Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ഇടവം 2023: ജന്മനക്ഷത്രദോഷങ്ങള് ഉലക്കും , നിര്‍ഭാഗ്യ യോഗങ്ങളില്‍ വീഴുന്ന 7 നക്ഷത്രക്കാര്‍
മലയാള മാസങ്ങളില്‍ ഏറ്റവും വലിയ മാസമാണ് ഇടവമാസം. 32 ദിനങ്ങളാണ് ഈ മാസത്തില്‍ ഉള്ളത്. മെയ് 15-ന് തുടങ്ങി ജൂണ്‍ 15-നാണ് ഇടവ മാസം അവസാനിക്കുന്നത്. പൂരുരുട്ടാതി നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഇടവ മാസത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഓരോ നക്ഷത്രക്കാരേയും കാത്തിരിക്കുന്നുണ്ട്. ശനി കുംഭത്തിലും വ്യാഴം, രാഹു എന്നിവ മേടത്തിലും കേതു തുലാം രാശിയിലുമാണ് ഇടവം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നത്.
ഗ്രഹസ്ഥിതി പ്രകാരം ഇടവം രാശിയില്‍ വരുന്ന ചില നക്ഷത്രക്കാര്‍ക്ക് അത്ര നല്ല ഫലങ്ങള്‍ അല്ല ഈ മാസം കാത്തിരിക്കുന്നത്. പൊതുവേ അനുകൂല ഫലങ്ങള്‍ നല്‍കുമെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ നല്കുന്ന അവസരങ്ങള്‍ ഇടവ മാസത്തില്‍ ധാരാളം കാണുന്നു. ചിലരില്‍ ശാരീരിക- മാനസിക പ്രതിസന്ധികള്‍ വരെ ഉണ്ടായേക്കാം എന്നതാണ് സത്യം. ഏതൊക്കെ നക്ഷത്രക്കാരാണ് ഒന്ന് കരുതിയിരിക്കേണ്ടത് എന്ന് നോക്കാം.

pic courtesy: Unsplash/shaurya-sagar
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും ഇവരില്‍ അലച്ചിലുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വേനല്‍ സംബന്ധമായി ചില രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം ധാരാളം ചിലവാകുന്ന അവസ്ഥയും ഉണ്ടാവുന്നു. എങ്കിലും പ്രതിസന്ധികളെ തോല്‍പ്പിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം കുറയുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുകയും ചെയ്യുന്നു. ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുകയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ഇടവമാസം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. നിക്ഷേപങ്ങളില്‍ നിന്ന് പോലും നഷ്ടം സംഭവിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. ചൊവ്വയുടെ സ്ഥാനം ശരിയല്ലാത്തതിനാല്‍ അത് ചെറിയ തോതില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അത്ര നല്ലതല്ല.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ നീചഫലത്താല് പലപ്പോഴും ചെറിയ രീതിയില്‍ ക്ലേശാനുഭവങ്ങള്ക്കുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ശുക്രന്റെ സ്ഥാനം മാത്രമാണ് ഇവര്‍ക്ക് ചെറിയ രീതിയില്‍ എങ്കിലും ആശ്വാസകരമായ ഫലങ്ങള്‍ നല്‍കുന്നത്. കര്‍മ്മരംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. യാത്രകള്‍ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അപകടം സംഭവിക്കാം.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അകാരണമായി ഉണ്ടാവുന്ന ഉത്കണ്ഠകളെ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളെ നിങ്ങളിലേക്ക് എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. വായ്പ എടുക്കുന്നതും കൊടുക്കുന്നതും എല്ലാം ശ്രദ്ധിച്ച് വേണം. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത ശൈലി രോഗങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ നീച സ്ഥാനം പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കാം. സ്വന്തം കാര്യങ്ങള്‍ പോലും പലപ്പോഴും അവതാളത്തിലാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആത്മവിശ്വാസ കുറവിലേക്ക് നിങ്ങളെ എത്തിക്കുന്നു. ലാഭകരമായ പല കാര്യങ്ങളും നഷ്ടത്തിലേക്ക് എത്തിക്കുന്നു. അകാരണമായി മറ്റുള്ളവരുമായി വഴക്കുണ്ടാവുന്നു.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനാസ്ഥ കാണിക്കരുത്. വരുമാനം ശ്രദ്ധിക്കണം, അതനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന പാടില്ല. യാത്രകള്‍ പലതും ഫലം കാണുകയില്ല. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടതാണ്.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. കുടുംബത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധ്യതയുണ്ട്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല എന്നതാണ് സത്യം. എന്ത് കാര്യം ചെയ്യുന്നതിലൂടേയും സമയോചിത ഇടപെടല്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. വസ്തു വില്‍ക്കുന്നതും വാങ്ങുന്നതും എല്ലാം ശ്രദ്ധയോടെ വേണം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications