Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മിഥുനം (ജൂണ്‍ 16- ജൂലൈ 16) നക്ഷത്രഫലം: ധനനേട്ടം, വിവാഹം, പ്രമോഷന്‍: ഭാഗ്യം വിടാതെ പിന്തുടരുന്നവര്‍
മിഥുന മാസത്തില്‍ കാര്‍ത്തിക നക്ഷത്രത്തിലാണ് മിഥുനം 1-ന് തുടക്കം കുറിക്കുന്നത്. എന്നാല്‍ മിഥുനം രാശിയില്‍ മിഥുനം 4-ന് കുംഭം രാശിയില്‍ വക്രഗതി സഞ്ചാരത്തിന് തുടക്കം കുറിക്കുകയാണ് ശനിദേവന്‍. എന്നാല്‍ വ്യാഴം മേടത്തില്‍ തുടരുമെങ്കിലും രണ്ടാമത്തെ ആഴ്ചയില്‍ അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കാണ് വ്യാഴത്തിന്റെ സഞ്ചാരം. ചൊവ്വാ ഗ്രഹം മിഥുന മാസത്തില്‍ ചിങ്ങം രാശിയില്‍ സംക്രമിക്കുന്നുണ്ട്.
ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിരവധിയാണ് ഈ സമയം ഉണ്ടാവുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മിഥുനം ആറാം തീയ്യതി മുതല്‍ ബുധന്റെ സ്ഥാനത്തിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതെല്ലാം നോക്കി അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഭാഗ്യ നക്ഷത്രക്കാര്‍ ആരെല്ലാം എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന ആദ്യ മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെ അനുകൂല സമയമാണ് വരുന്നത്. ഇത് കൂടാതെ പണത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ജോലിയാണ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നത്. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഓഫീസില്‍ ഉണ്ടായിരിക്കും. ശമ്പള വര്‍ദ്ധനവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവരെ തേടി മികച്ച നേട്ടങ്ങള്‍ വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ മാറ്റം തന്നെ അനുഭവപ്പെടുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ഇതിലൂടെ ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാമ്പത്തിക ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിന് മിഥുന മാസത്തില്‍ കര്‍ക്കിടക്കൂറില്‍ ജനിച്ചവര്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഗുരുവായൂരപ്പന്റെ കടാക്ഷം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും ഈ മൂന്ന് നക്ഷത്രക്കാര്‍ക്കുംസാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന അമിത സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ആയിരിക്കും ഉണ്ടാവുന്നത്. ശിവഭഗവാന്റെ കൃപ ഇവരില്‍ എപ്പോഴും ഉണ്ടായിരിക്കും. സംസാരിക്കുമ്പോള്‍ മാത്രം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളിയില്‍ ആക്കുന്നു.
കന്നിക്കൂറ്
കന്നിക്കൂറുകാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള സാമ്പത്തിക ബാധ്യതകളും നിങ്ങള്‍ക്ക് വീട്ടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. ഇത് മാത്രമല്ല ബിസിനസില്‍ നിങ്ങളുടെ ധനലാഭം വളരെധികം മികച്ചതായിരിക്കും. മുതിര്‍ന്നവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല ശുഭകരമായ കാര്യങ്ങളും നിങ്ങളുടെ കുടുംബത്തില്‍ നടക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് മിഥുനം രാശിയില്‍ ഉണ്ടാവുന്നത്. ഇവര്‍ക്ക് പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പം ശ്രദ്ധ വേണം. സാമ്പത്തികമായി മികച്ച സമയമാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. പക്ഷേ എന്ത് തീരുമാനം എടുക്കുമ്പോഴും അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ധനപരമായ നേട്ടങ്ങള്‍ നിങ്ങളെ തന്നെ ഞെട്ടിക്കുന്നു. പല തരത്തിലാണ് സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നത്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതാണ് സത്യം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ മികച്ച ഫലങ്ങള്‍ ആണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എല്ലാ സഹായവും സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്നു. കുട്ടികളുടെ വിജയത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദോഷഫലങ്ങള്‍ ഉണ്ടെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ബിസിനസില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ഒരു മാസം ഉണ്ടാവുന്നു. സുഹൃത്തുക്കള്‍ ഏത് സമയവും ഇവരോടൊപ്പം ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. വിദേശത്ത് വിദ്യാഭ്യാസത്തിന് വേണ്ടി പോവുന്നതിനുള്ള സാധ്യതയുണ്ട്.. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












