Just In
Don't Miss
- Movies
ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; മൃദുലയുമായിട്ടുള്ള വിവാഹം വൈകാതെ ഉണ്ടാവുമെന്ന് യുവ
- News
മൂന്ന് മണ്ഡലങ്ങളില് ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്എസ്എസ് വോട്ടും
- Automobiles
ഫിനാന്സ് സേവനങ്ങള് സുഗമമാക്കുക; ആക്സിസ് ബാങ്കുമായി കൈകോര്ത്ത് ജീപ്പ്
- Travel
ജോര്ദാനില് തുടങ്ങി ദുബായ് വരെ... മിഡില് ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര
- Sports
IPL 2021: MI vs RCB, മത്സരത്തില് വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്
- Finance
ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ നിക്ഷേപകരെ തേടി ഡെൻസോ: രണ്ട് വർഷത്തിൽ വേണ്ടത് 150 മില്യൺ നിക്ഷേപം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാര്ച്ച് മാസം നേട്ടം ഈ നക്ഷത്രക്കാര്ക്ക്; സമ്പൂര്ണ നക്ഷത്രഫലം
മാര്ച്ച് മാസം മിക്ക നക്ഷത്രക്കാര്ക്കും സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായ ഫലങ്ങള് നിങ്ങള്ക്ക് നേടാനാകും. ചിലര്ക്ക് ഭാഗ്യത്തിന്റെ പിന്തുണ കൂടെയുണ്ടാകും. ഇത്തരക്കാര്ക്ക് ജീവിതത്തില് ചില ഉയര്ച്ചകള് ഈ മാസം സാധ്യമാണ്. കൂടുതല് നേട്ടങ്ങള് നിങ്ങളുടെ പരിശ്രമം അനുസരിച്ചിരിക്കും. മാര്ച്ച് മാസം 27 നക്ഷത്രക്കാര്ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നു എന്ന് ഈ ലേഖനത്തില് വായിച്ചറിയാം.
Most read: Maha Shivaratri 2021 : മഹാശിവരാത്രി വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയും

മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക ആദ്യ കാല്)
മേടക്കൂറുകാര്ക്ക് ഈ മാസം വരുമാനം വര്ധിക്കും. നിക്ഷേപങ്ങള്ക്ക് പദ്ധതിയിടാന് സാധിക്കും. സാമ്പത്തികമായി സമയം നിങ്ങള്ക്ക് അനുകൂലമാണ്. കുടുംബ ജീവിതം സന്തോഷകരമാകും. വീട്ടില് ചില മംഗളകര്മ്മങ്ങള് നടത്താന് സാധിക്കും. പ്രണയജീവിതത്തില് നേട്ടങ്ങള് കാണും. ചിലര്ക്ക് ജോലിയില് സ്ഥലം മാറ്റമോ ഉയര്ച്ചയോ ലഭിക്കാന് സാദ്ധ്യതയുണ്ട്. വിദ്യാര്ത്ഥികള് ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ദാമ്പത്യജീവിതത്തില് ചില അസ്വസ്ഥതകള് നേരിടാം. പങ്കാളിത്ത സംരംഭത്തില് പ്രവര്ത്തിക്കുന്നവര്ക്ക് മാസത്തിന്റെ ആദ്യ പകുതി ചില നേട്ടങ്ങള് കാണാം. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവക്കൂറ് (കാര്ത്തിക അവസാന മുക്കാല്, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറുകാര്ക്ക് സാമ്പത്തിക പ്രശ്നങ്ങള് നീങ്ങും. പുതിയ വരുമാന മാര്ഗങ്ങള് സൃഷ്ടിക്കപ്പെടും. ബിസിനസില് നല്ല നേട്ടങ്ങള് ലഭിക്കും. പുതിയ ജോലികള്ക്ക് സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് സമയം നല്ലതാണ്. ഔദ്യോഗിക ജീവിതത്തില് പുരോഗതി ഉണ്ടാകും. പുതിയ ആശയങ്ങള് ഉപയോഗിച്ച് സംരംഭം ആരംഭിക്കാം. വിദ്യാര്ത്ഥികള്ക്ക് നേട്ടമുണ്ടാക്കാം. മത്സരപരീക്ഷകളില് വിജയിക്കാനാകും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ അതിഥികള് വീട്ടിലേക്ക് വരാം. ഒരു യാത്രയ്ക്ക് യോഗമുണ്ട്.
Most read: വീട്ടില് ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില് ഭാഗ്യം

മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്തം ആദ്യ മുക്കാല്)
ഈ മാസം വരുമാനം വര്ധിക്കുമെങ്കിലും ചെലവുകളും ഉയര്ന്നുവരും. ബിസിനസില് ചെറിയ നഷ്ടങ്ങള് സാധ്യമാണ്. ജോലിയില് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. വിദ്യാര്ത്ഥികള്ക്ക് പഠനത്തില് വെല്ലുവിളി നേരിടേണ്ടി വരും. കുടുംബത്തില് ചില പ്രതിസന്ധികള് ഉണ്ടാകാം. സ്വകാര്യജീവിതത്തില് തിരക്ക് വര്ധിക്കും. പ്രതികൂല സാഹചര്യങ്ങളില് നിങ്ങള്ക്ക് ആശയക്കുഴപ്പമുണ്ടാകും. പ്രണയ ബന്ധം കൂടുതല് ശക്തമാകും. ആരോഗ്യത്തിന്റെ കാര്യത്തില്, ചര്മ്മ രോഗങ്ങള്ക്ക് സാദ്ധ്യതയുണ്ട്. മാനസിക സമ്മര്ദ്ദവും ഉത്കണ്ഠയും വിഷാദവും വര്ദ്ധിച്ചേക്കാം.

കര്ക്കടകക്കൂറ് (പുണര്തം അവസാന കാല്, പൂയം, ആയില്യം)
കര്ക്കിടക കൂറുകാര്ക്ക് സാമ്പത്തികമായി സമയം നല്ലതാണ്. ബിസിനസ്സ് വിപുലീകരണത്തിന് ശ്രമിക്കും. ജോലിയില് കഠിനാദ്ധ്വാനം ഗുണം ചെയ്യും. എന്നാല്, ഓഹരി മാര്ക്കറ്റിലോ നിക്ഷേപങ്ങളില് നിന്നോ നഷ്ടം നേരിടാം. അനാവശ്യ ചെലവുകളും ഉയര്ന്നുവരാം. നിങ്ങള്ക്ക് ഈ മാസം ഉത്തരവാദിത്തങ്ങള് വന്നുചേരും. ജീവിതത്തില് തിരക്ക് വര്ദ്ധിക്കും. സ്വന്തമായി ഒരു സംരംഭം ആരംഭിക്കാന് സമയം അനുകൂലമാണ്. വിദ്യാര്ത്ഥികള് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബജീവിതത്തില് സന്തോഷം വര്ധിക്കും. പ്രണയ ബന്ധത്തില് ചില വെല്ലുവിളികള് നേരിടേണ്ടിവരാം. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്ക്ക് ഈ മാസം സാമ്പത്തികമായി മെച്ചമുണ്ടാകും. വരുമാനം കൂടും. വായ്പകള് തിരിച്ചടക്കാന് സാധിക്കും. പഴയ നിക്ഷേപങ്ങളില് നിന്ന് വരുമാനം ലഭിക്കും. ജോലിക്കാര്ക്ക് ശമ്പള വര്ദ്ധനവോ പ്രമോഷനോ സാധ്യമാണ്. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ അധ്വാനത്തിനനുസരിച്ച് ഫലങ്ങള് ലഭിക്കും. ജീവിതത്തില് വളര്ച്ചയ്ക്കും നേട്ടത്തിനും വേണ്ടി നിങ്ങള് പ്രയത്നിക്കും. അവിവാഹിതര്ക്കായി വിവാഹാലോചനകള് വന്നേക്കാം. ബിസിനസ് കാര്യങ്ങളില് സമയം അനുകൂലമാണ്. വിദ്യാര്ത്ഥികള്ക്ക് നേട്ടമുണ്ടാക്കാനാകും. എതിരാളികളെ പരാജയപ്പെടുത്താന് സാധിക്കും. ദാമ്പത്യജീവിതവും പ്രണയജീവിതവും അത്ര സുഖകരമായിരിക്കണമെന്നില്ല. സംയമനം പാലിക്കുക.
Most read: ശിവവിഗ്രവം വീട്ടില് വച്ചാല് ശ്രദ്ധിക്കണം ഇതെല്ലാം

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്, അത്തം, ചിത്തിര ആദ്യ പകുതി)
കന്നിക്കൂറുകാര്ക്ക് സാമ്പത്തികമായി ഉയര്ച്ച കാണാമെങ്കിലും ചെലവും വര്ദ്ധിക്കും. വായ്പ തിരിച്ചടയ്ക്കേണ്ടതില് സമ്മര്ദ്ദമുണ്ടാകും. പ്രവര്ത്തന മേഖലയില് വരുമാനം വര്ദ്ധിക്കും. ബിസിനസ് യാത്രകള് ഫലപ്രദമാകും. വാണിജ്യം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടമുണ്ടാക്കാന് സാധിക്കും. മത്സരപരീക്ഷകള്ക്ക് തയാറെടുക്കുന്നവര്ക്ക് സമയം അനുകൂലമാണ്. വിദേശത്ത് ഉപരി പഠനം ആഗ്രഹിക്കുന്നവര്ക്കും നേട്ടമുണ്ടാക്കാന് സാധിക്കും. മാതാപിതാക്കളുമായുള്ള ബന്ധം വഷളായേക്കാം. ദാമ്പത്യബന്ധത്തില് ചില പൊരുത്തക്കേടുകള് സാധ്യമാണ്. ആരോഗ്യം ദുര്ബലമായേക്കാം, ശ്രദ്ദിക്കുക.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്)
തുലാക്കൂറുകാര്ക്ക് ഈ മാസം സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടാകും. വായ്പകള് തിരിച്ചടക്കേണ്ടതായിവരും. ചെലവ് വര്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന് പദ്ധതികള് ആവശ്യമാണ്. ഔദ്യോഗിക ജീവിതം സുഖകരമായിരിക്കില്ല. ബിസിനസ് പ്രവര്ത്തനങ്ങള് മുന്നേറുമെങ്കിലും ചില തടസങ്ങള് സാധ്യമാണ്. സ്വന്തം ശക്തിയിലും കഴിവിലും നിങ്ങള്ക്ക് ആത്മവിശ്വാസം വളരും. കാര്ഷിക, ക്ഷീര ഉത്പന്നങ്ങള് കൈകാര്യം ചെയ്യുന്നവര്ക്ക് നല്ല സമയമാണ്. വിദ്യാര്ത്ഥികള്ക്ക് പഠനത്തില് താല്പര്യം വര്ധിക്കും. പ്രണയ ജീവിതം അത്രം സുഖകരമല്ല. ദാമ്പത്യ ബന്ധത്തില് അസ്വസ്ഥതകള് സാധ്യമാണ്. തെറ്റിദ്ധാരണകള് നീക്കാന് ശ്രമിക്കുക. ഉദര സംബന്ധമായ പ്രശ്നങ്ങള് നേരിടേണ്ടിവരാം. ആരോഗ്യം ശ്രദ്ധിക്കുക.
Most read: വീട്ടില് ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്, അനിഴം, തൃക്കേട്ട)
ഈ മാസം നിങ്ങള്ക്ക് സാമ്പത്തിക ഭദ്രതയുണ്ടാകും. ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് നല്ല അവസരങ്ങള് കൈവരും. പങ്കാളിത്തത്തില് ബിസിനസ് നടത്തുന്നവര് ജാഗ്രത പാലിക്കേണ്ടതുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്നവര്ക്ക് സമയം അനുകൂലമാണ്. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുമായും സഹോദരങ്ങളുമായുമുള്ള ബന്ധം മെച്ചപ്പെടും. വീട്ടില് ചില മംഗളകാര്യങ്ങള് തീരുമാനിക്കാം. ദാമ്പത്യ ജീവിതത്തില് ചില വെല്ലുവിളികള് നേരിടേണ്ടതായുണ്ട്. ദീര്ഘദൂര യാത്രകള്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ആരോഗ്യം മികച്ചതായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്)
ധനുക്കൂറുകാര്ക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. എന്നാല് സാമ്പത്തിക കാര്യങ്ങളില് ജാഗ്രതയും ആവശ്യമാണ്. ഔദ്യോഗിക ജീവിതത്തില് ഉയര്ച്ചകള് കാണാന് സാധിക്കും. കുടുംബ ബിസിനസ് വളരും. സഹപ്രവര്ത്തകരുമായി പോരാടേണ്ടിവരും. വിദ്യാര്ത്ഥികള്ക്ക് മത്സര പരീക്ഷകളില് വിജയം ലഭിക്കും. വീട്ടില് സന്തോഷത്തിന്റെ അന്തരീക്ഷം വളരും. ഒരു യാത്രയ്ക്ക് പദ്ധതിയിടാന് സാധിക്കും. പ്രണയ ബന്ധത്തില് ചില അസ്വസ്ഥതകള് കാണാം. ദാമ്പത്യജീവിതത്തില് ഏറ്റക്കുറച്ചിലുകള് സാധ്യമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
Most read: മരണം അടുത്തെത്തിയ സൂചനകള്; ശിവപുരാണം പറയുന്നത്

മകരക്കൂറ് ( ഉത്രാടം അവസാന മുക്കാല്, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്ക്ക് ഈ മാസം സാമ്പത്തികമായി ചില കഷ്ടങ്ങള് നേരിടേണ്ടിവരും. പണം വരവ് മുടങ്ങിയേക്കാം. ചെലവുകള് വര്ധിക്കും. ഔദ്യോഗികമായി ഉയര്ച്ചകള്ക്ക് സാധ്യതയുണ്ട്. ബിസിനസുകാര്ക്ക് സമയം അനുകൂലമായിരിക്കും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. ചെറിയ യാത്രകള്ക്ക് സാദ്ധ്യതയുണ്ട്. വിദ്യാര്ത്ഥികള്ക്ക് സമയം നല്ലതാണ്. കുടുംബാംഗങ്ങള്ക്കായി പണം ചെലവഴിക്കേണ്ടതായിവരാം. ദാമ്പത്യബന്ധത്തില് ചില അസ്വസ്ഥതകള് ഉയര്ന്നുവരും. തെറ്റിദ്ധാരണകള് നീക്കാന് ശ്രമിക്കുക.

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല് )
കുംഭക്കൂറുകാര്ക്ക് ഈ മാസം ചെലവുകള് വര്ധിക്കും. എന്നാല് ഭാഗ്യത്തിന്റെ ആനുകൂല്യവും നിങ്ങള്ക്കൊപ്പമുണ്ടാകും. കുടുംബ സ്വത്തില് നിന്ന് പ്രയോജനം നേടാനാകും. ജോലിസംബന്ധമായുള്ള ഉത്തരവാദിത്തങ്ങള് വര്ധിക്കും. സഹപ്രവര്ത്തകരില് നിന്ന് മത്സരം നേരിടേണ്ടി വരും. ചെറിയ വീഴ്ച പോലും ശ്രദ്ധിക്കേണ്ടതായുണ്ട്. പഠനകാര്യങ്ങളില് വിദ്യാര്ത്ഥികള് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കുടുംബജീവിതത്തില് ചെറിയ അസ്വാരസ്യങ്ങള് സാധ്യമാണ്. വിദേശയാത്രയ്ക്ക് പദ്ധതികള് ആസൂത്രണം ചെയ്യും. പങ്കാളിയുമായി പിരിഞ്ഞിരിക്കാന് സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങള് തമ്മില് അഭിപ്രായ വ്യത്യാസങ്ങള് ഉണ്ടായേക്കാം. ശാരീരിക അസ്വസ്ഥതകള് പ്രശ്നമായേക്കാം.
Most read: വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്ത്തൂ

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്, ഉതൃട്ടാതി, രേവതി )
ഈ മാസം നിങ്ങള്ക്ക് വിദേശ ജോലി, കരാറുകള് വഴി പ്രയോജനം ലഭിക്കും. പഴയ നിക്ഷേപങ്ങള് ഗുണം ചെയ്യും. ബിസിനസ്സ് വളരും. കുടുംബ സ്വത്തില് നിന്ന് പ്രയോജനമുണ്ടാകും. പങ്കാളിത്ത സംരംഭങ്ങളില് നിന്ന് നേട്ടമുണ്ടാകും. ജോലിയില് ചെറിയ പരിശ്രമത്തിലൂടെ നേട്ടമുണ്ടാക്കാനാകും. മത്സര പരീക്ഷയില് മികച്ച വിജയമുണ്ടാകും. കുടുംബജീവിതത്തില് ചില അസ്വസ്ഥതകള് കണ്ടേക്കാം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ശക്തമാകും. ഏകാന്തത അനുഭവപ്പെടും. മുന്പത്തെ പദ്ധതികളില് നിന്ന് നേട്ടം ലഭിക്കും. ദാമ്പത്യബന്ധം സമ്മിശ്രമായിരിക്കും.