില നല്ല കാര്യങ്ങള്‍ നടക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സ്ഥിരോത്സാഹത്തിലൂടെ വിജയം നേടിയെടുക്കാനാകും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അല്‍പം കഠിനമായ സമയമാണിത്. വിദേശത്ത് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കുടുംബജീവിതം സന്തോഷകരമായിരിക്കും. ബന്ധുക്കളെ കാണാനാകും. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
കുടുംബജീവിതത്തില്‍ ഫലം സമ്മിശ്രമായിരിക്കും. അമ്മയുടെ ആരോഗ്യത്തില്‍ ചില ഉലച്ചിലുകള്‍ കണ്ടേക്കാം. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും വളരും. നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. നിങ്ങളുടെ സ്വഭാവത്തിലെ കോപം അടക്കിനിര്‍ത്തുക. ജോലിയില്‍ നേട്ടങ്ങളുണ്ടാക്കാനാകും. ലാഭവും നേട്ടവും കൈവരിക്കാനുള്ള അവസരങ്ങള്‍ വരും. സാമ്പത്തിക നില സാധാരണമായിരിക്കും. പ്രണയ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ വിജയം നേടാനാകും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
ജോലിയില്‍ ചില മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥാനമാറ്റങ്ങള്‍ കാണാനാകും. ജോലിയില്‍ അനിശ്ചിതത്വം തുടരും. ബിസിനസുകാരും ഈ സമയം ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ തടസങ്ങള്‍ കണ്ടേക്കാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ നേടാനാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹം വളരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷങ്ങള്‍ വരും. നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിക്കും. പ്രണയജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
കുടുംബജീവിതത്തില്‍ നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. അമ്മയുടെ ആരോഗ്യം വഷളായേക്കാം. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പരിശ്രമങ്ങളിലൂടെ വിജയം നേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരും. മറ്റുള്ളവരുടെ പ്രശംസ നേടാനാകും. നിങ്ങളുടെ കഠിനാധ്വാനം ഗുണം ചെയ്യും. വിദ്യാത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം വളരും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഉദര സംബന്ധമായ പ്രശ്നങ്ങളെ കരുതിയിരിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
ഈ സമയം നിങ്ങള്‍ക്ക് ഒരു ദീര്‍ഘദൂര യാത്ര നടത്താനായേക്കാം. ജോലിയിലും ബിസിനസിലും നല്ല നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും സമയം അനുകൂലമാണ്. കുടുംബജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. മാനസിക സമ്മര്‍ദ്ദം കുറയും. നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്തുക. പ്രണയജീവിതത്തില്‍ അപ്രതീക്ഷിതമായ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തികം ശക്തമായിരിക്കും. വരുമാന സ്രോതസ്സുകള്‍ വരും. ആരോഗ്യം മെച്ചപ്പെടും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
കുടുംബജീവിതത്തില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടില്‍ ചില ശുഭകാര്യങ്ങള്‍ നടത്താന്‍ കഴിയും. സാമ്പത്തികമായി നല്ല സമയമാണ്. നിങ്ങളുടെ വരുമാനം കാര്യമായി വര്‍ദ്ധിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനാകും. ദാമ്പത്യജീവിതത്തില്‍പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭ്യമാകും. ജോലിക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരിക്കാനാകും. നിങ്ങളുടെ ജോലികള്‍ തടസമില്ലാതെ പൂര്‍ത്തിയാകും. ബിസിനസില്‍ വിജയം നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
കുടുംബജീവിതത്തില്‍ കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. ചില പൊരുത്തക്കേടുകള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും ഫലം സമ്മിശ്രമായിരിക്കും. ചില വഴക്കുകള്‍ ഉണ്ടാകാമെങ്കിലും കാര്യങ്ങള്‍ ഉടനേ നേരെയാകും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ച്ചകള്‍ നേരിടേണ്ടി വരും. സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലെ തടസങ്ങള്‍ നീങ്ങും. സാമ്പത്തികം ഭദ്രമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ അര്‍ഹിച്ച നേട്ടം കൈവരിക്കാനാകും. പ്രണയ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിടേണ്ടിവരരും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ നിങ്ങള്‍ക്ക് ക്രമേണ പുരോഗതി കൈവരിക്കാന്‍ കഴിയും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീങ്ങും. വിദേശ യാത്രയ്ക്ക് കാലതാമസം നേരിടും. വ്യാഴമാറ്റത്തോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
വിദ്യാര്‍ത്ഥികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പഠനത്തില്‍ ചില തടസങ്ങള്‍ അനുഭവപ്പെടും. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും നിലനില്‍ക്കും. കുടുംബജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അനുകൂലമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരും. പ്രണയബന്ധത്തില്‍ ചില തെറ്റിദ്ധാരണകള്‍ കണ്ടേക്കാം. ദാമ്പത്യജീവിതത്തില്‍ സമയം നല്ലതായിരിക്കും. നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാകും. സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയും. എതിരാളികളെ കരുതിയിരിക്കുക.



Click it and Unblock the Notifications











