Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
കഷ്ടതകള്‍ നീങ്ങി സ്വര്‍ഗ്ഗീയ ജീവിതം; അശ്വതി-രേവതി 27 നക്ഷത്രത്തിനും മകരമാസ നക്ഷത്രഫലം
ഏറെ വിശേഷപ്പെട്ട മകര മാസം ആരംഭിച്ചുകഴിഞ്ഞു. ധനു രാശിയിലെ സംക്രമണം അവസാനിപ്പിച്ച് സൂര്യന് മകരം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ജനുവരി 15 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന് മകരം രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ സമയം മുതല്‍ ഉത്തരായന കാലവും ആരംഭിക്കുന്നു. ശുഭകാര്യങ്ങള്‍ നടത്താന്‍ ഉത്തമായ സമയമാണ് ഇത്. ഈ കാലയളവില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്.
ബുധന്‍, ശുക്രന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനചലനമുണ്ടാകും. ഇതുകൂടാതെ പല വിശേഷ ദിനങ്ങളും മകര മാസത്തില്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം മകര മാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും മകര മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ മകരമാസ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബസ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ ജീവിതനിലവാരം ഈ സമയം മെച്ചപ്പെടും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പുതിയ ജോലിയോ, സ്ഥാനക്കയറ്റമോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ദീര്‍ഘകാലമായുള്ള ചില ആഗ്രഹങ്ങള്‍ ഈ സമയം സഫലമാകും. സ്ത്രീസുഖം, വസ്ത്രലാഭം എന്നിവയ്ക്ക് യോഗമുണ്ട്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ദാമ്പത്യത്തില്‍ സ്നേഹം വര്‍ധിക്കും. ഈ സമയം നിങ്ങള്‍ക്ക് കലാരംഗത്ത് താല്പര്യം കൂടും. സന്താനങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. മന:സുഖം, സ്ത്രീസുഖം എന്നിവ അനുഭവിക്കാന്‍ യോഗമുണ്ട്. സന്താനങ്ങള്‍ വഴി സന്തോഷം അനുഭവിക്കും. വിലയേറിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. രോഗക്ലേശം, അനാവശ്യ ചെലവുകള്‍, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യതയുണ്ട്. അപകടങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ചെയ്യുന്ന എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഈ സമയം കഠിനമായി പരിശ്രമിക്കും. നിയമ കാര്യങ്ങളില്‍ വിജയം നേടാനാകും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം ജീവിതത്തില്‍ ശുഭകരമായ അനുഭവങ്ങളുണ്ടാകും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. ഏറ്റെടുത്ത ജോലികള്‍ യഥാസമയം പൂര്‍ത്തിയാകും. മാനസിക സമാധാനവും സന്തോഷവും ലഭിക്കും. ധനപരമായി മികച്ച നേട്ടങ്ങള്‍ തന്നെ ഈ സമയം പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മെച്ചപ്പെട്ട സഹകരണം ലഭിക്കും. എങ്കിലും ഒരു ശത്രുഭയം മനസില്‍ നിലനില്ക്കും. ഔദ്യോഗികരംഗത്ത് മേലധികാരികളില്‍ നിന്ന് പിന്തുണ ലഭിക്കും. വീട്ടില്‍ നല്ല അന്തരീക്ഷം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കാര്യവിജയം, സന്താനങ്ങള്‍ക്ക് നേട്ടങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറുകാര്‍ക്ക് ഈ സമയം പുതിയ സംരംഭങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പ്രണയപ്രതീക്ഷകള്‍ പൂവണിയാന്‍ നല്ല സാദ്ധ്യതകളുണ്ട്. ഓഹരി വിപണിയില്‍ മികച്ച നേട്ടം കൈവരിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയ ലഭിക്കാന്‍ യോഗമുണ്ടാകും. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. ഉദരസംബന്ധമായ അസുഖങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ വിടാതെ പിന്തുടരും. തെറ്റിദ്ധരണകള്‍ പരിഹരിച്ച് മുന്നേറുക. സ്ത്രീകള്‍ കാരണം ഉപദ്രവങ്ങള്‍, മന:ക്ലേശം എന്നിവ നേരിടാന്‍ സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം കുടുംബസുഖം വര്‍ദ്ധിക്കും. എടുത്തുചാട്ടം നിയന്ത്രിക്കണം. റിസ്ക് എടുക്കാന്‍ പറ്റിയ സമയല്ല. സന്താനങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠ വര്‍ദ്ധിക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരും. ബന്ധുജനങ്ങള്‍ വഴി നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. വിവിധ കാര്യങ്ങളില്‍ വിജയം, ശത്രുനാശം തുടങ്ങിയ്ക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ നേട്ടത്തില്‍ സന്തോഷിക്കും. ഉദ്ദേശിച്ച ചില കാര്യങ്ങള്‍ യഥാസമയം നടക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും. ജീവിത പുരോഗതിക്കുള്ള തടസ്സങ്ങള്‍ നീങ്ങും. ജോലിക്കാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വിജയം വരിക്കും. യാത്രകള്‍ വഴി നേട്ടം കൈവരിക്കും. സഹോദരങ്ങളുടെ നേട്ടത്തില്‍ സന്തോഷിക്കും. വരുമാനത്തില്‍ നല്ല വര്‍ദ്ധന ഉണ്ടാകും. സമൂഹത്തില്‍ അന്തസ്സും സ്വാധീനവും ഉണ്ടാകും. അധികാരമുളള പദവികള്‍ തേടിവരും. സന്താനങ്ങള്‍ക്ക് പുരോഗതി ലഭിക്കും. എന്നാല്‍ സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം കഠിനാദ്ധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കും. സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ധനലാഭം പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. വസ്ത്രലാഭം ഉണ്ടാകും. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യം ശ്രദ്ധിക്കുക. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ അതില്‍ വിജയിക്കും. ബിസിനസ്സില്‍ ഈ സമയം സമ്മിശ്ര ഫലങ്ങളായിരിക്കും. പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ചില ബന്ധുക്കളെ കാണാനാകും. കുടുംബസുഖം, മാനസിക സന്തോഷം എന്നിവ ഉണ്ടാകും. അപ്രതീക്ഷിതമായി ധാരാളം പണം ലഭിക്കും. എന്നാല്‍ ചെലവുകളില്‍ നിയന്ത്രണം പാലിക്കണം. അവിവാഹിതരുടെ വിവാഹക്കാര്യത്തിലെ തീരുമാനം നീണ്ടു പോയേക്കാം. ഇഷ്മില്ലാത്ത ചില വ്യക്തികളുടെ സാന്നിധ്യം നിങ്ങള്‍ക്ക് അലോസരങ്ങളുണ്ടാക്കും. പുതിയ വാഹനം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ശത്രുക്കളെ കരുതിയിരിക്കണം. വസ്ത്രലാഭം, ഇഷ്ടഭക്ഷണലബ്ധി, ഐശ്വര്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍ കൈവരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ സമയം ആത്മവിശ്വാസം വര്‍ദ്ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കും. സാമ്പത്തിക ലാഭത്തിന് അനുകൂലമായ അവസരങ്ങളുണ്ടാകും. വരുമാനത്തില്‍ സ്ഥിരമായി വര്‍ദ്ധനവുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലിവാഗ്ദാനമോ ലഭിക്കാം. ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ നേട്ടങ്ങള്‍, പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. എന്നാല്‍ പല തരത്തിലുള്ള മാനസിക വിഷമങ്ങള്‍ ഈ സമയം നിങ്ങളെ അലട്ടിയേക്കാം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം പ്രശസ്തിയും അംഗീകാരവും ലഭിക്കും. വീട്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി കിട്ടാന്‍ സാദ്ധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരം നിയന്തിക്കണം. പരുഷമായ സംഭാഷണങ്ങള്‍ കാരണം ദോഷാനുഭവങ്ങള്‍ നേരിടേണ്ടി വരും. ജോലി സംബന്ധമായി പുരോഗതി കൈവരിക്കാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. ആഭരണ വസ്ത്രലാഭം, ഭക്ഷണഭോഗസുഖം തുടങ്ങിയവ അനുഭവിക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യവും ഈ സമയം മെച്ചപ്പെടും. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് അകാരണമായ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് വിദേശ യാത്രക്ക് അവസരം കൈവരും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ സമയം സമൂഹത്തില്‍ അംഗീകാരവും ആദരവും സ്ഥാനമാനങ്ങളും ലഭിക്കും. ധനലാഭം, ഭക്ഷ്യസമൃദ്ധി, ബന്ധുസുഖം, ആഭരണലബ്ധി തുടങ്ങിയവ ഈ സമയം നിങ്ങളെ തേടിവന്നേക്കാം. എന്നാല്‍ ചെലവുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. എതിരാളികളുടെ ഉപദ്രവം വര്‍ദ്ധിക്കും. രോഗങ്ങളെ അവഗണിക്കരുത്. ജോലിക്കാര്‍ക്ക് പ്രമോഷന്, സ്ഥലം മാറ്റം എന്നിവ ലഭിക്കും. ഓഹരി വിപണിയില്‍ നഷ്ടത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ വ്യാപാരത്തില്‍ വലിയ വിജയം നേടാനാകും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ സമയം ദീര്‍ഘകാലമായുള്ള പല ആഗ്രഹങ്ങളും സാധ്യമാകും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ കഴിയും. സംരംഭങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കും. എന്നാല്‍ ഔദ്യോഗിക കാര്യങ്ങളില്‍ തടസ്സം, അനാവശ്യമായ കാലതാമസം എന്നിവ നേരിടേണ്ടിവന്നേക്കാം. എതിര് ലിംഗത്തിലുള്ളവരോട് ആകര്‍ഷണം വര്‍ധിക്കും. സന്താനലാഭത്തിന് സാദ്ധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായവും പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് വിജയം നേടാനാകും. വ്യാപാരികള്‍ക്ക് ധനലാഭത്തിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ വിജയം ലഭിക്കും.



Click it and Unblock the Notifications