For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ മാസം 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍; സമ്പൂര്‍ണ നക്ഷത്രഫലം

|

ജൂണ്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷപരമായി ജൂണ്‍ മാസത്തില്‍ പല ഗ്രഹങ്ങളും അത്തരത്തില്‍ സ്ഥാനം മാറും. ജൂണ്‍ 3 ന് ബുധന്‍ ഇടവം രാശിയിലേക്ക് നീങ്ങും. ഇതിനുശേഷം ജൂണ്‍ 5ന് ശനി കുംഭത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ജൂണ്‍ 15ന് സൂര്യന്‍ മിഥുനം രാശിയല്‍ പ്രവേശിക്കും. ജൂണ്‍ 18ന് ശുക്രന്‍ ഇടവം രാശിയിലേക്ക് നീങ്ങും. ജൂണ്‍ 27ന് ചൊവ്വ മേടം രാശിയിലേക്കും നീങ്ങും. ജൂണ്‍ മാസത്തില്‍ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

Most read: ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read: ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ഈ സമയം ഔദ്യോഗിക കാര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കാനാകും. വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കള്‍ മുഖാന്തിരം ധനലാഭത്തിന് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വരാനും യോഗമുണ്ട്. എഴുത്തുകാര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ കൈവരും. കുടുംബ സ്വത്ത് സംബന്ധമായ ചില തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകും. പുരുഷമായ സംസാരം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. കര്‍മ്മരംഗത്ത് ശത്രുക്കള്‍ സജീവമാകുമെങ്കിലും അവരെ ജയിക്കാനാകും. സ്വത്ത് സംബന്ധമായ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഭൂമി വാങ്ങുന്നവര്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക. ഈ സമയം നിങ്ങള്‍ക്ക് സുഹ്യത്തുക്കളിലൂടെയും ബന്ധുജനങ്ങളിലൂടെയും ചില നേട്ടങ്ങള്‍ കൈവരും.

Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ ഈ സമയം മൂത്രാശയ സംബന്ധമായ രോഗങ്ങളെ കരുതിയിരിക്കണം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിച്ചേക്കാം. ഈ സമയം നിങ്ങളുടെ ധനസ്ഥിതി ഉയരുമെങ്കിലും ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ചില ബന്ധുക്കളുമായി നിങ്ങള്‍ക്ക് ഈ സമയം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വളരും. ബിസിനസ്സില്‍ വിജയം നേടാന്‍ സാധിക്കും. നിങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് ചില പുണ്യസ്ഥലങ്ങള്‍ കാണാന്‍ അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ പുരോഗമിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ മാസം വളരെ അനുകൂലമാണ്.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുംMost read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ആരാധനയിലൂടെ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ഈ സമയം ജോലിസ്ഥലത്ത് നിങ്ങല്‍ക്ക് അധികാരസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിവിധ ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭ്യമാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം നേടാനാകും. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ ഈ സമയം ശ്രദ്ധിക്കണം, പരിക്ക് പറ്റാന്‍ സാധ്യത അധികമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ശത്രുതയിലുള്ളവരുമായി നിങ്ങള്‍ സൗഹൃദത്തിലാകും. അവിവാഹിതരായ കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവാഹത്തിന് വഴിതെളിയും. കോടതി നടപടികളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളിയുടെ ഭാഗത്തുനിന്ന് ധനലാഭം കൈവരും. കുടുംബാംഗങ്ങളുമായി സന്തോഷകരമായി സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ ലഭിക്കും.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെMost read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം കര്‍മ്മരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവരും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് ത്വക്ക് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ സ്രോതസ്സുകളിലൂടെ നിങ്ങള്‍ക്ക് പണം ലഭിക്കും. കലഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക. ഈ സമയം ക്ഷീണവും നിരാശയം നിങ്ങളെ അലട്ടിയേക്കാം. ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടിവരും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വ്യശ്ചികക്കൂറുകാര്‍ക്ക് സന്താനങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. സാമൂഹ്യപരമായി നിങ്ങള്‍ പൊതുപ്രവര്‍ത്തനത്തില്‍ ഇടപഴകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഉദ്യോഗക്കയറ്റത്തിന് സാദ്ധ്യതയുണ്ട്. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ അനുമോദനം ലഭിക്കും. നിങ്ങളുടെ അസൂയാലുക്കളെ കരുതിയിരിക്കുക. ബിസിനസ്സില്‍ പുരോഗതി കൈവരും. അവിവാഹിതര്‍ക്ക് വിവാഹാലോചന പുരോഗമിക്കും.

Most read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവുംMost read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവും

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ ഈ സമയം അശ്രദ്ധ ഒഴിവാക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ ബുദ്ധിയുടെ കരുത്തില്‍ വിജയം നേടാനാകും. കഠിനാദ്ധ്വാനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റണം. നിങ്ങളുടെ സ്വഭാവം മയപ്പെടുത്തുക. അതുവഴി ഗുണാനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ നെഗറ്റീവ് ചിന്തകള്‍ സ്വകാര്യജീവിതത്തെയും ജോലിയേയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ സമയം കഠിനാദ്ധ്വാനത്തിലൂടെ മികച്ച ഫലം ലഭിക്കും. നിങ്ങളുടെ കാര്യശേഷി വര്‍ദ്ധിക്കും. തൊഴില്‍പരമായി പുരോഗതി കൈവരിക്കാന്‍ സാധ്യതയുണ്ട്. ചില പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കും. മനസില്‍ നിന്ന് നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കണം. കലഹങ്ങളും ജോലിസ്ഥലത്തെ തടസങ്ങങ്ങളും നീങ്ങും. പെട്ടെന്ന് ധനാഗമമുണ്ടാകും. പല സ്രോതസ്സുകളിലൂടെ പണം ലഭിക്കും. എന്നാല്‍ നിങ്ങളുടെ അനാവശ്യ ചെലവുകളും ഉയര്‍ന്നേക്കാം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഏറ്റെടുത്ത ചില ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കും. വാഹനം വാങ്ങാന്‍ യോഗമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും. പുതിയ ജോലിക്ക് അവസരം ലഭിക്കും. എതിരാളികളെ ജയിക്കാനാകും. വിവാഹത്തിന് അനുകൂല സമയമാണ്. ഈ സമയം പിതാവിന്റെ ആരോഗ്യം മോശമായേക്കാം.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ ഈ സമയം അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ചെവിക്കൊള്ളുക. നിങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ശത്രുക്കളെ കരുതിയിരിക്കുക. ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ജോലികള്‍ ലഭിക്കാന്‍ യോഗമുണ്ട്.

English summary

Monthly Star Predictions for June 2022 In Malayalam

Here are the monthly star predictions for June 2022 in malayalam. Take a look.
Story first published: Tuesday, May 31, 2022, 10:31 [IST]
X
Desktop Bottom Promotion