Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മേയ് മാസം ഈ നാളുകാര്‍ പറയുന്നതും ചെയ്യുന്നതും ശ്രദ്ധിക്കണം: എടുത്ത് ചാടരുത്
മേയ് മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഓരോ നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്നത്. ഇതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും നിങ്ങള്‍ ഓരോരുത്തരും നേരിടുന്നുണ്ട്. എന്നാല്‍ മേയ് മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ മാത്രമാണ് ഉള്ളത്. ബുധന്റേയും വ്യാഴത്തിന്റേയും രാശിമാറ്റങ്ങളും എല്ലാം മെയ് മാസത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ പ്രതികൂല മാറ്റങ്ങളും ശ്രദ്ധിക്കണം.
27 നക്ഷത്രക്കാരില്‍ അഞ്ച് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂല ഫലങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാവുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. ചില ദോഷപരിഹാരങ്ങള്‍ നമ്മുടെ ജീവിതത്തിലെ മോശം അവസ്ഥയെ മാറ്റുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ മൂര്‍ത്തീഭാവത്തില്‍ നില്ക്കുന്ന സമയമാണ് എന്നതാണ് സത്യം. ചില അവസ്ഥകളില്‍ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ജീവിതം കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അല്പം കാര്യതടസ്സങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. പഠനത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ എത്താന്‍ സാധിക്കാതെ വരുന്നു. സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ മെയ് മാസത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. കര്‍മ്മരംഗത്ത് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. മത്സരബുദ്ധിയോടെ പല കാര്യങ്ങളും ചെയ്യുന്നതിന് ശ്രമിക്കുകയും അത് ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. യാത്രകള്‍ വേണ്ടി വന്നേക്കുമെങ്കിലും അത് പലപ്പോഴും നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വലക്കുന്നു. പരീക്ഷകളില്‍ പരാജയം സംഭവിക്കുന്നു. മൊത്തത്തില്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് കടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും കടങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്കും സാമ്പത്തിക പരാധീനതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. ആഗ്രഹിക്കാത്ത സമയം സ്ഥലം മാറ്റം സംഭവിക്കുന്നു. ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. പല വിധത്തിലുള്ള സമ്മര്‍ദ്ദം നിങ്ങളെ വലക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ഒരു കാര്യത്തിനും എടുത്ത് ചാടരുത്. ഇതെല്ലാം നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. ഉപരിപഠനത്തിന് അവസരങ്ങള്‍ നിരവധി ലഭിക്കുന്നു. രോഗാവസ്ഥയെ ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യങ്ങളും സംസാരിക്കുന്ന വാക്കുകളും ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. സാങ്കേതിക വിദ്യകള്‍ അല്പം ശ്രദ്ധിച്ച് വേണം ഉപയോഗപ്പെടുത്തുന്നതിന്. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. വസ്തുതര്‍ക്കം അല്പം ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ കുടുംബ കലഹത്തിന്റെ കാര്യത്തിലും ഉത്രട്ടാതി നക്ഷത്രക്കാര്‍ ശ്രദ്ധാപൂര്‍വ്വം ഇടപെടണം. ഒരിക്കലും അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ട് അവസ്ഥയുണ്ടാവുന്നു. വിവാദമായ പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.x



Click it and Unblock the Notifications
