For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഗസ്റ്റ് മാസം അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഫലങ്ങള്‍

|
Monthly Star Predictions for August 2021 In Malayalam

നിരവധി മാറ്റങ്ങള്‍ വരുന്ന കാലമാണ് ഓഗസ്റ്റ് മാസം. ചിങ്ങമാസവും ഓണവും ജന്മാഷ്ടമിയുമൊക്കെ ഈ മാസത്തില്‍ നിങ്ങള്‍ക്ക് കാണാം. ആഘോഷിക്കാനുള്ള പല അവസരങ്ങളും നല്‍കുന്നതാണ് ഓഗസ്റ്റ് മാസം. ജ്യോതിഷപരമായി 4 ഗ്രഹങ്ങള്‍ ഈ മാസം രാശി മാറും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. നിങ്ങളില്‍ പലര്‍ക്കും നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍ സമ്പൂര്‍ണ നക്ഷത്രഫലം വായിക്കൂ.

Most read: ജീവിതാഭിലാഷം നിറവേറണോ? ശ്രാവണ മാസത്തില്‍ ശിവനെ രാശിപ്രകാരം ആരാധിക്കൂMost read: ജീവിതാഭിലാഷം നിറവേറണോ? ശ്രാവണ മാസത്തില്‍ ശിവനെ രാശിപ്രകാരം ആരാധിക്കൂ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഗുണം ചെയ്യും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. റിസ്‌ക് എടുക്കാതിരിക്കുക. വിദ്യാത്ഥികള്‍ക്ക് സമയം നല്ലതാണ്. കുടുംബ ജീവിതത്തില്‍ ഫലം സമ്മിശ്രമായിരിക്കും. ചില പ്രതികീൂല സാഹചര്യങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ക്കിടയിലുണ്ടാവും. എന്നാല്‍ അവയില്‍ പലതും നിങ്ങള്‍ക്ക് നേരിടാനാകും. പ്രണയിതാക്കള്‍ക്ക് സമയം തികച്ചും അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ ജീവിത പങ്കാളിയില്‍ നിന്നും നേട്ടങ്ങളും പിന്തുണയുമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഭക്ഷണം ശ്രദ്ധിക്കുക. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ വന്നേക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

നിങ്ങളുടെ കഴിവുകളും ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ഉയര്‍ച്ച കാണും. വിവേകത്തോടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് വിജയം സമ്മാനിക്കും. നിങ്ങളുടെ ചുമതലകള്‍ കൃത്യമായി നിറവേറ്റും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം വളരും. ഏകാഗ്രത വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമാകും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം വളരും. പ്രണയബന്ധം ശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. ശത്രുപക്ഷം സജീവമായിരിക്കും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. പണം സമ്പാദിക്കാനുള്ള വഴികള്‍ മുന്നില്‍വരും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

ഈ സമയം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പുതിയ അവസരങ്ങള്‍ കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ ശരിയായ ലക്ഷ്യത്തില്‍ എത്തും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. അകന്നു കഴിയുന്നവര്‍ക്ക് ഒന്നിക്കാന്‍ അവസരമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും അംഗീകാരവും വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയം പണം നേടാനാകുമെങ്കിലും ചെലവും ഉര്‍ന്നുവരും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കാനാകും. പുതിയ വീട്, ഭൂമി, വാഹനം എന്നിവ വാങ്ങാന്‍ പദ്ധതിയിട്ടേക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ഈ സമയം ലഭ്യമാകും. ജോലിസ്ഥലത്ത് പുതിയ ചുമതലകള്‍ കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അത്ര അനുകൂലമല്ല. ഏകാഗ്രത നഷ്ടപ്പെടും. ഉന്നത പഠനത്തിന് തടസം നേരിടേണ്ടിവന്നേക്കാം. കുടുംബജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരും. പ്രണയബന്ധത്തില്‍ തര്‍ക്കങ്ങള്‍ വളരും. ദാമ്പത്യത്തിലും വെല്ലുവിളികള്‍ നേരിടേണ്ടിവരാം. നിങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കൈവരും. ഈ കാലയളവില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.

Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. ഇത് നല്ല ഫലങ്ങളും സാമ്പത്തിക നേട്ടവും നല്‍കും. പുതിയ പദ്ധതികള്‍ നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് സമയം സമ്മിശ്രമാണ്. കുടുംബപരമായ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തും. ചിലര്‍ക്ക് വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യം വരും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. പ്രണയബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണാനാകും. സാമ്പത്തികമായി സമയം സമ്മിശ്രമാണ്. എന്നിരുന്നാലും വരുമാനം വര്‍ധിപ്പിക്കാനായി നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ടാകും. മാനസികമായി നിങ്ങള്‍ ഈ സമയം അസ്വസ്ഥരാകും. സംസാരം നിയന്ത്രിക്കുക. ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. ആരോഗ്യം ശ്രദ്ധിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. വിദ്യാഭ്യാസത്തില്‍ ചില അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ കണ്ടേക്കാം. ചെറിയ കാര്യങ്ങളില്‍ കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടായേക്കാം. ക്ഷമാപൂര്‍വം കാര്യങ്ങള്‍ പരിഹരിക്കുന്നത് നന്നായിരിക്കും. പ്രണയജീവിതത്തില്‍ ചില തടസങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചില വിയോജിപ്പുകള്‍ കണ്ടേക്കാം. ജീവിത പങ്കാളിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ന്നേക്കാം. ഈ സമയം കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. വയറ്, സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ജോലിയായാലും ബിസിനസായാലും ഈ സമയം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കഠിനാധ്വാനത്തോടെ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷം വരും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും പരസ്പര ബന്ധവും ശക്തമാകും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബജീവിതത്തില്‍ ബന്ധങ്ങള്‍ക്കിടയില്‍ ചില വിള്ളലുകള്‍ ഉണ്ടായേക്കാം. പ്രണയിതാക്കള്‍ക്ക് സമയം അനുകൂലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. വരുമാനത്തില്‍ വര്‍ദ്ധനവ് കാണും. ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. ഈ സമയം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

മാസത്തിന്റെ ആരംഭം അത്ര അനുകൂലമായിരിക്കില്ല. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും തടസങ്ങളുമുണ്ടായേക്കാം. പ്രണയിതാക്കള്‍ക്കും സമയം അത്ര അനുകൂലമല്ല. ദാമ്പത്യ ജീവിതം മെച്ചപ്പെടും. സാമ്പത്തിക നില നല്ലതായി തുടരും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകും. പുതിയ കാര്യങ്ങള്‍ പഠിക്കാനാകും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ക്ക് അവസരം വരും. ആരോഗ്യം ശ്രദ്ധിക്കണം.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ദാമ്പത്യ ജീവിതം അനുകൂലമാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പ്രണയിതാക്കള്‍ തമ്മില്‍ സ്‌നേഹം വളരും. മാസത്തിന്റെ തുടക്കം അത്ര ശുഭകരമായിരിക്കില്ല. എങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഔദ്യോഗിക ജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്‍ധിക്കും. എങ്കിലും കഠിനാധ്വാനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാതാവിന്റെ ആരോഗ്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ഈ സമയം ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പര്യം വളരും. കാരുണ്യ പ്രവര്‍ത്തനകള്‍ നടത്താനാകും. സമ്പത്ത് നേടാനാകുമെങ്കിലും ചെലവും അതിനനുസരിച്ച് വര്‍ധിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ജോലി അന്വേഷകര്‍ക്ക് സമയം അത്ര ശുഭമല്ല. വിദ്യാര്‍ത്ഥികള്‍ക്കും ചില തടസങ്ങള്‍ നേരിടേണ്ടിവരാം. ചില മനസിക വിഷമങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നില നില്‍കും. പ്രണയബന്ധം ശക്തിപ്പെടും. ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക് സാധ്യതയുണ്ട്. ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാം. സാമ്പത്തികമായി സമയം മെച്ചപ്പെടും. കുടുംബ സ്വത്ത് സംബന്ധിച്ച് അനുകൂലമായി തീരുമാനമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

ഈ കാലയളവില്‍ നിങ്ങളുടെ ജോലിയില്‍ തിരക്കുകള്‍ ഉയരും. കുടുംബജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. നിസ്സാരകാര്യങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. സന്ധിവേദന പ്രശ്‌നമായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങും. പ്രണയിതാക്കള്‍ക്കിടയില്‍ സ്‌നേഹം വളരും. സാമ്പത്തികമായി സമയം സമ്മിശ്രമായിരിക്കും. ചെലവ് വര്‍ദ്ധിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

സാമ്പത്തികമായി സമയം സമ്മിശ്രമായിരിക്കും. പണം ലഭിക്കുമെങ്കിലും ചെലവുകളും ഉയരും. ബിസിനസില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ നേട്ടം ലഭിക്കൂ. എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. നിങ്ങളുടെ മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ആരോഗ്യം ഈ സമയം കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം സമ്മിശ്ര ഫലങ്ങളായിരിക്കും. പഠനത്തില്‍ താല്‍പര്യം കുറയും. കുടുംബജീവിതം മെച്ചപ്പെടും. കുടുംബത്തോടൊപ്പം കുടുതല്‍ സമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാകും.

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

English summary

Monthly Star Predictions for August 2021 In Malayalam

Here are the monthly star predictions for August 2021 in malayalam. Take a look.
X
Desktop Bottom Promotion