Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
കര്‍ക്കിടകം 2023 നക്ഷത്രഫലം: ജൂലൈ 17 മുതല്‍ ഭാഗ്യം തെളിയുന്നവര്‍: കരിയറും ധനവും സുരക്ഷിതം
കര്‍ക്കിടക മാസത്തെ പൊതുവേ പഞ്ഞമാസം എന്നാണ് പറയുന്നതെങ്കിലും നമ്മള് അല്പം ശ്രദ്ധിച്ച് നോക്കിയാല്‍ ഈ പഞ്ഞ മാസത്തിലും ഭാഗ്യം വരുന്നവരുണ്ട്. കാരണം നക്ഷത്രഫലം അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ കര്‍ക്കിടക മാസം ഉണ്ടാവുന്ന നക്ഷത്രക്കാര്‍ ധാരാളമാണ്. കര്‍ക്കിടക മാസത്തെ രാമായണ മാസമായാണ് ആചരിക്കുന്നത്. ഈ മാസത്തില്‍ നമ്മുടെ ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മാസത്തെ പ്രത്യേകത നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
രാമായണ പാരായണവും കര്‍ക്കിടക വാവും കര്‍ക്കിടകപ്പെയ്ത്തും എല്ലാം നമ്മുടെ ഓരോ ദിനങ്ങളേയും പുണ്യമാക്കി മാറ്റുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഓരോ മാസവും അനുകൂല മാറ്റങ്ങള്‍ എന്നത് നാം ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രാമായണ മാസത്തില്‍ അഥവാ കര്‍ക്കിടക മാസത്തില്‍ അനുകൂല മാറ്റങ്ങള്‍ ഭാഗ്യഫലങ്ങള്‍ കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ അനുസരിച്ച് മുന്നേറാന്‍ കഴിയുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. പോസിറ്റീവ് മാറ്റങ്ങളില്‍ ജീവിതം തന്നെ മാറി മറിയുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും രോഗാവസ്ഥകളെ തരണം ചെയ്യുന്നതിനും സാധിക്കുന്നു. വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് അനുകൂലമായ ജീവിത സാഹചര്യമായിരിക്കും ഉണ്ടാവുന്നത്. സാമ്പത്തികാവസ്ഥ മികച്ചതായിരിക്കും. കരിയര്‍ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് കര്‍ക്കിടക മാസം. രോഗത്തില്‍ നിന്ന് മോചനം ലഭിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നില്ല. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ കര്‍ക്കിടക മാസം രോഹിണി നക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ നല്കുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണെങ്കിലും അവരില്‍ ഗുണഫലങ്ങള്‍ മുന്നിട്ട് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ധാരാളം മാറ്റങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയമാണ് കര്‍ക്കിടക മാസം. സാമ്പത്തിക ലാഭം ലഭിക്കുന്നതിനാല്‍ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ബിസിനസില്‍ നിന്നുണ്ടാവുന്ന ബാധ്യതകളുടെ കാര്യത്തില്‍ മോചനം ലഭിക്കുന്നു. അനുകൂല നേട്ടങ്ങള്‍ നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നു. ചെറിയ അസ്വസ്ഥതകള്‍ പോലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തികമായി പല കോണില്‍ നിന്നും പണം ലഭിക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും എല്ലാ തരത്തിലുള്ള അനുകൂല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ചെറിയ ആരോഗ്യാസ്വസ്ഥതകള് ഒഴികെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല എന്നതാണ് കര്‍ക്കിടക മാസത്തിലെ പുണര്‍തം നക്ഷത്രത്തിന്റെ പ്രത്യേകത. പലപ്പോഴും ചെറിയ അസ്വസ്ഥതകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അനുകൂലാവസ്ഥയില്‍ എത്തിക്കുന്നു. ആരോഗ്യവും മെച്ചപ്പെടുന്ന സമയമാണ്.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ അല്പം ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു മാസമല്ല കര്‍ക്കിടക മാസം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ട ഭക്ഷണ സമൃദ്ധി നിങ്ങളെ തേടി വരുന്നു. സഹോദരങ്ങള്‍ തമ്മില്‍ സ്നേഹം വര്‍ദ്ധിക്കുകയും സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.
അത്തം
അത്തം നക്ഷത്രക്കാരില്‍ കര്‍ക്കിടക മാസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാവുന്നു. ബിസിനസിലെ മാറ്റങ്ങള്‍ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. സഹോദരങ്ങളുടെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതാണ് സത്യം. ബിസിനസിലും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ച സമയം കൊണ്ട് വരുന്നതിന് കര്‍ക്കിടക മാസം സഹായിക്കുന്നു. ജീവിത പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ സമയം നിലനില്ക്കുന്നു.



Click it and Unblock the Notifications
