Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മാസഫലം ഇങ്ങനെയെങ്കിൽ അറിയണം ചിലത്
ഓരോ മാസത്തേയും ജന്മ നക്ഷത്രഫലത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ മാസഫലം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.
ഇന്ന് നവംബർ 1. ഇന്നത്തെ ദിവസം മുതൽ ഈ മാസം മുഴുവൻ നിങ്ങൾക്ക് എങ്ങനെ നേട്ടമുണ്ടാവും എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ മാസത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
ഈ മാസം നിങ്ങൾക്ക് ചിലവുകൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും നിങ്ങൾ. അപവാദ പ്രചരണത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും ഈ മാസം. ചെറിയ ചില അലോസരങ്ങൾ ഉണ്ടാവുന്നുണ്ട് ഇവർക്ക്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഉപദേശം വളരെയധികം സഹായിക്കുന്ന ഒരു മാസമാണ് നവംബർ. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ വേണം. യാത്രകൾ ധാരാളം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സമ്പാദ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ വളരെയധികം വേണം.

മിഥുനം രാശി
ജോലിയില്‍ വളരെയധികം സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പലപ്പോഴും കാര്യങ്ങൾ അനുകൂലമായി വരുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്ന് പ്രാധാന്യവും സ്നേഹവും കരുതലും ലഭിക്കുന്നുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ഈ മാസം മിഥുനം രാശിക്കാർക്ക്. പ്രശ്നപരിഹാരത്തിന് വേണ്ടി എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട് ഈ മാസം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഈ മാസം സുഹൃത്തുക്കൾക്ക് പ്രാധാന്യം നൽകുന്ന സമയമായിരിക്കും. നിങ്ങള്‍ എറെ ഇഷ്ടപ്പെടുന്ന വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. തിടുക്കപ്പെട്ട് ഒരു കാര്യത്തിനും തീരുമാനങ്ങൾ എടുക്കരുത്. പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും കർക്കിടകം രാശിക്കാർക്ക്. സാമ്പത്തിക പ്രതിസന്ധികൾ നിങ്ങളെ പലപ്പോഴും ബാധിക്കുന്ന മാസമായിരിക്കും.

ചിങ്ങം രാശി
തിടുക്കത്തിൽ ഒരു കാര്യത്തിനും തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ മംഗള കര്‍മ്മങ്ങൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. രോഗങ്ങളും ആശുപത്രി വാസത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുടുംബത്തിന് പ്രാധാന്യം നൽകുന്നതിന് ഇവർ ഓരോ നിമിഷവും ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
സുഹൃത്തുക്കളുമൊത്ത് ദിവസങ്ങൾ ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളെ സ്വാധീനിക്കുന്ന വ്യക്തികളെ ഫോളോ ചെയ്യുന്നതിന് ശ്രദ്ധിക്കും. സാമ്പത്തിക കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. കടം കൊടുക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നു.

തുലാം രാശി
സഹപ്രവർത്തകരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. വീട്ടിൽ മംഗള കർമ്മത്തിനുള്ള സാധ്യതയുണ്ട്. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ശ്രദ്ധ കൂടുതൽ നൽകണം. യാത്ര ആസൂത്രണം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം അനുകൂലമായി മാറുന്നു. ജോലിക്കാര്യത്തിൽ കാണിക്കുന്ന അശ്രദ്ധ നിങ്ങളെ ഈ മാസം പ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നു.

വൃശ്ചികം രാശി
സാമ്പത്തിക ഭദ്രതയുണ്ടാവുന്നുണ്ട്. മാത്രമല്ല വിവാഹം നടക്കുന്നതിനുള്ള സാധ്യതയോ പ്രണയം വിജയത്തിൽ എത്തുകയോ ചെയ്യുന്നതിനുള്ള സാധ്യത ഈ മാസം നിങ്ങൾക്കുണ്ട്. പുതിയ ജോലി ലഭിക്കുന്നു. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. അംഗീകാരം ലഭിക്കുന്നുണ്ട് നിങ്ങൾക്ക്. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കുന്നു.

ധനു രാശി
പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യാൻ ശ്രമിക്കരുത്. ഇത് നിങ്ങളിൽ കടുത്ത സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചില കാരണങ്ങളാൽ നിങ്ങളുടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള സാവകാശം നിങ്ങൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതിനുള്ള അവസരങ്ങൾ പലരും മുതലാക്കുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഉല്ലാസയാത്രകൾ ധാരാളം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. അമിതമായി പല കാര്യങ്ങൾക്കും പണം ചിലവഴിക്കുന്നത് ശ്രദ്ധയോടെ വേണം. ബന്ധുക്കളുടെ കാര്യത്തില്‍ ഇടപെടുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് പേരു ദോഷത്തിനുള്ള സാധ്യത കാണുന്നുണ്ട്. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങുന്നതിനുള്ള സമയമാണ് ഈ മാസം. ജോലിയിൽ നിങ്ങൾ തിളങ്ങുന്ന അവസ്ഥയാണ് ഈ മാസം നിങ്ങളെ കാത്തിരിക്കുന്നത്.

കുംഭം രാശി
ഗർഭകാലത്ത് പ്രത്യേക പരിചരണം നൽകേണ്ട അവസ്ഥയുണ്ട്. കുട്ടികൾക്ക് ഉന്നത വിജയം നേടുന്നതിനുള്ള സാധ്യത ഈ മാസം ഉണ്ടാവുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങൾ നിങ്ങൾക്കുണ്ടാവുമെങ്കിലും അതിനെയെല്ലാം വളരെയധികം കൃത്യതയോടെ കൈകാര്യം ചെയ്യാൻ ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഈ മാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധ മൂലം പലപ്പോഴും നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദുശ്ശീലങ്ങള്‍ അവസാനിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവർക്ക് അനുകൂല സമയം ആയിരിക്കും. വാക്ക് തർക്കങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതല്‍ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്.



Click it and Unblock the Notifications











