Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മെയ് മാസം അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ നക്ഷത്രഫലം
മെയ് മാസത്തിലേക്ക് കടക്കുകയാണ് നമ്മള്. ജ്യോതിഷപരമായി മെയ് മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. മെയ് 14ന് സൂര്യന് ഇടവം രാശിയില്‍ വരും. മെയ് 17ന് ചൊവ്വ മീനം രാശിയില്‍ വരും. മെയ് 23ന് ശുക്രന് മേടം രാശിയില്‍ പ്രവേശിക്കും. അതേസമയം മെയ് 10ന് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഗ്രഹങ്ങളുടെ ഈ മാറ്റവും സ്ഥാനവും നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. മെയ് മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് പല അവസരങ്ങളിലും ജീവിത പങ്കാളിയുടെ ഇടപെടലുകള്‍ സഹായകമാകും. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് ഈ സമയ ഗുണകരമാണ്. മികച്ച ഫലങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരും. വീട് നിര്‍മ്മാണം തുടങ്ങാന്‍ ഉത്തമ കാലമാണ്. ബന്ധുക്കളുടെ സഹായത്തോടെ അടുപ്പക്കാരുമായുണ്ടായിരുന്ന അകലം കുറയും. ഊഹക്കച്ചവടം വഴി നേട്ടമുണ്ടാക്കാന്‍ അവസരമുണ്ട്. നിക്ഷേപങ്ങള്‍ നടത്താനാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. പുതിയ വ്യാപാരങ്ങള്‍ തുടങ്ങാന്‍ സാധിക്കും. വിദേശ യാത്രക്ക് അവസരങ്ങള്‍ കൈവരും. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. ജോലി സ്ഥലത്ത് എല്ലാവരുമായും സഹകരണത്തോടെ നീങ്ങുക.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം പല കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കേണ്ടി വരും. വ്യാപാരത്തില്‍ നഷ്ടം വരാതെ നോക്കണം. അശ്രദ്ധ കാരണം അപകടങ്ങള്‍ വരാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ദൂര യാത്രകളും അസമയ യാത്രകളും ഒഴിവാക്കുക. ജോലി മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നിയമപരമായ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ സമയം പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാവും. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഉദര, നാഡീസംബദ്ധമായ രോഗങ്ങള്‍ നിങ്ങളെ വിഷമിപ്പിക്കും. പൊതുരംഗത്തുള്ളവര്‍ പുതിയ പ്രവര്‍ത്തന മേഖലയില്‍ കൈവയ്ക്കും. തീര്‍ത്ഥയാത്രകള്‍ നടത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് മുന്നിലെ ചില തടങ്ങള്‍ നീങ്ങും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ മാനസിക സമാധാനം തകര്‍ന്നേക്കാം. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അപവാദങ്ങള്‍ നിങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്നേക്കാം. ആയതിനാല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണം. അസുഖങ്ങള്‍ അവഗണിക്കരുത്. വിദ്യാര്‍ത്ഥികള്‍ അലസത ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക. ആത്മ സംയമനം പാലിക്കുക. തര്‍ക്കങ്ങളിലോ വിവാദങ്ങളിലോ ഇടപെടാതിരിക്കുക. ദുഷ്ടശക്തികളില്‍ നിന്ന് അകലം പാലിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ മാസം പല ഗുണാനുഭവങ്ങളും ഉണ്ടാവും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ചില കാര്യങ്ങള്‍ നടക്കും. ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് വിജയം നേടാനാകും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലകാലമാണ്, നേട്ടമുണ്ടാകും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരും. ഈ കാലയളവില്‍ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കും. ഏറ്റെടുത്ത പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സമയം അല്പം മോശമാണെങ്കിലും ഈശ്വരാധീനത്താല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക, അപകങ്ങള്‍ കരുതിയിരിക്കുക. നിങ്ങളുടെ സംസാരത്തില്‍ മിതത്വം പാലിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം ആത്മവിശ്വാസം വര്‍ദ്ധിക്കും. സുഖാനുഭവങ്ങള്‍ കൈവരും. സന്താന ഗുണമുണ്ടാകും, സല്‍കീര്‍ത്തി ഉണ്ടാകും. വീട് നിര്‍മ്മാണം ആരംഭിക്കാന്‍ ഉചിതമായ സമയമാണ്. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാനാകും. അകന്നുനില്ക്കുന്നവര് അടുക്കും. നഷ്ടപ്പെട്ട വസ്തു വകകള്‍ തിരികെ ലഭിക്കാാനാകും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. എന്നാല്‍ ചെലവുകളും ഉയരും. അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ കരുതിയിരിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ ജോലികളില്‍ വ്യാപൃതരാകും. ബന്ധുജനങ്ങളില് നിന്നും സഹായം ലഭിക്കും. ഈ സമയം നേത്രരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഒന്നിലധികം ജോലികള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. പങ്കാളിത്ത ബിസിനസിലെ അപാകതകള്‍ പരിഹരിക്കുക. പരുഷമായുള്ള സംസാരം ഒഴിവാക്കുക. ജോലിഭാരം വര്‍ധിക്കും. നിങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ പാടുപെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം ചെലവുകള്‍ ഉയരും. എങ്കിലും സാമ്പത്തികം ശക്തമായിരിക്കും. വിവിധ ശ്രോതസുകളില്‍ നിന്ന് പണം വരും. ബിസിനസ്സില്‍ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. സമൂഹത്തില്‍ ഉന്നതരുടെ മധ്യസ്തതയില്‍ വസ്തു തര്‍ക്കം പരിഹരിക്കാനാകും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധവേണം. സന്താനങ്ങളെ കൊണ്ട് മനോവിഷമം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. വാതരോഗികളും ഹൃദ്രോഗികളും ഈ സമയം അശ്രദ്ധരാകരുത്. ദൂരയാത്രകള് മാറ്റിവയ്ക്കപ്പെട്ടേക്കാം. ബിസിനസില്‍ അലസത ഉപേക്ഷിക്കുക, കൂടുതല്‍ ശ്രദ്ധിക്കുക. പണം വന്നുചേരാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഭൂമിയില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തികമായി ഉയര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ട്. ഗ്യഹനിര്മ്മാണ കാര്യങ്ങളില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും നേട്ടം കൈവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. ഏറെക്കാലമായി വിവാഹത്തിന് തടസ്സം നേരിട്ടവര്‍ക്ക് അത്തരം തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. ആരോഗ്യം ശ്രദ്ധിക്കുക. മുതുക്, കഴുത്ത് സംബന്ധമായ രോഗങ്ങള്‍ കരുതിയിരിക്കുക. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്കിംഗ് ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊടുത്ത പണം തിരികെക്കിട്ടാന്‍ കാലതാമസമുണ്ടാകാം. ശതുക്കളെ കരുതിയിരിക്കുക. അനാവശ്യ ചിന്തകള്‍ മൂലം മനസ്സ് അസ്വസ്ഥമാകും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല കാലമാണ്. സാമ്പത്തികം ശ്രദ്ധിക്കുക.



Click it and Unblock the Notifications
