For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് മാസത്തില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക്; സമ്പൂര്‍ണ നക്ഷത്രഫലം

|

ജ്യോതിഷപരമായി മാര്‍ച്ച് മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. മകരം രാശിയില്‍ സഞ്ചരിക്കുന്ന ബുധന്‍ മാര്‍ച്ച് 6ന് കുംഭം രാശിയിലേക്ക് പോകുകയും വ്യാഴം, സൂര്യന്‍ എന്നിവയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇതിനുശേഷം മാര്‍ച്ച് 14ന് അര്‍ദ്ധരാത്രിയോടെ സൂര്യന്‍ മീനരാശിയില്‍ പ്രവേശിക്കും. ബുധന്‍ മാര്‍ച്ച് 24ന് മീനരാശിയിലേക്ക് പ്രവേശിക്കും. മാസാവസാനം ശുക്രന്‍ മാര്‍ച്ച് 31ന് കുംഭ രാശിയില്‍ പ്രവേശിക്കും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. മാര്‍ച്ച് മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

Most read: 2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read: 2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. പണം സമ്പാദിക്കാന്‍ വഴികള്‍ തുറക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ ബന്ധുക്കളോട് മാന്യമായി പെരുമാറുക. ഈ സമയം വിട്ടുമാറാത്ത രോഗങ്ങള്‍ അകലും. പിതാവിന് ചില ശാരിരീക ബുദ്ധിമുട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമാക്കരുത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ഈ സമയം നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ഭാഗ്യപരമായ നേട്ടങ്ങള്‍ ലഭിക്കുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. കര്‍മ്മ രംഗത്ത് അപവാദ പ്രചരണത്തിന് സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ഉന്നതരുമായുള്ള സമ്പര്‍ക്കത്തിന് അവസരങ്ങള്‍ കൈവരും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാവും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക.

Most read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളുംMost read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

ഭാഗ്യാനുഭവങ്ങളുണ്ടാകും. കാര്യനിവൃത്തിയും കര്‍മ്മവിജയവും നേടാന്‍ കഴിയും. ഗ്യഹനിര്‍മ്മാണം പൂര്‍ത്തിയാക്കാനോ നിലവിലുള്ള വീട് മോടി പിടിപ്പിക്കാനോ സാധിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഈശ്വരാരാധന, സല്‍കര്‍മ്മാനുഷ്ഠാനം സത്യസന്ധത എന്നിവ ഈ സമയം നിങ്ങള്‍ക്ക് ഗുണം ചെയ്യും. വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. പിണങ്ങി നില്‍ക്കുന്നവര്‍ ഈ സമയം അടുപ്പം കാണിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ സമയം ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ കരുതല്‍ വേണം. സാമ്പത്തിക ക്ലേശം, ഒപ്പമുള്ളവരില്‍ നിന്നും തിരിച്ചടികള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവ ഈ സമയം നിങ്ങളെ അലട്ടിയേക്കാം, കരുതിയിരിക്കണം. വലിയ മുതല്‍ മുടക്ക് ആവശ്യമായ സംരംഭങ്ങള്‍ ഈ സമയം നീട്ടിവയ്ക്കുക. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. തിടുക്കപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കരുത്. അത് ഭാവിയെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ജോലിപരമായി തിരക്ക് വര്‍ദ്ധിക്കും. ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരുമെങ്കിലും ഔദ്യോഗികമായ തീരുമാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കള്ളന്‍മാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഈ സമയം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വര്‍ഷങ്ങളായി വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ സാധിക്കും. ശത്രുക്കളെ കരുതിയിരിക്കുക.

Most read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരുംMost read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ പുരോഗതി കൈവരും. നിങ്ങള്‍ക്ക് കാര്യപ്രാപ്തിയും കഴിവും കുറവാണ് എന്ന അഭിപ്രായം അവഗണിക്കണം. ഇടപാടുകളില്‍ എടുത്തു ചാട്ടം പാടില്ല. ദാമ്പത്യത്തില്‍ വിട്ടുവീഴ്ച വേണ്ടി വരും. ആഡംബര ചെലവുകള്‍ ഒഴിവാക്കണം. പ്രതിസന്ധികള്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ ശ്രമിക്കുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണും. ബന്ധുമിത്രാദികളില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. ഈ സമയം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. കണക്കില്ലാതെ പണം ചിലവഴിക്കരുത്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക് വിദ്യാ പുരോഗതിയും തൊഴിലില്‍ അഭിവൃദ്ധിയും ഉണ്ടാകും. അകന്ന് നില്‍ക്കുന്ന ബന്ധുക്കള്‍ അടുപ്പം കാണിക്കും.

Most read:മാര്‍ച്ച് മാസത്തിലെ ഗ്രഹമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:മാര്‍ച്ച് മാസത്തിലെ ഗ്രഹമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് സമയം അനുകൂലമാണ്. വരുമാനത്തെക്കാള്‍ ചെലവ് വര്‍ദ്ധിക്കും. സ്ഥിരോത്സാഹം കൊണ്ട് വിജയത്തിലെത്താന്‍ സാധിക്കും. കുടുംബപരമായി ചില വിഷമങ്ങള്‍ അലട്ടിയേക്കാം. വഴിക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ശാരീരിക ക്ഷീണം, തലവേദന, കണ്ണിന് അസുഖം എന്നിവ കരുതിയിരിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറൂകാര്‍ക്ക് ഈ സമയം ഒരിടത്ത് ഉറച്ചു നിന്നാല്‍ മാത്രമേ എത് കാര്യവും ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കു. ചഞ്ചലമായ മനസ്സ് എല്ലാക്കാര്യത്തിലും തടസ്സമുണ്ടാക്കും. സാമ്പത്തികമായി ഉയര്‍ച്ച നടത്തുുമെങ്കിലും പലതരത്തിലും നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണാതെവരും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം കൈവരും. ആരോഗ്യ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ സമയം ധനലാഭം പ്രതീക്ഷിക്കാം. ബിസിനസ്സില്‍ ലാഭം കൂടും എന്നാല്‍ കര്‍മ്മ വിഷയത്തില്‍ അപ്രതീക്ഷിതമായി ചില തടസ്സങ്ങളുണ്ടാകും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കുക. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സന്ധികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ അവഗണിക്കരുത്. സന്താനങ്ങളുടെ കാര്യത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും.

Most read:ചതുര്‍ഗ്രഹയോഗം; മാര്‍ച്ച് 7 വരെ ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:ചതുര്‍ഗ്രഹയോഗം; മാര്‍ച്ച് 7 വരെ ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യകാലം

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം പല കാര്യത്തിലും പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും ഈശ്വരാധീനത്താല്‍ എല്ലാം അനുകൂലമായി വരും. ആത്മീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ആര്‍ഭാടങ്ങള്‍ക്കായി അധികം പണം ചെലവഴിക്കരുത്. ബന്ധുക്കളോട് പരുഷമായി പെരുമാറരുത്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

ഈ സമയം അപ്രതീക്ഷിതമായി സാമ്പത്തിക സഹായം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ അനുകൂല സാഹചര്യമുണ്ടാകും. പങ്കാളിത്തത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ക്ലേശങ്ങളും സന്താനങ്ങളെ കൊണ്ടുള്ള വിഷമങ്ങളും നീങ്ങും. സഹപ്രവര്‍ത്തകരില്‍ നിന്നും മെച്ചപ്പെട്ട സഹകരണം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ പുരോഗമിക്കും.

English summary

Monthly Star Predictions for March 2022 In Malayalam

Here are the monthly star predictions for March 2022 in malayalam. Take a look.
Story first published: Wednesday, March 2, 2022, 9:50 [IST]
X
Desktop Bottom Promotion