Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ജൂണ്‍ നക്ഷത്രഫലം: വരുന്ന 30 ദിവസം കഷ്ടപ്പാടിന്റെ കൊടുമുടി കയറുന്നവര്‍
ജൂണ്‍ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ജ്യോതിഷ പ്രകാരം ഇത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പക്ഷേ ജ്യോതിഷ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇടവമാസം 18-നാണ് ജൂണ്‍ മാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം സൂര്യന് ഇടവം മിഥുനം രാശികളിലാണ് സഞ്ചരിക്കുന്നു. ചൊവ്വ കര്‍ക്കിടകം രാശിയില്‍ തന്നെ തുടരുകയാണ് എന്നതാണ് സത്യം. ഇത് കൂടാതെ ജൂണ്‍ 19-ന് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് കൂടാതെ രാഹു, വ്യാഴം എന്നീ ഗ്രഹങ്ങള്‍ തുലാം രാശിയില്‍ സഞ്ചരിക്കുന്നു. ഇതെല്ലാം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരും.

നിര്‍ഭാഗ്യകരമായ നക്ഷത്രക്കാര്‍
എന്നാല്‍ നിര്‍ഭാഗ്യകരമായ ചില നക്ഷത്രക്കാര്‍ പലപ്പോഴും ജൂണ്‍ മാസത്തില്‍ പല പ്ലാനുകള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു. സാമ്പത്തികമായും കര്‍മ്മരംഗത്തും ദാമ്പത്യ ജീവിതത്തിലും എല്ലാം ഈ നക്ഷത്രഫലം വളരെ പ്രതികൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത് ഏതൊക്കെ നക്ഷത്രക്കാരെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ആരിലൊക്കെയാണ് ദോഷഫലങ്ങള്‍ ജൂണ്‍ മാസത്തില്‍ എന്ന് നോക്കാം.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ പല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി പല കാര്യങ്ങളും തടസ്സപ്പെടാം. സാമ്പത്തികമായി ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പ്രതീക്ഷിച്ച വിജയം പരീക്ഷയിലും മറ്റും ലഭിക്കുന്ന അവസ്ഥയുണ്ടാവില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. പല അര്‍ഹതയുള്ള ആനുകൂല്യങ്ങളും ലഭിക്കണം എന്നില്ല. സര്‍ക്കാരില്‍ നിന്നുള്ള അനുമതി വൈകുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ജോലി സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാലം അനുകൂലമെങ്കിലും ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാവുമെങ്കിലും പലപ്പോഴും അത് നിങ്ങളുടെ ചിലവിന്റെ കാര്യത്തില്‍ നെഗറ്റീവ് ഫലം കൊണ്ട് വരുന്നു. പണം ചിലവാക്കുമ്പോള്‍ അത്രയധികം ശ്രദ്ധിക്കണം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും ജൂണ്‍ മാസം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു മാസമാണ് എന്നതാണ് സത്യം. പലപ്പോഴും പണം ക്രയവിക്രയം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാരര്യം നടക്കണം എന്നില്ല. പലപ്പോഴും അതിലെല്ലാം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് പക്ഷേ അനുകൂലമായ സമയമാണ്. നിയമപരമായ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ട് പോവേണ്ടതാണ്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ പോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ധനലാഭം ഉണ്ടാവുമെങ്കിലും ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ കാരണം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ നിന്ന് അല്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഭൂമി ഇടപാടുകളില്‍ തടസ്സം നേരിടേണ്ടി വരുന്നു. മാത്രമല്ല അതിലുടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതെല്ലാം ചില രീതിയില്‍ പ്രതികൂലമായി മാറുന്നുണ്ട് എന്നതാണ് ഈ മാസത്തെ പ്രത്യേകത. പലപ്പോഴും നിങ്ങളെ ബാധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്നു. സൗഹൃദങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങളെ പലപ്പോഴും കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നഷ്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അതില്‍ നല്ലൊരു ശതമാനവും പലപ്പോഴും പ്രതികൂലമായി മാറുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ വര്ദ്ധനവുണ്ടാവുമെങ്കിലും ചിലവാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ബുദ്ധിപരമായി ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അശ്രദ്ധയും പാടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും ദോഷങ്ങള്‍ സംഭവിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജോലി വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യത ഈ സമയം ഉണ്ട് എന്നത് തന്നെയാണ് സത്യം. സര്‍ക്കാരില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കുന്നു. ഉപരിപഠനത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. ജീവിതം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അവയില്‍ പലതും നെഗറ്റീവ് ഫലം നല്‍കുന്നതാണ്. ചിലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications