Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മുന്നോട്ടുള്ള ജീവിതം ആഢംബരസമൃദ്ധം, സര്‍വ്വതിലും വിജയം; സെപ്റ്റംബറിലെ ഭാഗ്യ രാശികള്‍
സെപ്തംബര്‍ മാസം ആരംഭിച്ചുകഴിഞ്ഞു. ജ്യോതിഷപരമായി ധാരാളം ഗ്രഹചലനങ്ങള്‍ നടക്കുന്ന മാസമാണിത്. പല വലിയ ഗ്രഹങ്ങളും ഈ മാസം രാശിമാറി സഞ്ചരിച്ചുതുടങ്ങും. അതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും കാണപ്പെടും. എന്നാല്‍, 5 രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസം വളരെ ഭാഗ്യമാണെന്ന് തെളിയാന്‍ പോകുന്നു.
ഈ 5 രാശിക്കാരുടെ ഭാഗ്യം സെപ്റ്റംബര്‍ മാസത്തില്‍ തിളങ്ങും. ബിസിനസ്സിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഈ മാസം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ഇവര്‍ക്ക് ഇരട്ടി നേട്ടമുണ്ടാകും. ബിസിനസില്‍ വളര്‍ച്ച കൈവരിക്കാനാകും. സെപ്തംബര്‍ മാസത്തില്‍ ഭാഗ്യം തിളങ്ങുന്ന 5 രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
സെപ്റ്റംബര്‍ മാസം മിഥുന രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ ബിസിനസ്സ് ശക്തി പ്രാപിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ മാസം നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകും. ആളുകള്‍ക്കിടയില്‍ നിങ്ങളുടെ പ്രതിച്ഛായ ശക്തമാകും. ഈ മാസം നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് മാസാരംഭത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. ഈ മാസം നിങ്ങള്‍ക്ക് ഒരു വലിയ പദ്ധതി ഏറ്റെടുക്കാം. നിങ്ങള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഈ മാസം. ഈ സമയത്ത് നടത്തിയ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ഊര്‍ജ്ജം വര്‍ദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ ചില ജോലികള്‍ക്കായി നിങ്ങള്‍ക്ക് ശ്രമിക്കാം. ഈ മാസം നിങ്ങള്‍ക്ക് ചില ഉന്നത ആളുകളെ കണ്ടുമുട്ടാനാകും. ഇത് നിങ്ങള്‍ക്ക് പിന്നീട് ഗുണം ചെയ്യും.
തുലാം
സെപ്റ്റംബര്‍ മാസം തുലാം രാശിക്കാര്‍ക്ക് കരിയറില്‍ കുതിച്ചുചാട്ടം കാണാനാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയസാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ കൈവരിക്കാനാകും. ജോലി മാറാന്‍ ആലോചിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ദാമ്പത്യ കാര്യങ്ങള്‍ സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക്, സെപ്റ്റംബര്‍ മാസം ജോലിയിലും ബിസിനസിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ പാതകളിലേക്കുള്ള വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പോസിറ്റീവ് ആത്മവിശ്വാസം നിലനിര്‍ത്തും. ഈ മാസം നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം.

മീനം
മീനരാശിക്കാര്‍ക്ക്, ഈ മാസം ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. ജോലി സംബന്ധമായുള്ള സമ്മര്‍ദ്ദം കുറയുകയും ചെയ്യും. കുടുംബപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകും. ബിസിനസ്സില്‍ വലിയ നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യാം. ബിസിനസ്സില്‍ വലിയ റിസ്ക് എടുത്ത് നിങ്ങള്‍ക്ക് ലാഭം നേടാനാകും. വിദേശത്ത് ബിസിനസ്സ് നടത്തുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ച് ഹാര്‍ഡ്വെയറുമായി ബന്ധപ്പെട്ട ജോലികളില്‍ നല്ല മാറ്റങ്ങള്‍ നിങ്ങള്‍ കാണും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

