Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ഈശ്വരാനുഗ്രഹങ്ങളുടെ 30 ദിനങ്ങള്‍; അശ്വതി-രേവതി 27 നക്ഷത്രത്തിനും വൃശ്ചികമാസ നക്ഷത്രഫലം
തുലാം മാസം കഴിഞ്ഞ് വൃശ്ചികമാസം ആരംഭിക്കുകയായി. സൂര്യന്‍ തുലാം രാശിയിലെ സംക്രമണം അവസാനിപ്പിച്ച് വൃശ്ചികം രാശിയില്‍ പ്രവേശിക്കുന്നു. നവംബര്‍ 17 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന്‍ വൃശ്ചികം രാശിയിലുണ്ടാകും. ഈ കാലയളവില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ബുധന്‍, ശുക്രന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനമാറ്റമുണ്ടാകും.
ഇത് കൂടാതെ പല വിശേഷ ദിനങ്ങളും വൃശ്ചിക മാസത്തില്‍ വരുന്നുണ്ട്. ശബരിമല മണ്ഡലകാലം തുടങ്ങുന്ന സമയം കൂടിയാണിത്. ജ്യോതിഷപ്രകാരം വൃശ്ചിക മാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും വൃശ്ചിക മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ വൃശ്ചികമാസ നക്ഷത്രഫലം വായിക്കൂ.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ ഉദ്യോഗക്കയറ്റം ലഭിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ ചില വസ്തുക്കള്‍ തിരിച്ചുകിട്ടും. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. രോഗങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക.
സ്ത്രീകള്‍ കാരണം നിങ്ങള്‍ക്ക് മാനഹാനിയോ ചില ഉപദ്രവങ്ങളോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കുടുംബബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടായേക്കാം. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കാനായി ശ്രമിക്കുക. സന്താനങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുക. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം ആഗ്രഹിച്ച ജോലി ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം അല്‍പം കഷ്ടമായിരിക്കും. പഴയ കടം വീട്ടാന്‍ ബുദ്ധിമുട്ടും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് കാര്യങ്ങള്‍ അത്ര അനുകൂലമായിരിക്കില്ല. ജോലി ആവശ്യങ്ങള്‍ക്കായി കൂടുതല്‍ യാത്ര ചെയ്യേണ്ടിവരും. ധനലാഭം, കാര്യവിജയം, സന്താനസൗഖ്യം, മന:സന്തോഷം തുടങ്ങിയ അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും പല കാര്യങ്ങളിലും നിങ്ങള്‍ക്ക് തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിയും വന്നേക്കാം.
ശത്രുക്കളെ കരുതിയിരിക്കുക. കലഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കു. ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. തൊഴില്‍രംഗത്ത് തര്‍ക്കം അല്‍പം ജാഗ്രത പാലിക്കണം. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. അപകടങ്ങള്‍ അടുത്തുണ്ട്, എന്നാല്‍ ദൈവകൃപയാല്‍ അതെല്ലാം മാറിപ്പോകും. ഈ സമയം നിങ്ങള്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യും. സന്താനസുഖം, ധനലാഭം എന്നിവ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ബന്ധുക്കളില്‍ നിന്ന് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ സമയത്ത് നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനായി മാറ്റങ്ങള്‍ നടത്താം. കര്‍മ്മരംഗത്ത് മികച്ച പദവികള്‍ കരസ്ഥമാക്കും. പൊതുപ്രവര്‍ത്തന രംഗത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ധനലാഭം, അധികാരലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടിവരും. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. കലാസാഹിത്യ രംഗത്ത് അഭിമാനമായ നേട്ടങ്ങള്‍ കൈവരിക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനില്‍ക്കും. സുഹൃത്തുക്കളെ സഹായിക്കാനാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരും. കുടുംബകാര്യങ്ങളില്‍ ചില അഭിപ്രായഭിന്നത ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് മാനസിക വിഷമങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കര്‍മ്മരംഗം മെച്ചപ്പെടും. സര്‍ക്കാറില്‍ നിന്ന് ആനുകൂല്യം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ നിന്നും വിട്ടുനില്‍ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് കുടുംബസ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. നിങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടും. ബന്ധുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനാകും. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെ നല്ല സമയമാണ് ഇത്. കലാരംഗത്ത് ഉള്ളവര്‍ക്ക് അഭിമാനമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. മത്സരങ്ങളില്‍ വിജയം നേടാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും. അവരുടെ ഉയര്‍ച്ചയില്‍ നിങ്ങള്‍ സന്തോഷിക്കും. പരീക്ഷകളില്‍ ഉന്നതവിജയം നേടാനാകും. ശത്രുഭയം, നേത്രരോഗം, മനക്ലേശം തുടങ്ങിയ ദോഷാനുഭവങ്ങള്‍ ഈ സമയം നിങ്ങളെ പിടികൂടിയേക്കാം. അധികാരവുമായി ബന്ധപ്പട്ട ചില കാര്യങ്ങള്‍ നിങ്ങളെ പ്രതികൂലമായി ബാധിക്കും. അഗ്നി, ഗ്യാസ് തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വസ്ത്രലാഭം, ഭക്ഷണസുഖം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അപകീര്‍ത്തിക്കും ആരോപണങ്ങള്‍ക്കും വിധേയരാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കുക.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. വിട് വിട്ട് താമസിക്കാന്‍ സാധ്യതയുണ്ട്. വരുമാനം ഉയരും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. നിങ്ങള്‍ക്ക് നല്ല ജോലി ലഭിച്ചേക്കാം. നിങ്ങളുടെ ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. സാമൂഹ്യരംഗത്ത് നിങ്ങള്‍ക്ക് പ്രശംസ ലഭിക്കും. സേനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കൃഷിക്കാര്‍ക്കും ഈ സമയം നല്ല ആദായം ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)
ധനുക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ എന്നിവര്‍. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സാധിക്കും. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. ഭൂമിക്രയവിക്രത്തില്‍ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ധനാഗമം വര്‍ധിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. സുഹൃത്തുക്കളിലൂടെ നേട്ടങ്ങള്‍ ലഭിക്കും. ആത്മീയകാര്യങ്ങളില്‍ താത്പര്യം വളരും. കൃഷിക്കാര്‍ക്ക് ആദായം വര്‍ധിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. രോഗങ്ങള്‍, കാര്യതടസ്സം, ശത്രുഭയം, സ്ത്രീകള്‍ കാരണം അപമാനം തുടങ്ങിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. വാഹനം സ്വന്തമാക്കാനാകും. സുഹൃത്തുക്കളില്‍ നിന്നും മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും പ്രതീക്ഷിക്കാം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വളരും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. സാമൂഹ്യരംഗത്ത് ഉയര്‍ച്ച ലഭിക്കും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുബ സ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. കാര്യസിദ്ധി, സന്താനസൗഖ്യം, മന:സുഖം വസ്ത്രലാഭം, ധനലാഭം, സ്ത്രീസുഖം എന്നിവ ഈ സമയം നിങ്ങളെ തേടിയെത്തും. വാഹനസുഖം ലഭിക്കും. നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കണം. സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കാനാകും. തീരുമാനങ്ങള്‍ എടുക്കുന്നതിന് തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഠിനമായി പരിശ്രമിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. ഈ കാലയളവില്‍ നിങ്ങളുടെ വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കര്‍മ്മരംഗത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ നല്ല നേട്ടങ്ങള്‍ കൈവരിക്കും. സുഖപ്രാപ്തി, ധനലാഭം എന്നിവ ലഭിക്കും. വിലപിടിപ്പുള്ള ചില വസ്തുക്കള്‍ വാങ്ങാനാകും. ആത്മീയകാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പര്യം വര്‍ധിക്കും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിച്ച് ചെയ്യണം. അശ്രദ്ധ ഒഴിവാക്കണം. പൊതുരംഗത്ത് നിങ്ങളുടെ ജനസമ്മതി വര്‍ധിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും.



Click it and Unblock the Notifications











