Just In
- 56 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 4 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
ഫെബ്രുവരി 2022: 27 നാളിന്റേയും സമ്പൂര്‍ണ നക്ഷത്രഫലം
ഓരോ മാസത്തിലും ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നുള്ളതാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന പല കാര്യങ്ങളും മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. എന്നാല്‍ ജന്മനക്ഷത്രഫലങ്ങളും ജന്മനക്ഷത്ര ദോഷങ്ങളും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.
27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഈ മാസം സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാന്‍ ഈ ലേഖനം വായിക്കൂ. നല്ലതും മോശവുമായ മാറ്റങ്ങളെക്കുറിച്ച് 27 നക്ഷത്രത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അറിയാം

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസം അവസരങ്ങള്‍ തേടി വരുന്നു. പ്രതീക്ഷിക്കാത്ത വിജയം ഇവരെ കാത്തിരിക്കുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
പങ്കെടുക്കുന്നതിനുള്ള പരീക്ഷകളില്‍ വിജയം ഉണ്ടാവുന്നുണ്ട്. ജോലിയുടെ കാര്യത്തിലുണ്ടാവുന്ന ചര്‍ച്ചകളില്‍ പലതും അനുകൂലമായ തീരുമാനം ഉണ്ടാവുന്നുണ്ട്. അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ സാമ്പത്തിക നേട്ടം ഉണ്ട്.

ഭരണി
പരീക്ഷകള്‍ അല്പം ശ്രദ്ധിക്കണം, വിജയ സാധ്യത വളരെ കുറവായിരിക്കും. എങ്കിലും ശ്രമിച്ചാല്‍ കഠിനാധ്വാനത്തിന് ഫലം കാണുന്നു. അനുകൂല സാഹചര്യം ജീവിതത്തില്‍ വന്നു ചേരുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ പകാര്യങ്ങളിലും അനുകൂല വിജയം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങള്‍ അര്‍ഹിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ജീവിതത്തില്‍ സംഭവിക്കുന്ന മാസമാണ് ഫെബ്രുവരി.

രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക്പഠനത്തില് മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നു. നിങ്ങളുടെ മനസമാധാനം മികച്ച് നില്ക്കുന്ന അവസ്ഥകളാണ് ഇപ്പോഴുള്ളത്.
വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അനാരോഗ്യപരമായ പല കാര്യങ്ങളുംനേരിടേണ്ടതായി വരുന്നു. ഇന്റര്‍വ്യൂവില്‍ വിജയം കാണുന്നുണ്ട്. വീട് പണി തുടങ്ങുന്നതിന് സാധ്യതയുണ്ടെങ്കിലും സാമ്പത്തിക പരാധിനതകള്‍ ഉണ്ടാവുന്നുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കില്ല. എങ്കിലും നേട്ടങ്ങള്‍ തേടിയെത്തുന്നുണ്ട്. ജീവിതത്തില്‍ ഐശ്വര്യം പടി കയറുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തികം ശ്രദ്ധിക്കണം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ മാസംപ്രതീക്ഷിക്കാത്ത ഫലങ്ങള്‍ ലഭിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. അസ്വസ്ഥതകള്‍ തേടി വരുന്നു. ജീവിതം വെല്ലുവിളിയിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് മാനസികമായി തളരുന്ന മാസമാണ്. എങ്കിലും കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരിക്കലും സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. കൂടുതല്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും തിരിച്ച് ചിന്തിക്കേണ്ടതായി വരുന്നില്ല. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പ്രതിരോധം തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം ന്നെ് തിരച്ചറിയുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മകം
മകം നക്ഷത്രക്കാര്‍ക്ക് ്അനുകൂലഫലങ്ങള് ലഭിക്കുന്നു. ഒരിക്കലും മറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍# ഉണ്ടാവുന്നില്ല. പരീക്ഷകളില്‍ വിജയം ലഭിക്കുന്നു.
സാമ്പത്തിക കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

പൂരം
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. പരീക്ഷകളില്‍ വിജയമുണ്ടാവുന്നു. അപ്രതീക്ഷിത പാരിതോഷികം ഇവരെ തേടിയെത്തുന്നു. വിദേശത്ത് നിന്ന് ജോലിക്കുള്ള സാധ്യതയുണ്ടാവുന്നു. വിദേശത്ത് സ്ഥിരതാമസാനുമതിക്കുള്ള ഭാഗ്യം കാണുന്നു. പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാരായ വിദ്യാര്ത്ഥികള്പഠനത്തില് മുന്നിട്ട് നില്ക്കുന്നു, ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെ അതിജീവിച്ച് മുന്നോട്ട് പോവുന്നു. പഠിച്ച കാര്യവുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നു. ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്നു. സമൂഹത്തില്‍ മികച്ച സ്ഥാനം ലഭിക്കുന്നു.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.മാനസിക സമ്മര്‍ദ്ദം ശ്രദ്ധിക്കണം, അപകടത്തെ നിസ്സാരവത്കരിക്കരുത്. പ്രശ്നങ്ങളെ എതിരിടാന്‍ സാധിക്കുന്നു. വെല്ലുവിളികള്‍ നിസ്സാരമാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു.

ചിത്തിര
പഠനത്തില്‍ മികവുണ്ടായിരിക്കും. ഒരിക്കലും രണ്ട് പ്രാവശ്യം ചിന്തിച്ച് സമയം കളയരുത്. ജീവിതത്തില്‍ അവസരങ്ങള്‍ ഈ മാസം നിരവധി ഇവരെ തേടിയെത്തും. സാമ്പത്തികം മികച്ചതായിരിക്കും. എങ്കിലും നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമായിരിക്കും.സാമ്പത്തികം തൃപ്തികരമായിരിക്കും എങ്കിലും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ വെല്ലുവിളികള്‍ കൂടുതലാണ്.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ഏത് കാര്യത്തിനും ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. ഒരിക്കലും രണ്ട് വട്ടം നിങ്ങള്‍ ചിന്തിക്കാതെ തീരുമാനം എടുക്കരുത്. സാമ്പത്തികം അല്പം ശ്രദ്ധിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ജീവിതത്തില്‍ വെല്ലുവിളികളെ ധീരതയോടെ മുന്നോട്ട് കൊണ്ട് പോവുന്നു.

വിശാഖം
പല കാര്യങ്ങള്‍ക്കും പഴി കേള്‍ക്കേണ്ടതായി വരുന്നുണ്ട്. ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു.സാമ്പത്തിക നേട്ടം ഉണ്ടാവുന്നുവെങ്കിലും അല്പം ശ്രദ്ധിച്ച് ചിലവഴിക്കണം. ദാമ്പത്യ ബന്ധം സന്തോഷകരമായിരിക്കും. അച്ഛന്റെ അസുഖം അല്പം ശ്രദ്ധിക്കണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വരെയുണ്ട്. ഒരിക്കലും ജീവിതത്തില്‍ റിസ്ക് എടുക്കരുത്. അത് നിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു. വീട് പണി തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. സാമ്പത്തികം മികച്ചതായിരിക്കും.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന കാര്യം ഫലത്തില്‍ വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ചിന്തിച്ച് സമയം പാഴാക്കരുത്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവന് ആപത്തുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. ഒരിക്കലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തരുത്. സാമ്പത്തികം ശ്രദ്ധിക്കണം.

മൂലം
മൂലംനക്ഷത്രക്കാര്ക്ക് അനുകൂല ഫലം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു.

പൂരാടം
ജോലിയില്‍ തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ജീവിതത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടരുത്. അവസരങ്ങള്‍ പാഴാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഉദ്യോഗത്തില്‍ സ്ഥാനമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികം മികച്ചതായിരിക്കും.
ഏത് സങ്കീര്‍ണമായ വിഷയമാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഉത്രാടം
കരിയറില്‍ മികച്ച അവസരങ്ങള്‍ തേടി വരുന്നു. ഒരിക്കലും അവ വിട്ടുകളയരുത്. ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പരാജയത്തിലേക്ക് ഉള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യം സന്തോഷകരമായിരിക്കും.

തിരുവോണം
രോഗസാധ്യതകള്‍ കാണപ്പെടുന്നുണ്ട്. കുടുംബത്തില്‍ പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാവുന്നു. പല കാര്യങ്ങളിലും പെട്ടെന്ന് തീരുമാനം എടുക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. വിശ്വസ്തതയോടെ ഏത് കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.

അവിട്ടം
വീടിന്റെ പണിക്ക് തുടക്കം കുറിക്കുന്നുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇത് സാമ്പത്തിക നഷ്ടങ്ങള്‍ ഇല്ലാതെ കടന്നു പോവുന്ന മാസമാണ്. ഒരിക്കലും രണ്ട് വട്ടം ചിന്തിച്ച് അവസരങ്ങള്‍ പാഴാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം. പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

ചതയം
ജോലിക്കാര്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ചിന്തകളെ കാടുകയറാന്‍ അനുവദിക്കരുത്. പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരവത്കരിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.പല വിധത്തിലുള്ള അസുഖങ്ങളെ അതിജീവിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.

പൂരുരുട്ടാതി
യാത്രകള്‍ പല വിധത്തില്‍ സന്തോഷം തരുന്ന മാസമാണ്. ഒരിക്കലും ഈ നക്ഷത്രക്കാര്‍ ആരോഗ്യത്തെ അവഗണിക്കരുത്. ചില രോഗങ്ങള്‍ പിടിപെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടത് അതുകൊണ്ട് തന്നെ അത്യാവശ്യമാണ്. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ ഇവരെ പോവാന്‍ അനുവദിക്കരുത്.

ഉത്രട്ടാതി
ജോലിയില്‍ തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന സമയമാണ് ഈ മാസം. പണത്തിന്റെ കാര്യത്തില്‍ അല്പം സ്രദ്ധ വേണം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.നിസ്സാരമായി ഒരു കാര്യത്തേയും കണക്കാക്കരുത്.

രേവതി
സാമ്പത്തികമായി അല്പം ശ്രദ്ധിക്കണം. ഒരിക്കലും അനാവശ്യമായി പണം ചിലവഴിക്കരുത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയമാണ് എന്നുള്ളതാണ് സത്യം. അധിക ശ്രദ്ധ ഏത് കാര്യത്തിലും ഈ മാസം ഉണ്ടായിരിക്കണം.