Latest Updates
-
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം
കര്ക്കിടകദോഷത്തില് 31 ദിവസം അതി സങ്കീര്‍ണം ഈ നക്ഷത്രക്കാര്‍ക്ക്
കര്‍ക്കിടക മാസം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. മലയാളമാസത്തിലെ വര്‍ഷാവസാന മാസമായാണ് ഈ മാസത്തെ കണക്കാക്കുന്നത്. പുത്തന്‍ പ്രതീക്ഷകളോടെ ചിങ്ങമാസത്തിലേക്ക് കടക്കുമ്പോള്‍ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിന് മുന്നോടിയായി വരുന്ന കര്‍ക്കിടക മാസത്തില്‍ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ തന്നെ ശുദ്ധീകരിക്കപ്പെടുന്നു. കര്‍ക്കിടക മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനെ പഞ്ഞ മാസം എന്ന് വിളിക്കുന്നതാണ്.
എന്നാല്‍ കര്‍ക്കിടക മാസത്തില്‍ ചില നക്ഷത്രക്കാരുടെ ദോഷങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഫലമായി അവര്‍ ചെയ്യുന്ന പല കാര്യങ്ങളിലും മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ ജീവിതത്തില്‍ പലപ്പോഴും ദോഷങ്ങളെ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ഈ സമയം അനുഭവിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാത്രമല്ല വാഹനം മാറ്റി വാങ്ങുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലാതെ അബദ്ധത്തില്‍ ചെന്നു ചാടുന്നവരും നിസ്സാരമല്ല. വാഹന ഉപയോഗം ശ്രദ്ധിച്ച് വേണം എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് ജീവിതത്തെ പ്രതിസന്ധിയില്‍ എത്തിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ദോഷഫലങ്ങള്‍ ഇവര്‍ക്ക് കര്‍ക്കിടക മാസത്തില്‍ അധികരിച്ച് നില്ക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ അശ്രദ്ധയുണ്ടെങ്കില്‍ അത് പലപ്പോഴും അല്പം കൂടുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക ലാഭം തേടി എത്തുമെങ്കിലും അവസരങ്ങള്‍ വിട്ടു കളയുന്നതിനാല്‍ അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധികം ശ്രദ്ധിക്കേണ്ടതാണ്. കരിയറിലെ തളര്‍ച്ച നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും സംഭവിക്കുന്നത് പലപ്പോഴും മോശം അവസ്ഥകള്‍ ആയിരിക്കും. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. എന്നാല്‍ ഇത്തരം യാത്രകള്‍ നമ്മുടെ ജീവിതത്തെ പ്രതികൂലമായി സ്വാധീനീക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കര്‍ക്കിടക മാസം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം മോശം സമയം തന്നെയായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടായിരിക്കുകയില്ല. ആഗ്രഹിക്കുന്ന വിഷയത്തില്‍ ഉന്നത പഠനത്തിന് ചേരാന്‍ സാധിക്കാതെ വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തുന്നു. ശ്രദ്ധിക്കേണ്ട സമയമാണ് എന്നതാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും വിചാരിക്കുന്ന അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കണം എന്നില്ല. അത് പലപ്പോഴും നിങ്ങളെ അല്പം പ്രയാസത്തില്‍ ആക്കുന്നു. സാമ്പത്തിക ഞെരുക്കവും പ്രതിസന്ധികളും വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാവുന്നു. അധികാരികളില്‍ നിന്നും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് പ്രതികൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധ വേണം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതില്‍ പകുതിയും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തന്നെയായിരിക്കും. ബന്ധുക്കളുടെ കാര്യത്തില്‍ അല്പം അകലം പാലിക്കേണ്ടതാണ്. കുടുംബത്തില്‍ മുതിര്‍ന്ന അംഗങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കാം. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധ ഏത് കാര്യത്തിനും ഉണ്ടാവുന്നത് നല്ലതാണ്. ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ ഓരോ കാര്യത്തിനും അതീവ ശ്രദ്ധ നല്‍കേണ്ടതാണ്.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ട ഒരു സമയമാണ് കര്‍ക്കിടക മാസം. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവുന്നതിനുള്ള സാധ്യതയാണ് പലപ്പോഴും ഈ സമയം മങ്ങിപ്പോവുന്നത്. കരിയറിലും അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. ഏത് ആവശ്യങ്ങള്‍ക്കും വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
