Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വരുന്ന 30 ദിവസം അതിസങ്കീര്‍ണമാണ് ഈ 3 രാശിക്ക്: ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ട് പോവും
ജൂണ്‍ മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂല ഫലങ്ങളെയാണ് നാം എല്ലാവരും ഭയത്തോടെ നോക്കിക്കാണുന്നത്. ജ്യോതിഷ പ്രകാരം നിരവധി ഗ്രഹമാറ്റങ്ങളും ജൂണ്‍ മാസത്തില്‍ സംഭവിക്കുന്നു. ഇതെല്ലാം ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നു എന്നത് തന്നെയാണ് സത്യം. എന്നാല്‍ ഈ ഗ്രഹസ്വാധീനം അനുകൂലമല്ലാതെ മാറുന്ന ചില രാശിക്കാരുണ്ട്.
ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടകരമായ മാറ്റങ്ങള്‍ പലപ്പോഴും നമ്മളെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ഈ മാസം അതായത് ജൂണ്‍ മാസത്തില്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച് 12 രാശിക്കാരില്‍ അനുകൂലമല്ലാത്ത ഫലങ്ങള്‍ 3 രാശിക്കാരിലാണ് ഉണ്ടാവുന്നത്. ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നത് നമുക്ക് നോക്കാം.

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് അത്ര മികച്ച ഫലമല്ല ജൂണ്‍ മാസത്തില്‍ കാത്തിരിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ അടിസ്ഥാന സ്വഭാവത്തില്‍ വരെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പല വിധത്തിലുള്ള തര്‍ക്കങ്ങളും വഴക്കുകളും സ്ഥിരമായേക്കാം. അതിന്റെ ഫലമായി പലപ്പോഴും കടുത്ത വാക്കു തര്‍ക്കം വരെ ഉണ്ടായേക്കാം. അത് കുടുംബത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം. അഴിമതി പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട് നിരവധി നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
ഒരു മാസം മുഴുവന്‍ സമ്മര്‍ദ്ദത്തോടെ മുന്നോട്ട് പോവേണ്ടി വന്നേക്കാം. പലപ്പോഴും നിരാശാജനകമായ പല ചിന്തകളും നിങ്ങളെ തേടി വരാം. അതിനുള്ള യോഗം നിങ്ങളില്‍ കാണുന്നുണ്ട്. ജോലി സ്ഥലത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. എങ്കിലും മാസാവസാനത്തോടെ കാര്യങ്ങള്‍ ശരിയായി വരുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 24 വരെ)
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ പോലും പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഏത് കാര്യവും വളരെ രഹസ്യമായി ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. അനാവശ്യമായ നാടകീയത നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുന്നു. പ്രിയപ്പെട്ടവര്‍ തന്നെ നിങ്ങളെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടാവുന്നു. ഏറ്റവും കഠിനമായ ഒരു മാസത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നത് മനസ്സിലാക്കേണ്ടതാണ്.
അമിതമായ ആഹ്ലാദം പലപ്പോഴും നിങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വളരെയധികം സമ്മര്‍ദ്ദം ഈ സമയം നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഏത് കാര്യത്തേയും വളരെ വൈകാരികമായാണ് നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. തര്‍ക്കിക്കുമ്പോള്‍ പലതും വിളിച്ച് പറയുമെങ്കിലും പിന്നീട് അതില്‍ പശ്ചാത്തപിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ തിരിച്ചറിവുകള്‍ നല്‍കുമെങ്കിലും സമയം വൈകുന്നു. വാക്ക് തര്‍ക്കം രൂക്ഷമാകാതിരികക്കാന് സ്വയം ശ്രദ്ധിക്കുക.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)
മീനം രാശിക്കാര്‍ക്കും ഈ ജൂണ്‍ മാസം അത്ര നല്ല ഫലമല്ല നല്‍കുന്നത് എന്നതാണ് സത്യം. അത് പലപ്പോഴും നിങ്ങളെ അല്പം കഠിനാവസ്ഥയിലൂടെ കൊണ്ട് പോവുന്നു. ഇതാണ് ജീവിതത്തിലെ ഏറ്റവും മോശം സമയം എന്ന് നിങ്ങള്‍ക്ക് തോന്നാം. അത്രയധികം പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സന്തോഷകരമായ സമയത്തിന്റെ എല്ലാ അലയൊലികളും അവസാനിച്ചു എന്ന തോന്നല്‍ വരെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും ഇതിനെല്ലാം പരിഹാരം മാസാവസാനത്തോടെ ഉണ്ടാവുന്നു.
സാമ്പത്തിക നഷ്ടത്തോടെ നിങ്ങള്‍ പലപ്പോഴും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. കടങ്ങള്‍ വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി പലപ്പോഴും പ്രൊഫഷണല്‍ ജീവിതത്തില്‍ വരെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ളവയില്‍ നിക്ഷേപിക്കുന്നത് സൂക്ഷിച്ച് വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പിഴവുകള്‍ പോലും വരുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
