Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദുരിതങ്ങള്‍ ഏണിവച്ച് കയറിപ്പിടിക്കും, സെപ്റ്റംബര്‍ കടക്കാന്‍ പെടാപ്പാട് പെടുന്ന നക്ഷത്രക്കാര്‍
സെപ്റ്റംബര്‍ മാസം ആരംഭിച്ചുകഴിഞ്ഞും. ഈ മാസം ആത്മീയപരമായി മാത്രമല്ല, ജ്യോതിഷപരമായും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, പ്രധാനപ്പെട്ട പല വ്രതങ്ങളും ആഘോഷങ്ങള്‍ക്കുമൊപ്പം നിരവധി ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും ഈ മാസം നടക്കുന്നുണ്ട്. ഇത് എല്ലാ രാശികളേയും അനുകൂലമായും പ്രതികൂലമായും ബാധിക്കും. ജ്യോതിഷപ്രകാരം, സെപ്റ്റംബര്‍ മാസത്തില്‍ കഷ്ടതകളേറുന്ന ചില നക്ഷത്രക്കാരുണ്ട്. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. സാമ്പത്തിക കാര്യത്തില്‍, സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. പണവുമായി ബന്ധപ്പെട്ട വലിയ ജോലികള്‍ ചെയ്യരുത്. അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കാം.
ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം വളരെ തിരക്കുള്ളതായിരിക്കും. നിങ്ങളുടെ മേല്‍ ജോലിഭാരം വര്‍ധിക്കും. വീടിന്റെ അന്തരീക്ഷം സാധാരണ നിലയിലായിരിക്കും. അവിവാഹിതര്‍ക്ക് ഈ സമയം അനുയോജ്യമല്ല. ആരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ മാനസികമായി വളരെ അസ്വസ്ഥരാകും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെയും മോശമായി ബാധിക്കും. ബിസിനസുകാര്‍ക്ക് ഈ മാസം മിശ്രമായിരിക്കും. വലിയ ലാഭമുണ്ടാക്കാന്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്.
നിയമപരമായ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ മാസം മിതമായിരിക്കും. എന്നാല്‍, ഈ കാലയളവില്‍, നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. അമിതമായി പണം ചെലവഴിക്കരുത്. ആരോഗ്യം ദുര്‍ബലമായിരിക്കും. നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ഈ കാലയളവില്‍, നിങ്ങളുടെ സംസാരവും പെരുമാറ്റവും കാരണം നിങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി തര്‍ക്കത്തിനും സാധ്യതയുണ്ട്.
വീടോ ജോലിസ്ഥലമോ ആകട്ടെ, ഈ മാസം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. പണത്തിന്റെ അഭാവം മൂലം, നിങ്ങളുടെ ചില പ്രധാന പദ്ധതികള്‍ പാതിവഴിയില്‍ കുടുങ്ങിയേക്കാം. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങളുടെ ബജറ്റ് അസന്തുലിതമാക്കും. മൊത്തത്തില്‍, ഈ മാസം നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. ഈ കാലയളവില്‍ നിങ്ങള്‍ പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലായേക്കാം. ഇതുകൂടാതെ, നിങ്ങള്‍ ദീര്‍ഘദൂര യാത്രകളും ഒഴിവാക്കേണ്ടതുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ മാസം ബുദ്ധിമുട്ടായിരിക്കും. മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് മന്ദഗതിയിലായിരിക്കും. ഒരു വലിയ അവസരം നിങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപ്പോയേക്കാം.
നിങ്ങളുടെ പങ്കാളിയുമായുള്ള ഏകോപനം വഷളാകാനും സാധ്യതയുണ്ട്. മാസാവസാനം ചില പുരോഗതി കാണാനാകും. ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വിവേകത്തോടെ പണം ചിലവഴിച്ചാല്‍ വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല. നിങ്ങളുടെ ഇണയുമായി നല്ല പെരുമാറ്റം നിലനിര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മാസം അല്‍പ്പം ദുര്‍ബലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications