For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബറില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍

|

ജ്യോതിഷപരമായി ഡിസംബര്‍ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഡിസംബര്‍ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശി മാറുന്നതിനൊപ്പം സൂര്യഗ്രഹണവും സംഭവിക്കാന്‍ പോകുന്നു. ഗ്രഹങ്ങളുടെ രാശികളുടെ മാറ്റം എല്ലാ രാശിചിഹ്നങ്ങളിലും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും. ചിലര്‍ക്ക് ഈ മാസം അനുകൂല ഫലങ്ങള്‍ ലഭിക്കും, ചിലര്‍ക്ക് ഡിസംബര്‍ മാസം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഡിസംബറില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും എന്തൊക്കെ ഫലങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

Most read: 2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read: 2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് ഈ മാസം സ്ഥാനമാനങ്ങള്‍ കൈവരും. ശത്രുദോഷം വര്‍ദ്ധിക്കുമെങ്കിലും കൂടുതല്‍ ഭയക്കേണ്ടതില്ല. സമയം മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പരിശ്രമിച്ചാല്‍ ഈ സമയം മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാം. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താനാകും. ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. പണം വരുമെങ്കിലും അമിത ചെലവ് ഒഴിവാക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസം അത്ര ശുഭകരമല്ല. തടസ്സവും നഷ്ടവും സംഭവിക്കതിരിക്കാന്‍ വളരെ ശ്രദ്ധിക്കുക. യാത്രകള്‍ കഴിവതും ഒഴിവാക്കുക. ഈ സമയം ചില മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരുമെങ്കിലും ചില തടസങ്ങള്‍ സാധ്യമാണ്. ശ്വാസകോശം, ഹൃദയം എന്നിവ സംബന്ധിച്ച അസുഖങ്ങള്‍ ഉള്ളവര്‍ ഈ സമയം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. കുടുബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധവേണം. ജീവിത പങ്കാളിയോട് അടുപ്പം കാണിക്കുക.

Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളുംMost read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്ന മാസമാണ് ഡിസംബര്‍. മുടങ്ങി കിടക്കുന്ന പല കാര്യങ്ങളും പുനരാരംഭിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഈ മാസം സാമ്പത്തിക നില അനുകൂലമാണ്. കുട്ടികളുടെ ഭാഗത്തുനിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ചില രോഗങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റിയേക്കാം, അവഗണിക്കരുത്. ആരുമായും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഭൂമി, വീട്, വാഹനം, സ്വര്‍ണ്ണം എന്നിവ വാങ്ങാന്‍ സമയം അനുകൂലമാണ്. അവിവാഹിതര്‍ക്കായി നല്ല ആലോചനകള്‍ വന്നുചേരും. ഈ സമയം ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ ഈ മാസം ആരോഗ്യ കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുക. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വാക്കു തര്‍ക്കത്തിനു മുതിരരുത്. വിനയത്തോടെയും സ്‌നേഹത്തോടെയും പെറുമാറുക. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും മികച്ചതായി പെറുമാറുക, ഗുണം ലഭിക്കും. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും ഫലം ചെയ്യും. ഈ സമയം അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

വിദേശത്ത് തൊഴില്‍ ചെയ്യുന്ന ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവും. വീട്ടില്‍ ചില അതിഥികള്‍ വരും. സന്തുഷ്ടമായ കുടുംബ ജീവിതം നിങ്ങള്‍ക്ക് സാധ്യമാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണും. ചില മംഗള കര്‍മ്മങ്ങള്‍ക്കും വിദേശ യാത്രയ്ക്കും അനുകൂലമായ അവസരങ്ങള്‍ വന്നുചേരും. ദാമ്പത്യസുഖം, പങ്കാളിയുടെ ഭാഗത്തുനിന്ന് സാമ്പത്തികനേട്ടം, സന്തോഷം, കാര്യലാഭം, ധനലാഭം എന്നിവ സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറു വേദന, ഗ്യാസ് എന്നിവ ശ്രദ്ധിക്കകുക.

Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യസുഖം പ്രതീക്ഷിക്കാം. ചില അപവാദങ്ങള്‍ക്ക് ഇരയാകുമെന്നതിനാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്നത് ഒഴിവാക്കണം. കലഹം ഉണ്ടാവാതെ നോക്കണം. ഉദരസംബന്ധമായ അസുഖങ്ങള്‍ കരുതിയിരിക്കുക. ഈ സമയം യാത്രകള്‍ കുറയ്ക്കുക. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുക. മറ്റുള്ളവര്‍ നിങ്ങളെ ചതിക്കാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. അനവസരങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാതിരിക്കുക.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ്, ഐശ്വര്യം, അക്കാദമിക വിജയം തുടങ്ങിയവ കൈവരും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ ലഭിച്ചേക്കാം. ഇഴജന്തുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാവാതെ നോക്കണം. വയറു വേദന, ചെവിവേദന എന്നിവ കരുതിയിരിക്കുക.

Most read:വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്Most read:വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് ഡിസംബര്‍ മാസത്തില്‍ ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. നിങ്ങള്‍ വിചാരിക്കുന്ന പോലെ എല്ല കാര്യങ്ങളും നടക്കണമെന്നില്ല. വിദ്യാര്‍ത്ഥികള്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജീവിത പങ്കാളിയുമായി കഴിവതും തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അനാവശ്യ വിവാദങ്ങളില്‍പെടാതിരിക്കുക. നിങ്ങളുടെ ചെയ്തുതീര്‍ക്കേണ്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറുകാര്‍ ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തിരക്കിട്ട് ഒരു കാര്യവും ചെയ്യരുത്. നന്നായി ചിന്തിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. വിശദമായി ആലോചിച്ച് മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം, അനാവശ്യ ചിലവ് നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ പഠവ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക. വിലപിടിപ്പുള്ള രേഖകള്‍, ആഭരണങള്‍ എന്നിവ ശ്രദ്ധിക്കുക, അവ നഷ്ടപ്പെട്ടേക്കാം.

Most read:പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂMost read:പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ മാസം സാമ്പത്തികനില അനുകൂലമാണ്. ഭക്ഷ്യസമൃദ്ധി, ബന്ധുസമാഗമം, മനസുഖം എന്നിവ കൈവരും. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല നേട്ടമുണ്ടാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഈ സമയം നിങ്ങലള്‍ അമിതമായി ആരേയും വിശ്വസിക്കരുത്. ഔദ്യോഗിക തലത്തില്‍ ഉയര്‍ച്ച, കോടതി നേട്ടം അന്യദേശത്ത് നേട്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് മംഗല്യ ഭാഗ്യം കാണുന്നുണ്ട്. സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ മാസം ചെലവുകള്‍ വര്‍ധിക്കും. ഈ സമയം നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കണം. വെള്ളിയാഴ്ചകളില്‍ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് പൂര്‍ണ മനസോടെ പ്രാര്‍ത്ഥിച്ചാല്‍ ഗുണം ലഭിക്കും. ആഗ്രഹങ്ങള്‍ക്ക് ഒരു ലക്ഷ്യബോധം കൈവരുത്തുക. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധവേണം. പകര്‍ച്ചവ്യാധികള്‍, നാഡി, അസ്ഥി സംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കുക. ദാമ്പത്യജീവിതത്തില്‍ പൊരുത്തകേടുകള്‍ ശ്രദ്ധിക്കുക. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യുക. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്. ജോലിസ്ഥലത്ത് മേലധികാരികളോടും സഹപ്രവര്‍ത്തകരോടും നല്ല രീതിയില്‍ പെരുമാറുക.

Most read:ശനിമാറ്റം 2022; ഈ രാശിക്കാര്‍ക്ക് ശനിയുടെ കണ്ണില്‍ നിന്ന് രക്ഷMost read:ശനിമാറ്റം 2022; ഈ രാശിക്കാര്‍ക്ക് ശനിയുടെ കണ്ണില്‍ നിന്ന് രക്ഷ

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് ഈ സമയം എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. ചെലവുകള്‍ അധികമാവും. വിദ്യാര്‍ത്ഥികള്‍ അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കുക. ഇടപാടുകളില്‍ അശ്രദ്ധ പാടില്ല. മോശം കൂട്ടുകെട്ടുകളില്‍ പെടാതിരിക്കുക. അഗ്‌നി, വൈദ്യുതി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതല്‍ കൈക്കൊള്ളുക. ആഭരണം പണം എന്നിവ ശ്രദ്ധിക്കുക. മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

English summary

Monthly Star Predictions for December 2021 In Malayalam

Here are the monthly star predictions for December 2021 in malayalam. Take a look.
Story first published: Tuesday, November 30, 2021, 10:05 [IST]
X
Desktop Bottom Promotion