For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്രില്‍ മാസത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണഫലം

|

ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രത്തിനും എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത്ത എന്നുള്ളതാണ്.

Monthly Star Predictions for April 2022

എല്ലാവര്‍ക്കും അറിയാന്‍ താല്‍പ്പര്യവും അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഓരോ ദിവസവും നിങ്ങളിലുണ്ടാവുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ജ്യോതിഷത്തിന്റെ ഭാഗമാവുന്നതും. ഈ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ.

മേടക്കൂര്‍ (അശ്വതി,ഭരണി,കാര്‍ത്തിക 1/4)

മേടക്കൂര്‍ (അശ്വതി,ഭരണി,കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ മികച്ചതായിരിക്കും. ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ പലപ്പോഴും ചെറിയ നഷ്ടങ്ങളിലേക്കും എത്തുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ഇടവക്കൂര്‍: (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)

ഇടവക്കൂര്‍: (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഏപ്രില്‍ മാസത്തെ ഫലം എന്ന് പറയുന്നത് ഗുണദോഷ സമ്മിശ്രമായിരിക്കും. ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ജോലിയില്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. വിദേശത്ത് ജോലിക്ക് പോവുന്നതിനുള്ള യോഗം ഉണ്ട്. ഇത് വിദേശത്ത് പഠിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുണ്ട്. കുട്ടികളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മിഥുനക്കൂര്‍:(മകയിരം1/2,തിരുവാതിര, പുണര്‍തം3/4)

മിഥുനക്കൂര്‍:(മകയിരം1/2,തിരുവാതിര, പുണര്‍തം3/4)

മിഥുനം രാശിക്കാരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഏപ്രില്‍. പല പ്രശ്‌നങ്ങളേയും ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ അതിനെല്ലാം പരിഹാരം കാണുന്നതിനും ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു മാസമാണ് എന്നതാണ് സത്യം. ജോലിഭാരം വര്‍ദ്ധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം മികച്ചതായിരിക്കും. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് പറ്റിയ സമയമാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം.

കര്‍ക്കടക്കൂര്‍: (പുണര്‍തം1/4 ,പൂയം ,ആയില്യം)

കര്‍ക്കടക്കൂര്‍: (പുണര്‍തം1/4 ,പൂയം ,ആയില്യം)

കര്‍ക്കിടകക്കൂറിലെ ആദ്യ മൂന്ന് നക്ഷത്രക്കാര്‍ക്ക് ആദ്യപകുതിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അടുത്ത പകുതിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഈശ്വരാനുഗ്രഹം നിങ്ങളെ തേടി എത്തുന്നുണ്ട്. പല കാര്യങ്ങളും അനുകൂലഫലങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ജോലിയില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാവും.

ചിങ്ങക്കൂര്‍: (മകം,പൂരം,ഉത്രം1/4)

ചിങ്ങക്കൂര്‍: (മകം,പൂരം,ഉത്രം1/4)

ചിങ്ങക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് സ്ഥലം മാറുന്നതിനും വാഹനം വാങ്ങിക്കുന്നതിനും ഉള്ള യോഗം കാണുന്നുണ്ട്. പങ്കാളികള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിന് സാധ്യത. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അത്ര മികച്ച സമയമായിരിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സാമ്പത്തികകാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

കന്നിക്കൂര്‍:(ഉത്രം3/4,അത്തം,ചിത്തിര1/2)

കന്നിക്കൂര്‍:(ഉത്രം3/4,അത്തം,ചിത്തിര1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പറ്റിയ സമയമാണ് എന്നുള്ളതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ആഗ്രഹിക്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം. സാമ്പത്തികം അറിഞ്ഞ് ചിലവാക്കണം. അല്ലാത്ത പക്ഷം ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്.

തുലാക്കൂര്‍: (ചിത്തിര1/2, ചോതി, വിശാഖം3/4)

തുലാക്കൂര്‍: (ചിത്തിര1/2, ചോതി, വിശാഖം3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും മികച്ച ഫലമാണ് ഏപ്രില്‍ നല്‍കുന്നത്. സാമ്പത്തികം സ്ഥിരമായിരിക്കും. പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയില്ല. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ ടെന്‍ഷനടിക്കേണ്ടതില്ല. പുതിയ വീട് വാങ്ങുന്നതിനോ പഴയ വീട് മോടിപിടിപ്പിക്കുന്നതിനോ സാധിക്കുന്നുണ്ട്. ആഗ്രഹസാഫല്യം ഉണ്ടാവുന്ന ഒരു മാസമാണ് ഏപ്രില്‍. ചിലര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം ഉണ്ട്. വിദേശത്തെ ജോലി ഉപേക്ഷിച്ച് വരുന്നതിനുള്ള സാധ്യത കാണുന്നു.

വൃശ്ചിക്കൂര്‍:(വിശാഖം,അനിഴം,തൃക്കേട്ട)

വൃശ്ചിക്കൂര്‍:(വിശാഖം,അനിഴം,തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ ലാഭം ഉണ്ടാവുന്നുണ്ട്. ഇത് ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു. ഇത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നു. മൊത്തത്തില്‍ കുടുംബത്തില്‍ സന്തോഷവും നിലനില്‍ക്കുന്ന മാസമാണ് ഇത്. വിവിധ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം.

ധനുക്കൂര്‍:(മൂലം, പൂരാടം ,ഉത്രാടം1/4)

ധനുക്കൂര്‍:(മൂലം, പൂരാടം ,ഉത്രാടം1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ട ഒരു മാസമാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സാമ്പത്തികപരമായി മികച്ച ഒരു സമയമായിരിക്കും എന്നതാണ്. ആഗ്രഹിക്കുന്ന ജോലി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് വരെ സാധ്യതയുണ്ട് എന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഉപരി പഠനം നടത്തുന്നതിന് സാധിക്കുന്നു.

മകരക്കൂര്‍: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

മകരക്കൂര്‍: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

മകരക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് ഈ മാസം എന്നതാണ്. ഇതിലൂടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. സ്ഥലംമാറ്റം ലഭിക്കുന്നതിനും അതില്‍ സന്തോഷിക്കുന്നതിനും വകയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ബാധിക്കാം. ആത്മീയ കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ താല്‍പ്പര്യം കാണിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ ചെറിയ അസന്തോഷത്തിനുള്ള സാധ്യത കാണുന്നുണ്ട്. എങ്കിലും മാസത്തിന്റെ രണ്ടാംപകുതിയില്‍ നേരെ തിരിച്ചാവും കാര്യങ്ങളെല്ലാം തന്നെ.

കുംഭക്കൂര്‍: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

കുംഭക്കൂര്‍: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന വിജയം പരീക്ഷയില്‍ ലഭിക്കുന്നു. ഇത് കൂടാതെ ഇവരെത്തേടി ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതനുസരിച്ചുള്ള ഫലം ലഭിക്കുന്നുണ്ട്. കുടുംബത്തില്‍ പലപ്പോഴും സമാധാനക്കേടിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വിജയവും അംഗീകാരവും ലഭിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

 മീനക്കൂര്‍ (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

മീനക്കൂര്‍ (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന ഒരു മാസമായിരിക്കും ഏപ്രില്‍ മാസം. വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യത്തില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ചെലവുകള്‍ അല്‍പം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടായേക്കാം. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. പക്ഷേ അതിനായി നിങ്ങള്‍ വളരെയധികം കഠിനപ്രയത്‌നം നടത്തേണ്ടതായി വരുന്നുണ്ട്. യാത്രകള്‍ ധാരാളം ചെയ്യുന്നതിനുള്ള യോഗമുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

Vishu Phalam 2022: 27 നാളുകാര്‍ക്കും വിഷുസമ്പൂര്‍ണഫലംVishu Phalam 2022: 27 നാളുകാര്‍ക്കും വിഷുസമ്പൂര്‍ണഫലം

MOST READ:Vishu Phalam 2022: ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷു രാശിഫലം : 12 രാശിക്കും ഫലങ്ങള്‍

English summary

Monthly Star Predictions for April 2022 In Malayalam

Here are the monthly star predictions for April 2022 in malayalam. Take a look.
Story first published: Friday, April 1, 2022, 12:58 [IST]
X
Desktop Bottom Promotion