Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
നവംബര്‍ മാസം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍
2022 അവസാനിക്കാറായി, വെറും രണ്ട് മാസത്തിനുള്ളില്‍ 2023-ന് തുടക്കം കുറിക്കും. എന്നാല്‍ ഈ മാസം അതായത് നവംബര്‍ മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്തൊക്കെയാണ് ഇവരുടെ സമ്പൂര്‍ണഫലം എന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ധാരാളം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം നവംബര്‍ മാസത്തില്‍ ഉണ്ടാവുന്നുണ്ട്. ചൊവ്വ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് കൂടാതെ ബുധന്‍ തുലാം വൃശ്ചികം രാശിയിലും സഞ്ചരിക്കുന്നു. നവംബര്‍ നിങ്ങള്‍ക്ക് നല്ല മാസമായിരിക്കുമോ മോശം മാസമായിരിക്കുമോ എന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. അറിയാം നവംബര്‍ മാസത്തില്‍ 27 നക്ഷത്രത്തിന്റേയും ഗുണദോഷ ഫലങ്ങളെക്കുറിച്ച്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസം സമ്മിശ്രഫലമാണ് നല്‍കുന്നത്. ആത്മവിശ്വാസത്തിന് പലപ്പോഴും കുറവ് വന്നേക്കാം. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അവരാഗ്രഹിക്കുന്നത് പോലെ മുന്നോട്ടോ പോവാന്‍ സാധിക്കുന്നു. ദാമ്പത്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമായിരിക്കും.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളെ ഈ മാസം നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ സ്ഥലം മാറ്റം ലഭിക്കാം. എങ്കിലും അല്‍പം ശ്രദ്ധ വേണം. വിദേശത്ത് ജോലിയുള്ളവര്‍ക്ക് ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കുന്നു. പൊതുവേ സന്തോഷം നിലനില്‍ക്കുന്ന മാസമായിരിക്കും. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശത്രുദോഷത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായേക്കാം. ബിസിനസില്‍ ചെറിയ നേട്ടങ്ങള്‍ ഉണ്ടാവാം. എങ്കിലും പുതിയ ബിസിനസ് ആരംഭിക്കാന്‍ ശ്രമിക്കരുത്. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ചികിത്സകള്‍ ഫലവത്താവും.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് മാനസികമായി അല്‍പം പ്രയാസങ്ങള്‍ നേരിടുന്ന സമയമാണ്. അതിനെ തരണം ചെയ്യാന്‍ ശ്രദ്ധിക്കണം. ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങുന്നത് ശ്രദ്ധിച്ച് വേണം. ബോസില്‍ നിന്ന് അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണം. പരീക്ഷയില്‍ വിജയം കണ്ടെത്തുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മാനസിക സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ധനപരമായി ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അതില്‍ നിന്ന് നേട്ടത്തിലേക്കും നിങ്ങള്‍ എത്തുന്നു. അമിതമായ ആത്മവിശ്വാസം പ്രശ്‌നത്തിലാക്കും. പണച്ചിലവിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. യാത്ര പോവുമ്പോള്‍ പണം നഷ്ടമാവുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പ്രയാസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഇത് അല്‍പ ദിവസത്തിന് ശേഷം മാറ്റം കാണുന്നു. പിന്നീട് സാമ്പത്തികമായി മികച്ച സമയമായിരിക്കും. എങ്കിലും പണം ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ദൂരയാത്രകള്‍ നടത്തരുത്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ പ്രാക്ടിക്കലായി കാര്യങ്ങളെ സമീപിക്കും. വസ്തുതര്‍ക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അത് പിന്നീട് പരിഹരിക്കപ്പെടുന്നു. ജോലിയില്‍ മികച്ച സമയമായിരിക്കും. അലസതയോടെയല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. പണം അമിതമായി ചിലവാക്കരുത്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് പല പ്രധാന തീരുമാനങ്ങളും എടുക്കേണ്ട സമയമാണ്. കച്ചവടത്തില്‍ പലപ്പോഴും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വന്തം കാര്യത്തിന് സമയം കണ്ടെത്തണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ മാറ്റമുണ്ടാവും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും. പുതിയ ചിലവുകള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തടസ്സം നേരിടേണ്ടി വരുന്നു. വിവാഹാലോചനകളുടെ കാര്യത്തില്‍ തീരുമാനമെടുക്കണം.

മകം
മകം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ചെറിയ ആശ്വാസങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ് നവംബര്‍ മാസം. വായ്പ തടസ്സങ്ങളില്ലാതെ ലഭിക്കുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു. ശുഭവാര്‍ത്ത നിങ്ങളേ തേടി വരുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരെ തേടി പല വിധത്തിലുള്ള അഭിനന്ദനങ്ങള്‍ വരുന്നു. കലാരംഗത്ത് അപ്രതീക്ഷിത നേട്ടങ്ങളും വളര്‍ച്ചയും ഉണ്ടാവുന്നു. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അത് പലപ്പോഴും അശ്രദ്ധയുടെ ഫലമായി ഉണ്ടാവുന്നതാണ്. ബിസിനസില്‍ ലാഭം നേടുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ മാസം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ്. ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാലും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീടിന്റെ നിര്‍മ്മാണം പുനരാരംഭിക്കും. യാത്രകള്‍ പലപ്പോഴും ജീവിതത്തിന്റെ ഭാഗമായി മാറും.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ തുടക്കത്തില്‍ ചെറിയ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീടങ്ങോട്ട് ഗുണങ്ങള്‍ നേടുന്നതിന് സാധിക്കുന്നു. രോഗശയ്യയില്‍ ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കുന്നസമയമാണ്. വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് അനുകൂല സമയമാണ് ഉണ്ടാവുന്നത്. സംസാരം ശ്രദ്ധിക്കണം. ഇതിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കും. മികച്ച സൗഹൃദങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ പലപ്പോഴും സന്തോഷത്തിന് ഇട നല്‍കുന്ന ഒരു മാസം കൂടിയാണ് നവംബര്‍ മാസം. സാമ്പത്തികപരമായി മികച്ച സമയാണ്. ആരോഗ്യത്തിന്റെ കാര്യം അല്‍പം ശ്രദ്ധിക്കണം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല തടസ്സങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. എങ്കിലും പതിയെ പതിയെ അതിനെയെല്ലാം ഇല്ലാതാക്കാന്‍ സാധിക്കും. യാത്രകളില്‍ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവും. അംഗീകാരങ്ങള്‍ പല കോണില്‍ നിന്നും വന്ന് ചേരും. ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് സാധിക്കുന്നു.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വീട്ടു ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. ബജറ്റില്‍ ഇത് മൂലം താളപ്പിഴകള്‍ സംഭവിക്കുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നു. പലപ്പോഴും ജോലിയില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് നിങ്ങളില്‍ മാനസിക പ്രയാസം സൃഷ്ടിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കും.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ പിന്തുണ പല കാര്യത്തിലും ലഭിക്കുന്നു. കലാരംഗത്ത് അംഗീകാരം വന്ന് ചേരും. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നിലായിരിക്കും. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. നിക്ഷേപങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല മുന്‍വിധികളും മാറ്റിയെഴുതുന്നതിന് ഉള്ള സമയമാണ്. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും വരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനുയോജ്യമായ സമയമല്ല. ചൊവ്വയുടെ സ്വാധീനം പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ആരോഗ്യ സ്ഥിതിയില്‍ അനൂകുല മാറ്റങ്ങള്‍ ഉണ്ടാവാം.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തികമായി മികച്ച സമയമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. മാനസിതകമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സമയമാണ്. ആരോഗ്യ സ്ഥിതിയില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. പ്രത്യേകിച്ച് അച്ഛനമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.

പൂരാടം
പൂരാടം നക്ഷത്രക്കാരില്‍ ശത്രുദോഷ മാറുന്ന ഒരു സമയമാണ്. ഇത് കൂടാതെ നിങ്ങള്‍ നേതൃസ്ഥാനത്തേക്ക് എത്തുന്നു. വീട്ടില്‍ ഐശ്വര്യവും ഐക്യവും നിലനില്‍ക്കുന്നു. ഗൃഹനിര്‍മാണത്തിന് അനുകൂല സമയമാണ്. ചെറിയ തടസ്സങ്ങള്‍ പല കാര്യങ്ങളിലും നേരിടേണ്ടതായി വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ് പൂരാടം നക്ഷത്രക്കാര്‍ക്ക്

ഉത്രാടം
ഉത്രാടം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് പുതിയ ജോലിയില്‍ ജോയിന്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജോലി ഉള്ളവര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. സംരംഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമാണ്. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

തിരുവോണം
തിരുവോണം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ അവര്‍ക്ക് നവംബര്‍ മാസം പോസിറ്റീവ് നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ബിസിനസില്‍ പോസിറ്റീവ് മാറ്റങ്ങളും ലാഭവും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുൂല സമയമാണ്. നിക്ഷേപങ്ങളിലൂടെ വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പല വിധത്തിലുള്ള നല്ല മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സമയമായിരിക്കും. ജോലിയില്‍ ബോസിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബത്തില്‍ ചെറിയ പൊരുത്തക്കോടുകള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രാധാന്യം നല്‍കണം. വരവും ചിലവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവും.

ചതയം
ചതയം നക്ഷത്രക്കാരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ് നവംബര്‍ മാസം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കോണില്‍ നിന്നും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ചെറിയ ചില ആശങ്കകളും പ്രയാസങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികപരമായി അല്‍പം മികച്ച സമയമാണ് എന്നതും നിങ്ങളെ സന്തോഷിപ്പിക്കും.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പഴയ കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. പ്രതീകൂല സാഹചര്യങ്ങളെ എന്തുകൊണ്ടും പ്രതിരോധിക്കുന്നതിനും അതില്‍ നിന്ന് കരകയറുന്നതിനും സാധിക്കുന്നു. പലപ്പോഴും ജോലിയില്‍ ചെറിയ പ്രയാസം നേരിടേണ്ടി വരുന്നു. യാത്രകള്‍ പോവുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും എങ്ങനെ പ്രതികരിക്കണം എന്നുള്ളത് അറിയുകയില്ല. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ രീതിയിലുള്ള പ്രയാസം നേരിടേണ്ടി വരുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് തുടങ്ങാന്‍ പറ്റിയ സമയമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

രേവതി
രേവതി നക്ഷത്രമാണ് അവസാനത്തെ നക്ഷത്രം. ഇവര്‍ക്ക് ജോലിയൊടൊപ്പം തന്നെ മറ്റ് ജോലികള്‍ കൂടി ചെയ്യുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ആത്മാര്‍ത്ഥമായി ഇവര്‍ ശ്രമിക്കുന്നു. കുടുംബത്തില്‍ നിന്ന് സ്വത്ത് വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. കൃഷിയില്‍ നഷ്ടമുണ്ടാവുന്നു. ചെറിയ ചെറിയ നേട്ടങ്ങള്‍ കച്ചവടത്തില്‍ നിന്ന് വന്നു ചേരുന്നു.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











