Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മിഥുനം 2023: ജന്മനക്ഷത്രദോഷവും ദൗര്‍ഭാഗ്യവും ഉലക്കുന്ന നക്ഷത്രക്കാര്‍
മലയാള മാസം മിഥുന മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാരിലും എന്തൊക്കെ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത്. കാര്‍ത്തിക നക്ഷത്രത്തിലാണ് മിഥുന മാസത്തിന് തുടക്കം കുറിക്കുന്നത്. ഈ ദിനത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പല വിധത്തിലാണ് ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നത്. ശനിയുടേയും വ്യാഴത്തിന്റേയും സ്ഥാനം വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്.
ശനി കുംഭം രാശിയില്‍ തന്നെയാണ് തുടരുന്നത്. വ്യാഴം ഒരു വര്‍ഷത്തേക്ക് മേടം രാശിയിലും. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രങ്ങളെ സ്വാധീനിക്കുന്നു. ഇത് ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായ ഫലങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് മിഥുന മാസം കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടി വരുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുന മാസം അത്ര നല്ല ഫലങ്ങള്‍ ആയിരിക്കണം നല്‍കുന്നത് എന്നില്ല. മാത്രമല്ല ഇവര്‍ അമിത ദേഷ്യത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല സുഹൃത്തുക്കള്‍ നിങ്ങളെ ചതിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കണം എന്നില്ല. അത് മാത്രമല്ല പലപ്പോഴും ജോലിയിലെ തടസ്സം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നു. ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഈ ഒരു മാസം ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് കുറവായിരിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ തന്നെ പല പ്രതികൂല മാറ്റങ്ങളാണ് ഏറ്റവും കൂടുതല്‍ നിങ്ങളെ ബാധിക്കുന്നത്. ഇവര്‍ വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം.. അപകടങ്ങള്‍ ഏത് നിമിഷവും ഇവരെ തേടി എത്താം. പലപ്പോഴും സൗഹൃദ സംഭാഷണത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും ശ്രദ്ധിക്കേണ്ടതായുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ തളര്‍ന്നിരിക്കരുത്. ബിസിനസിലെ നേട്ടങ്ങള്‍ പലപ്പോഴും സ്ഥായിയായ ഒരു മാറ്റം നിങ്ങള്‍ക്ക് നല്‍കണം എന്നില്ല. അതുകൊണ്ട് തന്നെ ബിസിനസ് ചെയ്യുമ്പോള്‍ നിങ്ങള്‍ മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ടതുണ്ട്. ജീവിതത്തിലെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്ന സമയം കൂടിയാണ് എങ്കിലും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. അത് മാത്രമല്ല സാമ്പത്തിക നഷ്ടം നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ലാഭകരമായ ബിസിനസ് പോലും ഈ മാസം നഷ്ടത്തിലേക്ക് എത്തുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ സമാധാനം ഈ മാസം ലഭിക്കുകയില്ല. കുടുംബത്തില്‍ സഹോദര സ്ഥാനീയര് തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലെ നഷ്ടം നിങ്ങളുടെ കുടുംബ ജീവിതത്തേയും ബാധിക്കുന്നു. സ്വര്‍ണം, പണം എന്നിവ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
പൊതുവേ അനുകൂലമായ സമയമെങ്കിലും ഇവരും അശ്രദ്ധ കാണിച്ചാല്‍ നഷ്ടങ്ങളുടെ പട്ടികയില്‍ വരുന്നു. വാഹനയോഗം ഇവര്‍ക്കുണ്ടെങ്കിലും പലപ്പോഴും അതിലൂടെ ജീവിതത്തില്‍ നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ട് എന്നതാണ് സത്യം. ജോലി ഭാരം വര്‍ദ്ധിക്കുകയും ബിസിനസ് പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതം താറുമാറാക്കുകയും ചെയ്യുന്നു. കുടുംബത്തിന്റെ ഐക്യത്തിന് വേണ്ടി നിങ്ങള്‍ പെടാപാടു പെടേണ്ടി വരും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണെങ്കിലും ചില അവസരങ്ങളില്‍ പലപ്പോഴും അത് പ്രതികൂലമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ്. എന്ത് തന്നെയായാലും രണ്ട് പ്രാവശ്യം ആലോചിച്ച് ചിന്തിച്ച് വേണം നിങ്ങള്‍ പല കാര്യങ്ങളും ചെയ്യുന്നതിന്. ബിസിനസില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ സാമ്പത്തികമായി സംഭവിക്കുന്നു. കുടുംബത്തില്‍ സമാധാനത്തിന് വേണ്ടി നിങ്ങള്‍ തന്നെ മുന്‍ കൈ എടുക്കേണ്ടതാണ്. എന്ത് തന്നെയായാലും വളരെയധികം ശ്രദ്ധിച്ച് ആലോചിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
