ഫെബ്രുവരി മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

ഈ മാസം മിക്ക നക്ഷത്രക്കാര്‍ക്കും സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നേടാനാകും. ചിലര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ കൂടെയുണ്ടാകും. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ ചില ഉയര്‍ച്ചകള്‍ ഈ മാസം സാധ്യമാണ്. കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളുടെ പരിശ്രമം അനുസരിച്ചിരിക്കും. ഫെബ്രുവരി മാസം 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നു എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

ജോലിഭാരം വര്‍ദ്ധിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. വിദ്യാഭ്യാസത്തില്‍ നേട്ടമുണ്ടാക്കും. ഉപരിപഠനത്തിനുള്ള ആഗ്രഹം സഫലമാകും. കുടുംബത്തില്‍ കലഹങ്ങള്‍ നീക്കാന്‍ ശ്രമിക്കും. എങ്കിലും ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരാം. മന:സമാധാനം നഷ്ടമാകും. കുടുംബത്തിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടാം. പ്രണയിതാക്കള്‍ക്ക് ഈ മാസം ചില അകല്‍ച്ചകളുണ്ടായേക്കാം. ദാമ്പത്യജീവിതം സമ്മിശ്രമായിരിക്കും. വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം പ്രശ്‌നമാകില്ല. സന്ധിവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ജോലിസംബന്ധമായി നേട്ടങ്ങളുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വരും. ബിസിനസില്‍ നേട്ടങ്ങള്‍ക്കായി പരമാവധി ശ്രമിക്കും. നിങ്ങളുടെ കഷ്ടതകളില്‍ കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാനാകും. വീട് പണിയാന്‍ സമയം അനുകൂലമാണ്. പ്രണയബന്ധം ശക്തമായി തുടരും. ദാമ്പത്യജീവിതം മികച്ചതാകും. സാമ്പത്തികാവസ്ഥ മെച്ചപ്പെടും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

ജോലിയില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാവില്ല. ബിസിനസില്‍ പങ്കാളിയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. പ്രണയജീവിതത്തില്‍ ചില അഭിപ്രായവ്യത്യാസം സാധ്യമാണ്. ജീവിതപങ്കാളിയുമായി സൗമ്യതയില്‍ നീങ്ങുക. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് ഗുണം ചെയ്യും. പൂര്‍വ്വിക സ്വത്തില്‍ നിന്നു നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

കര്‍ക്കിടകം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

കര്‍ക്കിടകം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

ചുമതലകള്‍ നിര്‍വ്വഹിക്കാനാകും. ബിസിനസില്‍ നേട്ടമുണ്ടാക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുമായി സൗമ്യതയില്‍ നീങ്ങുന്നത് ഗുണം ചെയ്യും. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബജീവിതം സുഗമമായി നീങ്ങും. എങ്കിലും തിരക്ക് കാരണം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. പ്രണയജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ നിറയും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ ആരോഗ്യം പ്രശ്നമായേക്കാം. സാമ്പത്തിക സ്ഥിതി ഈ മാസം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ജോലിയില്‍ ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ജോലി ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടമുണ്ടാക്കാനാകും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. മാനസികമായി ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുടുംബത്തിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ദാമ്പത്യബന്ധത്തില്‍ ബാഹ്യശക്തിയുടെ ഇടപെടല്‍ ഒഴിവാക്കുക. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം തീരുമാനിക്കുക. ജീവിത പങ്കാളിയോടുള്ള സ്‌നേഹം വളരും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവും ഉയരും.

കന്നി (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നി (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

ഈ മാസം നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. എങ്കിലും പുരോഗതിയുണ്ടാകും. ബിസിനസില്‍ നേട്ടമുണ്ടാക്കാനാകും. സ്വന്തം കഴിവുകളില്‍ തൃപ്തരാകും. മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. പ്രണയജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ നേരിടേണ്ടിവരാം. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ സാധ്യമാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടമുണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. സാമ്പത്തികമായി ഒന്നിലധികം അവസരങ്ങള്‍ നിങ്ങള്‍ക്ക് കൈവരും.

തുലാം (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാം (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരാം. ഈ സമയം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസിന് നേട്ടമുണ്ടാക്കാനാകും. ഭാഗ്യവും വരുമാനവും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കും. മാതാവിന്റെ ആരോഗ്യം സംബന്ധിച്ച് ഉത്കണ്ഠ ഉയരും. ദാമ്പത്യജീവിതം സന്തോഷകരമാകും. പ്രണയിതാക്കള്‍ക്കിടയില്‍ സ്‌നേഹം വളരും. സാമ്പത്തികമായി ഈ മാസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വിദേശയാത്ര സഫലമാകും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ബിസിനസ്സില്‍ പങ്കാളിയുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. വിദ്യാര്‍ത്ഥികല്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായേക്കാം. കുടുംബ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നുചേരും. സഹോദരങ്ങളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. ജോലിയില്‍ ഉയര്‍ച്ച, ജോലിമാറ്റം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം വളരും. പ്രണയജീവിതത്തില്‍ നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് നീക്കാന്‍ പദ്ധതിയിട്ടേക്കാം. ആരോഗ്യം നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ജോലിയിലും ബിസിനസിലും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. എങ്കിലും വിജയം നിങ്ങളുടെ കൂടെനില്‍ക്കും. ബിസിനസ്സില്‍ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണം ശ്രദ്ധിക്കുക. വിദേശയാത്രകള്‍ക്ക് തടസ്സമുണ്ടാകും.

മകരം (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരം (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ഈ മാസം നിങ്ങള്‍ക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. എല്ലാ ജോലികളിലും പരിശ്രമത്തിലൂടെ വിജയം കണ്ടെത്തും. ബിസിനസ് വിപുലീകരിക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങും. പുതിയ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാകും. കുടുംബജീവിതത്തില്‍ ഐക്യവും സ്‌നേഹവും കാണും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ ആരോഗ്യം വഷളായേക്കാം. പ്രണയജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മാനസികമായി ചില അസ്വസ്ഥത ഉയരും.

കുംഭം (അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍)

കുംഭം (അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍)

ഉയര്‍ച്ചകള്‍ക്കായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ സഹായങ്ങള്‍ ആവശ്യമായി വരും. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. ജോലിഭാരം വര്‍ധിക്കും. ബിസിനസില്‍ ചില കഷ്ടതകള്‍ നേരിടേണ്ടിവരാം. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കുടുംബപരമായ ആവശ്യങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയാതെ വരും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ വ്യത്യാസവും കലഹവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. കണ്ണ്, വയറ് സംബന്ധമായ പ്രശ്‌നം ഉയര്‍ന്നുവന്നേക്കാം.

മീനം (പൂരൂരുട്ടാതി അവസാന പാദം, ഉതൃട്ടാതി, രേവതി)

മീനം (പൂരൂരുട്ടാതി അവസാന പാദം, ഉതൃട്ടാതി, രേവതി)

തൊഴില്‍പരമായി നേട്ടമുണ്ടാക്കാനാകും. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് തിരക്ക് വര്‍ധിക്കും. ബിസിനസില്‍ നേട്ടമുണ്ടാകും. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തടസങ്ങള്‍ നേരിടേണ്ടിവരും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് സമയം അനുകൂലമാണ്. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ സാധ്യമാണ്. സഹോദരങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. പ്രണയജീവിതത്തില്‍ ചില ആശയക്കുഴപ്പം വളര്‍ന്നേക്കാം. ദാമ്പത്യജീവിതത്തില്‍ സ്‌നേഹം വളരും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.

X
Desktop Bottom Promotion