Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന കഷ്ടകാലം: 31 ദിവസവും ഈ നക്ഷത്രക്കാരെ ചുറ്റിപ്പറ്റി
ജൂലൈ 1-ലേക്ക് കടക്കുമ്പോള്‍ ഈ മാസം എപ്രകാരമാണ് ഓരോ നക്ഷത്രക്കാര്‍ക്കും എന്ന് അറിയുന്നതിന് വേണ്ടി പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. ശനിയാഴ്ചയാണ് ജൂലൈ 1-ാം തീയ്യതി വരുന്നത്. ഈ സമയം ഗ്രഹങ്ങളുടെ മാറ്റം അനുസരിച്ച ്ശനി കുംഭം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ വ്യാഴം മേടം രാശിയിലും ചൊവ്വ ചിങ്ങം രാശിയിലും സംക്രമിക്കുന്നു.
ജൂലൈ 6-ന് ശുക്രന്റെ സ്ഥാനം ചിങ്ങം രാശിയിലേക്ക് മാറുന്നു. മുകളില്‍ പറഞ്ഞ രാശിമാറ്റങ്ങളെല്ലാം തന്നെ 27 നക്ഷത്രക്കാരേയും 12 രാശിക്കാരേയും അനുകൂലമായും പ്രതികൂലമായൂം ബാധിക്കുന്നുണ്ട്. എന്നാല്‍ അത് എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നത് എന്ന് അറിയാന്‍ നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. ജൂലൈ മാസത്തിലെ നിര്‍ഭാഗ്യം നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പൊതുവേ വളരെയധികം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിട അടിത്തറ തന്നെ താളം തെറ്റുന്ന അവസ്ഥയായത് കൊണ്ട് ജീവിതത്തില്‍ ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വെക്കേണ്ടതാണ്. വിവാദങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ശുക്രന്റെ സ്ഥാനം പോലും പലപ്പോഴും ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും കടം കൊടുത്തവരില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വിവാദങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും അത്ര ശുഭകരമായ ഫലങ്ങള്‍ അല്ല ഉണ്ടാവുന്നത്. പലപ്പോഴും നീതി തേടിയുള്ള മാറ്റങ്ങള്‍ വരെ നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥകള്‍ ഉണ്ടാക്കുന്നു. ശനിയുടെ വക്രഗതി കൂടുതല്‍ വെല്ലുവിളികള്‍ കാര്‍ത്തിക നക്ഷത്രക്കാരില്‍ ഉയര്‍ത്തുന്നു. തടസ്സങ്ങള്‍ മാറുന്നുണ്ടെങ്കിലും അതിന് അല്‍പം കാലതാമസം എടുക്കുന്നു എന്നതാണ് സത്യം. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. ധനനേട്ടത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ജോലിയുടെ കാര്യത്തിലും മന്ദത അനുഭവപ്പെടാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത് എന്നതാണ് സത്യം. വീട്ടില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് വേണ്ടി അതീവ പരിശ്രമം ആവശ്യമാണ്. ഊഹക്കച്ചവടത്തിന് അനുകൂല സമയമല്ല എന്നതാണ് സത്യം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവണം എന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരങ്ങള്‍ വന്നു ചേരുമെങ്കിലും അത് നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളിലേക്ക് എത്തുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് രാഹുവിന്റെ സ്ഥാനം വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും സുഹൃത്തുക്കള്‍ പോലും നിങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു. ജോലിയില്‍ വിജയം നേടുന്നതിന് കൂടുതല്‍ ക്ലേശിക്കേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ട മാസമാണ് ജൂലൈ. അമിത ദേഷ്യത്തേയും എടുത്ത് ചാട്ടത്തേയും നിയന്ത്രിക്കണം. മാത്രമല്ല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ വേണം.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കഷ്ടനഷ്ടങ്ങളോടെയാണ് മാസം തുടങ്ങുന്നത്. പലപ്പോഴും ഇത് നിങ്ങളില്‍ ക്ഷീണം, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും വിട്ടുവീഴ്ചകളും ഉണ്ടാവാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കും. എങ്കിലും പലപ്പോഴും പ്രശ്‌നങ്ങള്‍ വന്നു കൊണ്ടിരിക്കും. തൊഴില്‍ നേട്ടങ്ങള്‍ പകുതിയില്‍ മുടങ്ങിപ്പോവുന്ന അവസ്ഥയുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെങ്കിലും നഷ്ടവും അതേ സമയം സംഭവിക്കും
മകം
മകം നക്ഷത്രക്കാര്‍ക്കും ജൂലൈ മാസം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ചൊവ്വ ജന്മരാശിയില്‍ നില്‍ക്കുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി തന്നെ അല്‍പം മെച്ചപ്പെടുന്നു. പല വിധത്തിലുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എങ്കിലും സ്വഭാവത്തില്‍ അല്‍പം നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ പ്രധാനമായും കര്‍മ്മരംഗത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. പലപ്പോഴും വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവാന്‍ സാധിക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്. ഭൂമി സംബന്ധിച്ചുണ്ടാവുന്ന കൊടുക്കല്‍ വാങ്ങലുകള്‍ അല്‍പം ശ്രദ്ധിക്കണം. നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ഗൗരവമായി അന്വേഷിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. ക്ഷമയോടെ വേണം എല്ലാം ചെയ്ത് തീര്‍ക്കുന്നതിന്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ശനിയുടെ വക്രഗതി കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടുത്തുന്ന അവസ്ഥയുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ മേഖലയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ബോസിന്റെ പിന്തുണക്ക് വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും ചെറിയ പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. എങ്കിലും പ്രതികൂല ഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












