അശ്വതി മുതല്‍ രേവതി വരെ 27 നാളുകാരുടേയും നവംബര്‍ മാസത്തിലെ സമ്പൂര്‍ണഫലം

വൃശ്ചികമാസം നവംബറിലാണ് ആരംഭിക്കുന്നത്. ഈ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും എന്തൊക്കെയാണ് പ്രത്യേകമായി സംഭവിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

 Monthly Star Predictions for November

ഈ മാസത്തില്‍ സൂര്യന്‍ തുലാം രാശിയിലും വൃശ്ചികം രാശിയിലുമായിട്ടാണു കാണപ്പെടുക. നവംബര്‍ 16നാണ് വൃശ്ചിക മാസം ആരംഭിക്കുന്നത്. സൂര്യരാശിപ്രകാരം ഓരോ കൂറുകാര്‍ക്കും നവംബര്‍ മാസം എങ്ങനെ അനുഭവപ്പെടുമെന്നു നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗം)

മേടക്കൂറില്‍ വരുന്ന ആദ്യത്തെ മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്‍ 7-ല്‍ നിന്ന് 8-ലേക്കു കടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് നവംബര്‍ മാസം പൊതുവേ ഗുണദോഷഫലങ്ങള്‍ സമ്മിശ്രമായാണ് അനുഭവപ്പെടുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസം കൂടിയായിരിക്കും നവംബര്‍. വയറു സംബന്ധമായ രോഗങ്ങള്‍, ഭയം എന്നിവ ഇവരെ അലട്ടുന്നു. യാത്ര നടത്താന്‍ അവസരം ലഭിക്കും. ആദ്യപകുതിയില്‍ ഗുണഫലങ്ങളാണു കൂടുതലും അനുഭവപ്പെടുന്നത്.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ 6-ലും 7-ലുമായാണ് സ്ഥിതി ചെയ്യുന്നത്. മേടക്കൂറുകാരെ പോലെ തന്നെ ഗുണദോഷ സമ്മിശ്രമായിരിക്കും ഇവര്‍ക്കുള്ള ഫലവും. മാസത്തിന്റെ ആദ്യപകുതിയില്‍ കാര്യജയം, ആരോഗ്യം, പ്രമോഷന്‍ എന്നിവ ഇവരെ തേടിവരുന്നുണ്ട്. 16-നു ശേഷം യാത്രാക്ലേശങ്ങള്‍, അസുഖം, വയറുവേദന എന്നിവയുണ്ടാവുന്നുണ്ട്. മാസത്തിന്റെ രണ്ടാംപകുതിയില്‍ കാര്യങ്ങള്‍ക്ക് ചെറിയ തോതിലുള്ള തടസ്സം അനുഭവപ്പെടുന്നു.

 മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണര്‍തം ആദ്യത്തെ മുക്കാല്‍ ഭാഗം)

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണര്‍തം ആദ്യത്തെ മുക്കാല്‍ ഭാഗം)

മിഥുനക്കൂറുകാര്‍ക്ക് സൂര്യന്‍ 5-ലും 6-ലുമായാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ നവംബര്‍ പകുതി വരെ രോഗാരിഷ്ടം, ശത്രുശല്യം, ധനനഷ്ടം എന്നിവക്കുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ നവംബര്‍ പകുതിക്കു ശേഷം കാര്യജയം, ആരോഗ്യം, സ്ഥാനക്കയറ്റം എന്നിവയുണ്ടാവുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനത്തെ കാല്‍ ഭാഗം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനത്തെ കാല്‍ ഭാഗം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ 4-ലും 5-ലുമായി സ്ഥിതി ചെയ്യുന്നുണ്ട് . അതുകൊണ്ട് തന്നെ ഇവരെ ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. സൗഹൃദത്തില്‍ പ്രശ്‌നങ്ങള്‍, ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ ഭാഗം)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ ഭാഗം)

ചിങ്ങക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ 3-ലും 4-ലുമായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവരെ കാത്തിരിക്കുന്നത് ഗുണദോഷ സമ്മിശ്രമായ ഫലമാണ്. ഇവര്‍ക്ക് നവംബര്‍ മാസത്തിന്റെ പകുതി വരെ സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യപരമായ നേട്ടങ്ങള്‍ എന്നിവയുണ്ടാവുന്നുണ്ട്. എന്നാല്‍ നവംബര്‍ 16ന് തുലാമാസം പിറക്കുന്നതോടെ ശരീരസുഖം കുറയും. കൂടുതല്‍ യാത്ര നടത്തേണ്ടതായി വരുന്നുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് സൂര്യന്‍ 2-ലും 3-ലുമായി സ്ഥിതി ചെയ്യുന്നു. അതിനാല്‍ നവംബര്‍ മാസത്തിന്റെ ആദ്യപകുതിയില്‍ കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ നിങ്ങളെ തേടി വരുന്നുണ്ട്. എന്നാല്‍ നവംബറിന്റൈ പകുതിയില്‍ പ്രമോഷന്‍, ശത്രുനാശം, മികച്ച ആരോഗ്യം എന്നിവ കന്നിക്കൂറുകാര്‍ക്ക് ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാല്‍ ഭാഗം)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാല്‍ ഭാഗം)

തുലാക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ ജന്മക്കൂറിലും 2-ലുമായാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ മാസത്തിന്റെ ആദ്യപകുതിയില്‍ യാത്രയ്ക്ക് ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. ധനനാശം, രോഗാരിഷ്ടം എന്നിവയും ഈ മാസത്തിലെ തുലാക്കൂറിന്റെ ഫലങ്ങളില്‍ വരുന്നതാണ്. മാസത്തിന്റെ രണ്ടാമത്തെ പകുതിയില്‍ കണ്ണിന് അസുഖം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ 12ലും ജന്മക്കൂറിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവരെ കാത്ത് സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടതകള്‍ എന്നിവയുണ്ടാവുന്നുണ്ട്. മാസത്തിന്റെ രണ്ടാംപകുതിയിലാണ് നല്ല ഫലങ്ങള്‍ കൂടുതലും ഇവര്‍ക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തിന്റെ പകുതിക്ക് ശേഷം ഇവര്‍ക്ക് മികച്ച കാലമായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാല്‍ ഭാഗം)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാല്‍ ഭാഗം)

ധനുക്കൂറുകാര്‍ക്ക് നവംബര്‍ മാസത്തില്‍ സൂര്യന്‍ 11-ല്‍ നിന്ന് 12-ലേക്കു ചലിക്കുന്നു. ഈ അവസരത്തില്‍ നവംബര്‍ 16 വരെ കാര്യങ്ങളില്‍ വിജയം, ജോലിയില്‍ ഉയര്‍ന്ന സ്ഥാനം എന്നിവ ഇവര്‍ക്ക് ലഭിക്കുന്നു. പലപ്പോഴും മാസത്തിന്റെ പകുതിക്ക് ശേഷം സാമ്പത്തികനഷ്ടം, ജോലിയില്‍ പ്രശ്‌നങ്ങള്‍ എന്നിവ ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ കാത്തിരിക്കുന്നുണ്ട്.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാര്‍ക്ക് സൂര്യന്‍ 10-ല്‍ നിന്നു 11-ലേക്കു ചലിക്കുന്നു. അതുകൊണ്ട് തന്നെ നവംബര്‍ മാസം മുഴുവന്‍ പൊതുവേ നല്ല ഫലം ഈ നക്ഷത്രക്കാര്‍ക്ക് അനുഭവപ്പെടും. കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം എന്നിവ ഇവരെ കാത്ത് ഇരിക്കുന്നുണ്ട്. ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തുന്നു. സാമ്പത്തികം സുസ്ഥിരമായിരിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗം)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗം)

കുംഭക്കൂറുകാര്‍ക്ക് സൂര്യന്‍ 9-ല്‍ നിന്നു 10-ലേക്കു മാറുന്നു. അതുകൊണ്ട് തന്നെ നവംബര്‍ 15വരെ അനിഷ്ടങ്ങള്‍, അസുഖം, ധനനഷ്ടം എന്നിവയാണ് കുംഭക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്. 16 മുതല്‍ കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം എന്നിവ ഉണ്ടാവുന്നു. ഏത് കാര്യം ഏറ്റെടുത്തിട്ടുണ്ടെങ്കിലും അത് പൂര്ത്തീകരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാല്‍ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാല്‍ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് സൂര്യന്‍ 8-ല്‍നിന്ന് 9-ലേക്കു മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് നവംബര്‍ മാസത്തില്‍ പൊതുവേ രോഗാരിഷ്ടതകള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ധനനഷ്ടം, രോഗഭീതി എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. മാസത്തിന്റെ പകുതിക്കു ശേഷം കാര്യങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു.

Story first published: Wednesday, November 3, 2021, 6:46 [IST]
X
Desktop Bottom Promotion