Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
മാര്‍ച്ച് 2023: സര്‍വ്വസൗഭാഗ്യം കാത്തിരിക്കുന്ന നാല് രാശിക്കാര്‍ ഇവരാണ്
2023-ലെ മൂന്നാമത്തെ മാസത്തിലേക്ക് കടക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ഈ സമയം നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഏതൊക്കെ തരത്തിലാണ് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. എപ്പോഴും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് എല്ലാവര്ക്കും താല്‍പ്പര്യം ഉണ്ടായിരിക്കും. മാര്‍ച്ച് മാസത്തില്‍ ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു.

മാര്‍ച്ച് മാസത്തെ രാശിഫലം അനുസരിച്ച് ഭാഗ്യ രാശിക്കാരായ ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം തെളിയുന്ന സമയമാണ് മാര്‍ച്ച് മാസം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധ ദോഷങ്ങളേയും അകറ്റി ജീവിതം മുന്നോട്ട് പോവുന്ന ഈ സമയത്ത് അനുകൂല ഫലങ്ങള്‍ ഏതൊക്കെ രാശിക്കാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം അവരുടെ ഭാഗ്യം തെളിയുന്ന സമയമാണ്. ഇവരുടെ ജീവിതത്തില്‍ കരിയറില്‍ പ്രധാനമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് മാര്‍്ച്ച്. ജീവിതത്തില്‍ സന്തോഷം നിറയുന്ന നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ ആഗ്രഹിക്കുന്ന ലാഭം ലഭിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. നെഗറ്റീവ് ചിന്തകള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗ്രഹങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഓഫീസില്സ്ഥാനമാറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ ഓരോ വാക്കും ശ്രദ്ധയോടെ സംസാരിക്കണം. അമിത ദേഷ്യം കുറക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഒരു കാര്യത്തിലും എടുത്ത് ചാടരുത്. നല്ലതുപോലെ ബുദ്ധിപരമായി ആലോചിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. സര്വ്വസൗഭാഗ്യത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയം തന്നെയാണ് മാര്‍ച്ച്.

മിഥുനം രാശി
മാര്‍ച്ചില്‍ ഭാഗ്യം തെളിയുന്ന മറ്റൊരു രാശിയാണ് മിഥുനം രാശി. മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും സംഭവിക്കുന്നത് ഇന്നത്തെ ദിവസമായിരിക്കും. പലപ്പോഴും ജീവിതത്തില്‍ ലക്ഷ്യബോധത്തിലേക്ക് അടുക്കുന്ന ദിവസം തന്നെയായിരിക്കും ഈ മാസം. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങളെ വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയില്‍ നിങ്ങള്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ചെറിയ അശ്രദ്ധകള്‍ വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് പ്രശ്നങ്ങള്‍ ഗുരുതരമാക്കാം. അതുകൊണ്ട് അശ്രദ്ധ പാടില്ല. ജോലിയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

ചിങ്ങം രാശി
ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അത് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് നിങ്ങളെ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കും. നിക്ഷേപങ്ങളില്‍ ലാഭം കൊണ്ടു വരുന്നു. എന്ത് കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇടപെടലുകള്‍ നടത്തുന്നതിലൂടെ പല പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത് എന്നത് മാത്രമാണ് ഈ മാസം ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളെ തേടി പല ശുഭവാര്‍ത്തകളും വരുന്നു. നിങ്ങള്‍ക്ക് തന്നെ അതില്‍ അഭിമാനം കൊള്ളുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ വലിയ രീതിയില്‍ സമൂഹത്തില്‍ മാറ്റം വരുത്തുന്നു. കുട്ടികളുടെ പഠനത്തില്‍ അതില്‍ നേടുന്ന വിജയത്തിലും നിങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസിലെ നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം നിങ്ങളെ മികച്ചച രീതിയില്‍ എത്തിക്കുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ നിക്ഷേപപദ്ധതികള്‍ ധൈര്യത്തോടെ ആരംഭിക്കാം. ഇതിലൂടെ ലാഭം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications