ഓഗസ്റ്റ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും ഗുണദോഷങ്ങള്‍ ഇപ്രകാരം

ഓഗസ്റ്റ് മാസത്തിന് തുടക്കമായി 27 നക്ഷത്രത്തിനും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍ എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ മാസത്തിലും ഗ്രഹമാറ്റവും രാശിമാറ്റവും സംഭവിക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. എന്നാല്‍ ഈ മാസത്തില്‍ എന്തൊക്കെയാണ് നിങ്ങള്‍ക്കുണ്ടാവുന്ന രാശിമാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

Monthly Star Predictions for August

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കര്‍ക്കിടക രാശിയിലാണ് കാണപ്പെടുന്നത്. 27 നക്ഷത്രക്കാര്‍ക്കും സംഭവിക്കാന്‍ പോവുന്ന പൊതുഫലങ്ങളും അതിലുണ്ടാവുന്ന ഗുണദോഷങ്ങളേയും കുറിച്ചാണ് പറയുന്നത്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ഗുണദോഷ ഫലങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

 മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷഫലങ്ങളാണ് നിങ്ങള്‍ക്ക് വരുന്നത്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക നഷ്ടത്തിലേക്കും എത്തിക്കുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും മറ്റും നിങ്ങളുടെ വഴിയില്‍ വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടുന്നതിനുള്ള വഴിയുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം രാശിയില്‍ നിങ്ങള്‍ക്ക് മൂന്ന് നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം ഏത് സമയവും ഉണ്ടാവുന്നു. ജോലിയില്‍ വളരെയധികം ശ്രദ്ധവേണം. പലപ്പോഴും മേലുദ്യോഗസ്ഥരുമായി ഉണ്ടാവുന്ന അഭിപ്രായവ്യത്യാസം നിങ്ങളുടെ ജോലിയില്‍ പ്രശ്‌നം ഉണ്ടാക്കുന്നു. ഭാഗ്യാനുഭവങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നില്ല. ബിസിനസില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന ഫലം ലഭിക്കണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം നക്ഷത്രക്കാരില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദു:ഖങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യത്തിലും തീരുമാനം എടുക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. ധനനേട്ടം പ്രതീക്ഷിക്കുമെങ്കിലും പലപ്പോഴും അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ജോലിയില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി പല കാര്യങ്ങളും സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 , പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 , പൂയം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്നവര്‍ക്ക് ശനിയുടെ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ സ്ഥിതി പലപ്പോഴും നിങ്ങളില്‍ ശനിദോഷത്തെ മറികടക്കുന്നതിന് സഹായിക്കുന്നു. ധനസ്ഥാനത്തിന് മികച്ച ഫലം ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു. ദാമ്പത്യ കലഹം ഉണ്ടാവുന്നില്ല, എങ്കിലും സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ച് സംസാരിക്കണം. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശനിദോഷത്തെ അകറ്റുന്നു. ഹനുമാന്‍ സ്വാമിയേയും ഭജിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക മേഖലയില്‍ ലാഭം ലഭിക്കുന്നതിന് മികച്ച സമയമാണ്. ഒരിക്കലും മോഷണം നടക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നു. ഒരിക്കലും ജീവിതത്തില്‍ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. പലപ്പോഴും പ്രാര്‍ത്ഥനകള്‍ക്കെല്ലാം പൂര്‍ണഫലം ലഭിക്കുന്ന സമയമാണ്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടേണ്ടതില്ല. ആരോഗ്യം വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര1/2)

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് എന്ന് പറയാം. എന്നാല്‍ ചെറിയ ചില മാനസിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ എന്തിനും ഏതിനും അല്‍പം ആശ്വാസം ലഭിക്കുന്ന മാസമാണ് ഓഗസ്റ്റ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കുന്നു. ഹനുമാന്‍ സ്വാമിയേയും ശാസ്താവിനേയും ആരാധിക്കാവുന്നതാണ്. ദമ്പതികള്‍ തമ്മില്‍ ചെറിയ ആശയപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷഫലങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സമ്പത്തും അറിവും വര്‍ദ്ധിക്കുന്ന സമയമാണ്. കുട്ടികളില്‍ മത്സരപ്പരീക്ഷകള്‍ പലപ്പോഴും വിജയത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ദേവീക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ബിസിനസ് പങ്കാളിയൊടൊപ്പം ആരംഭിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന മാസമാണ് ഓഗസ്റ്റ്. ഈ മാസത്തില്‍ ജോലി ഇല്ലാത്തവര്‍ക്ക് നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ പലപ്പോഴും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രമിക്കണം. കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് തിരിച്ച് കി

ട്ടുന്നതിന് പ്രയാസമായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ദേവീക്ഷേത്ര ദര്‍ശനവും വഴിപാടും നല്ലതാണ്. ഇത് ദോഷഫലങ്ങളെ കുറക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു ഓഗസ്റ്റില്‍. ഇവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പ്രണയത്തിന്റെ കാര്യത്തിലും ഇവര്‍ ആഗ്രഹിക്കുന്ന വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ജോലിയിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ വിദേശത്ത് പോയി വിദ്യാഭ്യാസം നേടുന്നതിന് സാധിക്കുന്നു. അലസത പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ശിവന് ധാരയും പിന്‍വിളക്കും വഴിപാടായി നല്‍കാവുന്നതാണ്.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ദിവസവും ദേവി പ്രാര്‍ത്ഥന നടത്തുന്നത് നല്ലതാണ്. ഇത് കൂടാതെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനെ സ്വന്തമാക്കാന്‍ അനുകൂല സമയമാണ് എന്നതാണ് സത്യം. ദിവസവപം ശിവന് ജലധാര സമര്‍പ്പിക്കുന്നത് നല്ലതാണ്. ചെറിയ ചില രോഗങ്ങളും അസ്വസ്ഥതകളും നിങ്ങളെ അലട്ടുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായി വിടാതെ ആവശ്യത്തിന് ചികിത്സ എടുക്കണം. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഉണ്ടാവില്ലെങ്കിലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. ഇവര്‍ക്ക് എല്ലാ കാര്യവും അവര്‍ ആഗ്രഹിക്കുന്നത് പോലെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം എന്നതാണ് ആകെയുള്ള കാര്യം. കുട്ടികളുടെ പഠനത്തിന്റെ കാര്യത്തിലും മികച്ച സമയമാണ്. സാമ്പത്തികമായ അനുകൂല സമയം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം ലഭിക്കുന്നു. സാമ്പത്തികമായും മികച്ച സമയമാണ്.

 മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറില്‍ വരുന്ന അവസാന മൂന്ന് നക്ഷത്രക്കാരില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് പൊതുവേ മാനസികമായ ആരോഗ്യ പ്രശ്‌നങ്ങളോ മറ്റൊന്നും തന്നെ ഉണ്ടാവുന്നില്ല. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നു. ചെറിയ അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും അവയൊന്നും തന്നെ പ്രശ്‌നമുണ്ടാക്കുന്നതല്ല. നാഗദേവതകളെ പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തിലെ സന്താനദു:ഖത്തിന് അറുതി വരുത്തുന്നു. വിഘ്‌നങ്ങള്‍ പല കാര്യങ്ങളിലും സംഭവിക്കുമെങ്കിലും അതില്‍ നിന്നെല്ലാം മോചനം നേടുന്നതിന് സാധിക്കുന്നു. ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ദോഷഫലങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു മാസം കൂടിയാണ് ഓഗസ്റ്റ്. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.

Story first published: Monday, August 1, 2022, 12:22 [IST]
X
Desktop Bottom Promotion