Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആകെമൊത്തം പ്രശ്നങ്ങള്‍; കന്നിമാസം ദോഷഫലവും ദുരിതവും തരണം ചെയ്യേണ്ട നക്ഷത്രക്കാര്‍
ചിങ്ങം കഴിഞ്ഞ് കന്നിമാസം തുടങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ 17 വരെ കന്നിമാസത്തിലൂടെയായിരിക്കും നാം കടന്നുപോകുന്നത്. ഈ കാലയളവില്‍ ചില പ്രധാന ഗ്രഹസംക്രമങ്ങളും സംയോഗങ്ങളും ശുഭയോഗങ്ങളുമൊക്കെ വരുന്നുണ്ട്. കൂടാതെ ധാരാളം വിശേഷ ദിനങ്ങളും ഈ 30 ദിവസത്തിനുള്ളില്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം കന്നിമാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും.
എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് കന്നി മാസം കടക്കാന്‍ അല്പം പ്രയാസമായിരിക്കും. കാരണം, ഈ നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായി ധാരാളം തടസ്സങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പല പ്രയാസങ്ങളും ഈ സമയം തരണം ചെയ്യേണ്ടിവരും. കന്നി മാസത്തില്‍ കഷ്ടപ്പാടിലൂടെ സഞ്ചരിക്കേണ്ടി വരുന്ന നക്ഷത്രജാതകര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം നിക്ഷേപങ്ങളില്‍ കരുതല്‍ വേണം. അനുചിതമായ നിക്ഷേപങ്ങള്‍ നഷ്ടത്തിന് കാരണമാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരും ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയും നിങ്ങള്‍ക്ക് ഈ സമയം പ്രശ്നങ്ങള്‍ നല്‍കിയേക്കാം. കടുത്ത വിമര്‍ശനങ്ങള്‍ നേരിടും. ഉചിതമായി പ്രശ്നം കൈകാര്യം ചെയ്ത് മുന്നോട്ട് നീങ്ങുക.
സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം. വീട്ടില്‍ തര്‍ക്കവും ഭിന്നതയും ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. മാനസിക വിഷമം മൂലം നിങ്ങളുടെ പല പദ്ധതികളും ഒഴിവാക്കേണ്ടി വരും. കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് കര്‍മ്മരംഗത്ത് ഈ സമയം ചില വലിയ ചുമതലകള്‍ വന്നുചേരും. മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് മാനഹാനിക്ക് സാദ്ധ്യതയുണ്ട്, ഇക്കാര്യം ശ്രദ്ധിക്കണം. സാമ്പത്തികമായി സ്ഥിത മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം കുടുംബാംഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം ആവശ്യമാണ്. ധനലാഭം, ശത്രുനാശം, ഭക്ഷണസുഖം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ തലയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് അലസത വെടിയുക, കഠിനാധ്വാനം ചെയ്യുക. സാമ്പത്തിക സ്ഥിരതയുണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ സമയം കരിയറില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടിവരും. ജോലിയില്‍ പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാന്‍ അല്പം ബുദ്ധിമുട്ടും. അസ്ഥിരത കാരണം പലപ്പോഴും വിഷമിക്കും. എതിരാളികള്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. പങ്കാളിയുമായി ഭിന്നതകള്‍ ശക്തമാകും. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക, ചെറിയ അപകടത്തിന് സാദ്ധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ശത്രുക്കള്‍ ശക്തമാകും. മാനസിക വിഷമങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
