Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
പ്രണയം പൂവിടുന്ന കാലം; 12 രാശിക്കും മാര്‍ച്ച് മാസത്തില്‍ പ്രണയ രാശിഫലം
മാര്‍ച്ച് മാസം ആരംഭിച്ചിരിക്കുന്നു. ജ്യോതിഷപരമായി ഈ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസത്തെ ഗ്രഹസംക്രമണം വിലയിരുത്തുമ്പോള്‍ മാര്‍ച്ച് മാസത്തില്‍ പല മാറ്റങ്ങളും ഉണ്ടാകും. അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും ഏതെങ്കിലും രൂപത്തില്‍ ദൃശ്യമാകും. പ്രണയത്തിന്റെ കാര്യത്തില്‍ മാര്‍ച്ച് മാസം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ മാര്‍ച്ച് മാസം 12 രാശിക്കും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ പ്രണയ രാശിഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക്, മാര്‍ച്ച് മാസം പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ ആവേശം നിറഞ്ഞതായിരിക്കും. ഏറെ നാളായി പ്രണയം പ്രകടിപ്പിക്കണമെന്ന് കരുതുന്നവര്‍ക്ക് നിങ്ങളുടെ പങ്കാളിയോട് വികാരം പ്രകടിപ്പിക്കാം. ഈ മാസം മേടം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതത്തില്‍ ഒരു സര്‍പ്രൈസ് സമ്മാനവും ലഭിക്കും.
ഇടവം
ഇടവം രാശിയുടെ അധിപനായ ചൊവ്വ മാര്‍ച്ചില്‍ ശനി, ചൊവ്വ എന്നിവയ്ക്കൊപ്പം കുംഭത്തിലേക്ക് സംക്രമിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ വളരെയധികം ആശയക്കുഴപ്പങ്ങള്‍ നേരിടേണ്ടിവരും. മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹവും ഏകോപനവും നല്ലതായിരിക്കും. എന്നാല്‍ മാസാവസാനം ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ടാകാം അല്ലെങ്കില്‍ ചില കാരണങ്ങളാല്‍ അകല്‍ച്ച അനുഭവപ്പെടാം.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ സമ്മിശ്രമായിരിക്കും. നിങ്ങളുടെ ജോലി പ്രതിബദ്ധതകളും ജീവിതത്തിലെ മറ്റ് സങ്കീര്‍ണതകളും കാരണം പ്രണയ ജീവിതത്തിനായി നിങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കാന്‍ കഴിയൂ. എന്നിരുന്നാലും, മാസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് അല്‍പ്പം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും ഐക്യവും നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. പങ്കാളിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നവര്‍ക്ക് ഒന്നിക്കാന്‍ അവസരം ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ സമ്മിശ്രമായിരിക്കും. മാര്‍ച്ച് മാസത്തില്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ശുക്രന് എട്ടാം ഭാവത്തില്‍ ആയിരിക്കും, അത്തരമൊരു സാഹചര്യത്തില്‍ ചില കാരണങ്ങളാല്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടിവരാം. പ്രണയബന്ധം വിവാഹമാക്കി മാറ്റാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ മാസം ചില എതിര്‍പ്പുകളുണ്ടാകാം. എന്നിരുന്നാലും, മാസത്തിന്റെ അവസാന ആഴ്ചയില്‍ നിങ്ങള്‍ക്ക് പ്രണയ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും.
ചിങ്ങം
പ്രണയത്തിന്റെ കാര്യത്തില്‍ മാര്‍ച്ച് ചിങ്ങം രാശിക്ക് പ്രോത്സാഹജനകമായിരിക്കും. പങ്കാളിയുമായി പിരിമുറുക്കത്തില്‍ കഴിയുന്ന ആളുകള്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കപ്പെടും, പരസ്പര ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുമായി ഒരു ഡേറ്റിന് പോകാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതവും ഈ മാസം സന്തോഷകരമായിരിക്കും.
കന്നി
പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം അവിസ്മരണീയമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ മാസം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില വലിയ തീരുമാനങ്ങള്‍ എടുക്കാനാകും. വിവാഹം ആഗ്രഹിക്കുന്ന കന്നി രാശിക്കാര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.
തുലാം
പ്രണയത്തിന്റെ കാര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം, നിങ്ങളുടെ രാശിയുടെ അധിപനായ ശുക്രന് അഞ്ചാം ഭാവത്തില്‍ സംക്രമിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം കൈവരാന്‍ പോകുന്നു. പ്രണയം തേടുന്നവരുടെ തിരച്ചില്‍ ഈ സമയം സഫലമാകും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം ദാമ്പത്യ ജീവിതത്തിലേക്ക് വഴിമാറിയേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം സമ്മിശ്രമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ മാസം ചില കാരണങ്ങളാല്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നുപോകേണ്ടിവരും. മാസത്തിലെ അവസാന സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ബന്ധം കൂടുതല്‍ മനസ്സിലാക്കുകയും അറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം പ്രണയത്തിന്റെ കാര്യത്തില്‍ ആവേശവും ഉത്സാഹവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനാകും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് മറ്റുള്ളവരോട് പറയാനാകും.
മകരം
മാസത്തിന്റെ തുടക്കത്തില്‍, മകരം രാശിക്കാര്‍ക്ക് ചില കാര്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ മാസം നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഈ മാസം മകരം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതം വിവാഹ ബന്ധമാക്കി മാറ്റാന്‍ ശ്രമിക്കാം. വീട്ടിലെ അംഗങ്ങളുടെ പിന്തുണ ലഭിക്കും.
കുംഭം
പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍, മാര്‍ച്ച് മാസം കുംഭ രാശിക്കാര്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ രാശിയിലെ ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഒരു പ്രണയാനുഭൂതി നല്‍കും. നിങ്ങളുടെ പങ്കാളിക്കൊപ്പം അവിസ്മരണീയമായ നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കും. കുംഭ രാശിക്കാരുടെ കുടുംബജീവിതവും ഈ മാസം സുഖകരമായിരിക്കും. പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക് ആരെയെങ്കിലും പ്രണയിക്കാനാകും. ഈ മാസം രാശി അധിപന്മാരായ ശനിയും ശുക്രനും കൂടിച്ചേര്‍ന്നതിനാല്‍, നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ നിങ്ങള്‍ എടുത്തേക്കാം.
മീനം
മീനം രാശിക്കാര്‍ ഈ മാസം പ്രണയ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ചില വിഷയങ്ങളില്‍ നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം, നിങ്ങള്‍ക്കിടയില്‍ വഴക്കും ഉണ്ടാകാം. നിങ്ങളുടെ പ്രണയത്തിനിടയില്‍ മൂന്നാമതൊരാള്‍ കൂടി കടന്നുവന്നേക്കാം. ചില കാരണങ്ങളാല്‍ നിങ്ങളുടെ യാത്രകള്‍ മാറ്റിവെച്ചേക്കാം.



Click it and Unblock the Notifications
