For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലെ മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണഫലം

|

ഓരോ മാസത്തിലും ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്തുകൊണ്ടും ജന്മനക്ഷത്രദോഷങ്ങളും ജന്മനക്ഷത്രഫലങ്ങളും. കാരണം ഇവയെക്കുറിച്ച് പ്രവചനം എന്ന രീതിയില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

ജൂലൈ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലം ഇവിടെജൂലൈ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലം ഇവിടെ

ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുന്നത് എന്നു നമുക്ക് നോക്കാവുന്നതാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ ദോഷങ്ങളും നേട്ടങ്ങളും ആണെന്നത് തന്നെയാണ് ഈ മാസം അറിഞ്ഞിരിക്കേണ്ടത്. ഈ മാസത്തെ നക്ഷത്രഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസം നിരവധി അവസരങ്ങള്‍ വന്ന് ചേരുന്നുണ്ട്. ഇവര്‍ സാഹസികതയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് നല്ലതായിരിക്കും. വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളില്‍ വിജയിക്കുന്നു. ചര്‍ച്ചകളില്‍ പലതും അനുകൂലമായ തീരുമാനം ഉണ്ടാവുന്നുണ്ട്. അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു

 ഭരണി

ഭരണി

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് പഠനത്തിനായി പോവുന്നതിന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. പല കാര്യങ്ങളിലും അനുകൂലമായ വിജയം കൈവരിക്കുന്നു. വിശ്വസ്ത സേവനത്തിന് പ്രശസ്തി നിങ്ങളെ തേടിവരും. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

 കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ പ കാര്യങ്ങളിലും അനുകൂല വിജയം കാണുന്നുണ്ട്. വിശ്വസ്ത സേവനത്തിന് നിങ്ങള്‍ അര്‍ഹിക്കുന്ന ഫലം കാണുന്നുണ്ട്. കുടുംബത്തില്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.. സാമ്പത്തിക നേട്ടം ഇവര്‍ക്കുണ്ടാവുന്നുണ്ട്. നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു മാസം കൂടിയാണ് എന്നുള്ളതാണ് സത്യം. പരിശ്രമങ്ങള്‍ക്ക് അനുകൂലഫലം ലഭിക്കുന്നു.

രോഹിണി

രോഹിണി

ഏറ്റെടുത്ത എല്ലാ കാര്യങ്ങളും സമയത്തിന് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. മന:സമാധനത്തിന് മികച്ച മാസമാണ് എന്നുള്ളതാണ് സത്യം. ബന്ധുക്കളുമായുള്ള കൂടിച്ചേരലുകള്‍ ഈ മാസം ഉണ്ടാവുന്നുണ്ട്. രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സഹായം നിരവധി ദിക്കില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്., സാഹസിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് അനാരോഗ്യപരമായ പല കാര്യങ്ങളും ഈ മാസം സംഭവിക്കുന്നുണ്ട്. പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. വീട് പണി തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലമായ ഒരു മാസമാണ് ജൂലൈ മുതല്‍ നിങ്ങള്‍ക്ക് എന്നുള്ളതാണ് സത്യം. ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരം കാണുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചെറിയ ചില അനിഷ്ടങ്ങള്‍ മാറി പുരോഗതി ഉണ്ടാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം അനുകൂലമായ സമയം ഉണ്ട്. വിദേശ രാജ്യങ്ങളിലേക്ക് താമസിക്കുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ബന്ധുമിത്രാദികള്‍ ഒരുമിച്ച് ചേരുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയിലും മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ശുഭാപ്തിവിശ്വാസത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നു.

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും നേട്ടവും ഉണ്ടാവുന്നുണ്ട്. മേലധികാരികളില്‍ നിന്ന് പല വിധത്തിലുള്ള അനുമോദനങ്ങള്‍ ലഭിക്കുന്നുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയുണ്ടാവുന്നു. പല കാര്യങ്ങളേയും അഭിമുഖീകരിക്കുന്നതിന് ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുണ്ട്. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടാവുന്നതിനുള്ള സാധ്യത ഈ മാസം കാണുന്നുണ്ട്.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ഈ മാസം. എങ്കിലും പകുതിയാവുന്നതോടെ പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. സാമ്പത്തിക നിയന്ത്രണം അത്യാവശ്യമാണ്. വരവനുസരിച്ച് ചിലവ് ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കുടുംബത്തില്‍ സമാധാനം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം തന്നെ മികച്ച വിജയം കാണുന്നുണ്ട്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് ഇപ്പോഴുള്ളത്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. ശുഭാപ്തിവിശ്വാസത്തോടെ പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അപകീര്‍ത്തിപരമായ പ്രചരണങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ജാമ്യം നില്‍ക്കുക, കടം വാങ്ങുക എന്നീ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമാസമാണ് ജൂലൈ മാസം. പല കാര്യങ്ങളിലും ഇവര്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. വ്യാപാരത്തില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. സങ്കീര്‍ണമായ പല കാര്യങ്ങളും നമുക്ക് ഈ മാസം പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. രോഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. പല കാര്യങ്ങളിലും നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

പൂരം

പൂരം

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാസമായിരിക്കും ജൂലൈ മാസം. വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. സ്തുത്യര്‍ഹമായ സേവനം നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശുന്നു. പല കാര്യങ്ങളും നിഷ്പ്രയാസം ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നു. ഏത് കാര്യത്തേയും പോസിറ്റീവ് ആയി എടുക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഈ മാസം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നുണ്ട്.

ഉത്രം

ഉത്രം

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാസമായിരിക്കും ജൂലൈ മാസം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പഠിച്ചവര്‍ക്ക് അതുമായി ബന്ധപ്പെട്ട ജോലിക്കുള്ള സാധ്യതയുണ്ട്. സത്യസന്ധമായ പ്രവൃത്തിക്ക് ഫലം ലഭിക്കുന്നുണ്ട്. സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതിന് സാധിക്കുന്നുണ്ട്. ജന്മസിദ്ധമായ പല കഴിവുകളും പുറത്ത് പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. എല്ലാവര്‍ക്കും തൃപ്തമായ കാര്യങ്ങളില്‍ പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. വീട് പണി ആരംഭിക്കുന്നതിനും ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ പണി പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ കുറച്ച് കൊണ്ട് ജീവിതത്തില്‍ മുന്നിലേക്കെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി പുറകോട്ട് പോവുന്ന ഒരു മാസമാണ് ജൂലൈ മാസം. അറിയാതെ ചെയ്ത് പോവുന്ന തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്ന ഒരു മാസമാണ് അത്തം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസം. നിയമപരമായ കാര്യങ്ങളില്‍ മികച്ച വിജയം ലഭിക്കുന്നുണ്ട്. ജീവിതത്തില്‍ സൗഖ്യവും സ്വസ്ഥതയും ലഭിക്കുന്നുണ്ട്. വിജയം കൈവരിക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും സാധിക്കുന്നു.

 ചിത്തിര

ചിത്തിര

പഠിച്ച വിഷയവുമായി സംബന്ധിച്ച ജോലി ഇവര്‍ക്ക് ലഭിക്കുന്നു. ഇന്റര്‍വ്യൂകളില്‍ വിജയിക്കുന്നു. ഗവണ്‍മെന്റ് ജോലി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയില്‍ തുടരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലൂടെ ബോസിന്റെ വിശ്വസ്തനായി നിങ്ങള്‍ മാറുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. പല കാര്യങ്ങളിലും മംഗളയോഗം കാണുന്നുണ്ട്. സാമ്പത്തികം തൃപ്തികരമായിരിക്കും. അല്ലാത്ത പക്ഷം ജീവിതത്തില്‍ വെല്ലുവിളികള്‍ നിറയുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ഈ മാസം പല കാര്യങ്ങളിലും അല്‍പം സുതാര്യത കുറവ് ഉണ്ടായിരിക്കും. ഇത് പല കാര്യങ്ങളിലും പിന്‍മാറുന്നതിനുള്ള ത്വര ഇവരില്‍ ഉണ്ടാക്കുന്നുണ്ട്. മാസത്തിന്റെ രണ്ടാംപകുതിയാവുമ്പോഴേക്ക് ഇവരുടെ ജീവിതത്തില്‍ മാറ്റം വരുന്നു. രോഗങ്ങള്‍ ഇവരില്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. വയര്‍ സംബന്ധമായ രോഗങ്ങള്‍ ഇവരെ പലപ്പോഴും വളരെയധികം ബാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് സ്വന്തമല്ലാത്ത കാര്യങ്ങളാല്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടതായി വരുന്നുണ്ട്. ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ ഇവരെ തേടിയെത്തുന്നത് ഈ മാസത്തിലാണ്. ദേഹാസ്വാസ്ഥ്യം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. അശരണായവര്‍ക്ക് അഭയം നല്‍കുന്നതിനുള്ള നല്ല മനസ്സ് ഇവര്‍ക്കുണ്ടാവുന്നുണ്ട്. അച്ഛന് അസുഖം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും തോറ്റ് പോയി എന്ന് സ്വയം തോന്നരുത. അത് ജീവിതത്തിലെ വലിയ വെല്ലുവിളിയായി മാറുന്ന മാസമാണ് ജൂലൈ മാസം.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. എന്നാല്‍ കഠിനാധ്വാനത്തോടെ ജോലി ചെയ്യുകയാണെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നുണ്ട്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. പല സംരംഭങ്ങളില്‍ നിന്നും പിന്‍മാറുന്നതിന് സാധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ ഇവര്‍ കൂടുതല്‍ശ്രദ്ധ കാണിക്കും. അലസത ഇവര്‍ക്ക് ഈ മാസത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഫലത്തില്‍ വന്ന് ചേരും. വേണ്ടപ്പെട്ടവരില്‍ നിന്നും സഹായവും മറ്റും വാഗ്ദാനം ചെയ്യുന്ന സമയം കൂടിയാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ആയിരിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കുന്നു. നിലവിലുള്ള ജോലിയില്‍ നിന്ന് മികച്ച ഒരു മാറ്റത്തിനുള്ള സാധ്യതയുണ്ട്. കാര്‍ഷികമേഖലയില്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നു.

മൂലം

മൂലം

മൂലംനക്ഷത്രക്കാര്‍ക്ക് വേണ്ടപ്പെട്ടവരില്‍ നിന്ന് പല കാര്യങ്ങളിലും അനുകൂല ഫലം ലഭിക്കാതെ വരുന്നു. സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഒരു സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്വസ്ഥതക്കുറവ് ഉണ്ടാവുന്നു. അന്യരുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഭക്തിപുരസരം ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നു.. അനുകൂലമായ വിജയവും നിങ്ങളെ തേടി എത്തുന്നു.

പൂരാടം

പൂരാടം

കര്‍മ്മമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. യാത്രകളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. വ്യാപരമേഖലയില്‍ മികച്ച അനുഭവവും നേട്ടങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതക്കുറവ് സംഭവിക്കുന്നുണ്ട്. ഏത് സങ്കീര്‍ണമായ വിഷയമാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ഉത്രാടം

ഉത്രാടം

മാസത്തിന്റെ ആദ്യ പകുതിയില്‍ കരിയറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും അതിനെ പരിഹരിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. എല്ലാ ഔദ്യോഗികക ചുമതലകളും പലപ്പോഴും നിങ്ങളുടെ ചുമലിലാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലിക്കാര്യത്തിലും അശ്രദ്ധ വിപത്തായി മാറുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ രേഖാപരമല്ലാത്ത കാര്യങ്ങളില്‍ മുന്നോട്ട് പോവരുത്. ഇത് നെഗറ്റീവ് ഫലം നല്‍കുന്നു.

തിരുവോണം

തിരുവോണം

മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ എടുക്കുന്ന എന്ത് തീരുമാനവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏത് കാര്യവും ശ്ുഭപര്യവസായിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിശ്വസ്ത സേവനത്തിന് അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

അവിട്ടം

അവിട്ടം

ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കേണ്ടഅവസ്ഥയാണ് നിങ്ങള്‍ക്കുള്ളത്. എങ്കിലും മാസം അവസാനത്തോടെ ഇതിന് വീണ്ടും തുടക്കമിടുന്നതിനുള്ള സാധ്യതയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ജാമ്യം നില്‍ക്കുക, കടം വാങ്ങുക പോലുള്ള കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അതിന് ഒരു പരിധി വരെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം.

ചതയം

ചതയം

ജോലി ഭാരം വര്‍ദ്ധിക്കുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. അപകീര്‍ത്തിപരമായ അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവും. അസൂയാലുക്കളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങള്‍ക്ക് അപകടം വരുത്തിവെക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. പല വിധത്തിലുള്ള അസുഖങ്ങളെ അതിജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കുപ്രചരണത്തില്‍ മനോവിഷമം അനുഭവപ്പെടുന്നുണ്ട്.

പൂരുരുട്ടാതി

പൂരുരുട്ടാതി

കര്‍മ്മമേഖലയുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാവുന്നുണ്ട്. ഇതിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലതയോടെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നുണ്ട്. ഏത് കാര്യത്തിലും നിഷ്പക്ഷ മനോഭാവം സ്വീകരിക്കുന്നുണ്ട്. സാമ്പത്തികം ശ്രദ്ധിക്കണം.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ മാസം ജോലിക്കാര്യത്തില്‍ പ്രതിസന്ധികള്‍ കാണുന്നുണ്ട്. എങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ മാസം പകുതിയാവുമ്പോള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അര്‍ഹമായ പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ കാര്യത്തെക്കുറിച്ച് അല്‍പം ആശങ്കയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ്‌സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ സാമ്പത്തികമായി പ്രശ്‌നത്തിലാവുന്ന ഒരു സമയമാണ് ഈ മാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ നിങ്ങളെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ട്. ഓരോ കാര്യത്തിനും നിങ്ങള്‍ മറ്റുള്ളവരോട് അനുവാദം ചോദിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കണം. കടം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.

English summary

Monthly Star Predictions For July 2021 In Malayalam

Here in this article we are discussing about the monthly star prediction for july 2021 in malayalam. Take a look.
Story first published: Friday, July 2, 2021, 13:41 [IST]
X