Latest Updates
-
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം
മാര്‍ച്ച് 2023 നക്ഷത്രഫലം: അശ്വതി- രേവതി വരെ 27 നാളിനും അതിഗംഭീര ഫലങ്ങള്‍ ഇപ്രകാരം

മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് ഈ മാസത്തില്‍ എന്തൊക്കെ തരത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും നടക്കുന്നുണ്ട് എന്നതാണ്. അതിലുപരി ജീവിതത്തില്‍ ഇതെങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കണം. മാര്‍ച്ച് ഒന്ന് ആരംഭിക്കുമ്പോള്‍ ചന്ദ്രന്‍ മകയിരം നക്ഷത്രത്തിലായിരിക്കും ഉണ്ടായിരിക്കുന്നത്. അതിന് ശേഷം പൂയ്യം നക്ഷത്രത്തിലേക്കും നീങ്ങുന്നു. വ്യാഴം മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനി ജനുവരി 17- മുതല്‍ കുംഭം രാശിയില്‍ ആയിരിക്കും. 27 നക്ഷത്രക്കാരും ഈ മാസം കരുതിയിരിക്കേണ്ടതും അല്ലെങ്കില്‍ ഗുണഫലങ്ങള്‍ നല്‍കുന്നതുമായ ചില നക്ഷത്ര മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. യാത്രകള്‍ പോവുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. വാഹനം വാങ്ങുന്നതിനും സാധിക്കുന്നു. പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് അനുകൂല സമയമാണ്. പണം ചിലവാക്കുന്നത് സൂക്ഷിച്ച് വേണം. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് എന്നതാണ് സത്യം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ സന്തോഷകരമായ കാര്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. കലാപരമായ കാര്യങ്ങളില്‍ മുന്നിലെത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തില്‍ പൊതുവേ സന്തോഷം നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. എങ്കിലും സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാം

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ചെറിയ ചില മനപ്രയാസങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. കാര്യങ്ങള്‍ പക്ഷേ രണ്ടാമത്തെ ആഴ്ചമുതല്‍ ശരിയായി വരുന്നു. സാമ്പത്തികം മികച്ചതാവുന്നു. ധനസഹായം പല കോണില്‍ നിന്നും ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരമായി അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ കാത്തിരുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ഇത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല സാഹചര്യങ്ങളേയും അഭിമുഖീകരിക്കേണ്ടതായി വരുന്നു. സൗഹൃദങ്ങളില്‍ പലപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരോടും ശ്രദ്ധിച്ച് ഇടപെടണം. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ ബാധിക്കാം. സാമ്പത്തികം മികച്ചതാവും.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് വിദേശയാത്രക്ക് യോഗം കാണുന്നു. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി അനുകൂല സാഹചര്യങ്ങള്‍ കൈവരുന്നു. ഭൂമിയുടെ ക്രയവിക്രയത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടാണ്. പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ കരാറുകളില്‍ ഒപ്പ് വെക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലി സ്ഥിരമാവുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമായിരിക്കും. ഭൂമിയില്‍ നിന്ന് സാമ്പത്തികമായി ആദായം ലഭിക്കുന്നു. പഠനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ ഒരുപോലെ നേിടേണ്ടി വരുന്നു. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പരാധിനതകള്‍ക്ക് ആശ്വാസം ലഭിക്കുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സ്വയം ചികിത്സ അരുത്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം. ജോലിയില്‍ മേലധികാരികളുടെ ഇഷ്ടക്കേട് സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല യാത്രകളും നടത്തേണ്ടതായി വരുന്നു. കുട്ടികള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.

മകം
മകം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും ഒരുപാട് അലയേണ്ടതായി വരുന്നു. ജീവിതത്തില്‍ സന്തോഷത്തേക്കാള്‍ പല അവസ്ഥകളില്‍ സങ്കടം അനുഭവിക്കേണ്ട അവസ്ഥയുണ്ടാവാം. പല കാര്യങ്ങള്‍ക്കും അമിതമായി പണം ചിലവാക്കും. പല കോണില്‍ നിന്നും എതിര്‍പ്പുകളെ നേരിടേണ്ടി വരുന്നു. മാസത്തിന്റെ പകുതി മുതല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ ലാഭം ബിസിനസില്‍ നിന്ന് ലഭിക്കുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ അനുകൂലമായ ഫലം ലഭിക്കുന്നു. തൊഴിലില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച ഫലങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. ആരോഗ്യം ശ്രദ്ധിക്കണം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നു. ആത്മവിശ്വാസത്തോടെ എന്തിനേയും നേരിടുന്നതിന് സാധിക്കുന്നു. ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി പണം ചിലവാക്കും. സമ്മര്‍ദ്ദം കുറയുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമായിരിക്കും എന്നതാണ് ജ്യോതിഷ പ്രകാരം പറയുന്നത്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

അത്തം
അത്തം നക്ഷത്രക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. പുതിയ ബിസിന് താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. കലാപരമായ കഴിവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഓര്‍മ്മക്കുറവിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ ഉണ്ടാവുന്നു. സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്ത് പഠിക്കുന്നതിനും ജോലിക്കും ഉള്ള അനുമതി ലഭിക്കുന്നു. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുന്ന ഒരു സമയമാണ്. ബിസിനസില്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബന്ധുസമാഗമം കാണുന്നു. കച്ചവടത്തില്‍ ചിലവാക്കുന്ന അത്രയും തിരിച്ച് ലഭിക്കാന്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വരുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. പലപ്പോഴും മാസത്തിന്റെ രണ്ടാം പകുതിയില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. വീട്പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യസ്ഥിതി അല്‍പം പ്രശ്‌നത്തിവലാവുന്നതിനുള്ള സാധ്യതയുണ്ട്. .സാമ്പത്തിക സ്ഥിതിയും അല്‍പം ശ്രദ്ധിക്കണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സൗഹൃദത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്ത് പല എതിരഭിപ്രായങ്ങളും നേരിടേണ്ടി വരുന്നു.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. കോണ്‍ട്രാക്റ്റ് ജോലികളില്‍ നിന്ന് പിന്‍വാങ്ങും, സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. പല പ്രതികൂല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ധൈര്യമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്ന ഒരു സമയമാണ് എന്നതാണ് . സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വീട് പണി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ തുടരുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അവരുടെ പണത്തിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. പലപ്പോഴും പഠനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും. കുടുംബത്തോടൊപ്പം ഒത്തു ചേരുന്നതിനും സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച കുതിച്ച് ചാട്ടം നടത്താന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. പലപ്പോഴും അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ സ്വയം ചികിത്സിക്കാന്‍ നില്‍ക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ സാമ്പത്തിക സ്ഥിതിയില്‍ വര്‍ദ്ധനവുണ്ടാവുന്നു. പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടായേക്കാം. യാത്രകള്‍ പലതും മാറ്റി വെക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തികം തൃപ്തികരമായിരിക്കും.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും മാനസിക പിരുമുറുക്കം അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. സാമ്പത്തിക പ്രതിസന്ധികള്‍ ചെറുതായി ബാധിക്കാം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക നിക്ഷേപങ്ങളില്‍ മികച്ച സമയമാണ്. കുടുംബത്തോടൊപ്പം ആലോചിച്ച് പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുകയില്ല. പലപ്പോഴും സാമ്പത്തികപരമായി ചെറിയ ചില പ്രശ്‌നങ്ങള്‍ അഭിമുഖികരീക്കേണ്ടി വന്നേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാവുന്നു. വീട്ടില്‍ പല വിധത്തിലുള്ള മംഗള കര്‍മ്മങ്ങളും നടക്കുന്നു. വിദേശത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയവും സാഹചര്യവും ഈ മാസം ഉണ്ടായിരിക്കുന്നു. ഇഷ്ടപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. എന്നാല്‍ ജോലിയില്‍ മാത്രം ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ശമ്പള വര്‍ദ്ധനവില്‍ നിന്ന് നിങ്ങള്‍ തഴയപ്പെടാം. കുടുംബത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മക്കളെക്കുറിച്ച് അഭിമാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ രീതിയില്‍ മടി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കി നിര്‍ത്തിയാല്‍ പഠനത്തില്‍ തിളങ്ങാം. സന്ധി സംബന്ധമായ രോഗങ്ങള്‍ ബാധിക്കാം. അതുകൊണ്ട് ശ്രദ്ധ വേണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











