Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2023 ജനുവരി: ദു:ഖദുരിത മോചനവും സര്‍വ്വസൗഭാഗ്യവും ഈ നാല് രാശിക്ക്
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം എപ്പോഴും അല്‍പം ജാഗരൂകരായിരിക്കും. കാരണം കഴിഞ്ഞ വര്‍ഷം ചെയ്ത തെറ്റുകളും പ്രശ്‌നങ്ങളും ഈ വര്‍ഷം ആവര്‍ത്തിക്കാതിരിക്കുന്നതിനും പുതിയ തുടക്കത്തിനും വേണ്ടിയാണ് നാം കാത്തിരിക്കുന്നത്. എന്നാല്‍ ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് പുതുവര്‍ഷം തുടക്കം നല്‍കും. ഇതില്‍ ജനുവരി മാസത്തെ ഫലം നോക്കുകയാണെങ്കില്‍ പുതുവര്‍ഷം ചില രാശിക്കാരുടെ ജീവിതത്തില്‍ അനേകം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തിലെ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി ഈ രാശിക്കാര്‍ എങ്ങോട്ടും പോവേണ്ടതില്ല. സര്‍വ്വൈശ്വര്യവും ധനഭാഗ്യവും നേട്ടവും എല്ലാം ഇവരെ തേടി ഇങ്ങോട്ട് വരും.

ജനുവരി മാസമാണ് ഒരു വര്‍ഷത്തിന്റെ തുടക്കം കുറിക്കുന്നത്. ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് ഓരോ രാശിക്കാരും തിരയുന്നതും. എന്നാല്‍ 12 രാശിക്കാരില്‍ നാല് രാശിക്കാരിലാണ് ഈ മാസത്തില്‍ അനുകൂല ഫലങ്ങളും ഭാഗ്യവും ഉണ്ടാവുന്നത്. ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്നതും എന്തൊക്കെയാണ് ഇവരെ കാത്തിരിക്കുന്ന സര്‍വ്വ സൗഭാഗ്യങ്ങള്‍ എന്നും നമുക്ക് നോക്കാം. അതിന് നിങ്ങള്‍ ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കേണ്ടി വരുന്നില്ല. ജീവിതത്തില്‍ നിരവധി അനുകൂല സാഹചര്യങ്ങള്‍ പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക് നല്‍കുന്നു. ബിസിനസില്‍ ഇവര്‍ക്ക് പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. ശ്രദ്ധിക്കേണ്ടത് ഇവര്‍ പ്രധാനമായും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക എന്നതാണ്. ഇവര്‍ ഏത് കാര്യത്തിനും ബുദ്ധിപരമായ സമീപനം സ്വീകരിക്കുന്നു. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം മുന്നോട്ട് കൊണ്ട് പോവുന്നതിന് തീരുമാനം എടുക്കുന്നു. ജോലി സംബന്ധമായ യാത്രകള്‍ നിങ്ങള്‍ നടത്തേണ്ടതായി വരുന്നു. ഇതിലെല്ലാം നിങ്ങള്‍ക്ക് ലാഭവും ലഭിക്കുന്നു. ഗ്രഹങ്ങളുടെ പിന്തുണ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവാം. അത് നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യം നല്‍കുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയരത്തില്‍ ഈ മാസം നിങ്ങള്‍ എത്താം. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഓഫീസിലെ പൊളിറ്റിക്‌സില്‍ ഇടപെടരുത് എന്നതാണ്. ഇത് ജോലിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ബുദ്ധിപരമായി ഏത് കാര്യത്തേയും സമീപിക്കുന്നത് കൊണ്ട് തന്നെ അതിലൂടെ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും ഉണ്ടാവുന്നു. പൊതുവെ ജനുവരി ഇടവം രാശിക്കാര്‍ക്ക് മികച്ച മാസമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ദിനം അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഒരു വര്‍ഷമായിരിക്കും. ബിസിനസിലെ നിങ്ങളുടെ വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തും വിധത്തിലായിരിക്കും. സ്വന്തം ബിസിനസ് ആയാലും പാര്‍ട്ണര്‍ഷിപ്പിലായാലും നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. പല കോണില്‍ നിന്നും സാമ്പത്തിക സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാലമായി നിങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവും. ജോലിയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നു. പ്രമോഷന്‍ വരെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ മികച്ച ഫലങ്ങള്‍ ഉള്ള ഒരു മാസമാണ് മിഥുനം രാശിക്കാര്‍ക്ക് ജനുവരി.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും അതിനെയെല്ലാം നിസ്സാരമായി അതിജീവിച്ച് നിങ്ങള്‍ മുന്നോട്ട് പോവുന്നു. കുടുംബത്തിലും സന്തോഷം നിലനില്‍ക്കുന്ന ഒരു സമയമാണ് ചിങ്ങം രാശിക്കാര്‍ക്ക് ജനുവരി മാസം. സാമൂഹിക ഇടപെടലുകളും പ്രശ്‌നങ്ങളും നിങ്ങളില്‍ അംഗീകാരവും നേട്ടവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വിദേശത്ത് പോവുന്നതിനും ജോലിയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം ചെറിയ രീതിയില്‍ പണി തരാം. എങ്കിലും അശ്രദ്ധയില്ലാതെ മുന്നോട്ട് പോയാല്‍ ഒരിക്കലും നിങ്ങള്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. സന്താനങ്ങളുടെ കാര്യത്തില്‍ നിങ്ങളെ തേടി ശുഭവാര്‍ത്തകളും അഭിമാന നിമിഷങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ സഫലമാലുന്ന ഒരു സമയമാണ് ചിങ്ങം രാശിക്കാര്‍ക്ക് ജനുവരി മാസം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജനുവരി നല്‍കുന്ന ഭാഗ്യം നിസ്സാരമല്ല. ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. കുടുംബം, ആരോഗ്യം എന്നിവയില്‍ സന്തോഷവും യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അപൂര്‍വ്വമായ അപ്രതീക്ഷിത ധനലാഭം നിങ്ങള്‍ക്കുണ്ടാവുന്ന മാസമാണ് ജനുവരി മാസം. ബിസിനസ് കൂടുതല്‍ വിപുലീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി ജോലിയില്‍ വരുന്നു. അവയെല്ലാം കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു മികച്ച മാസമാണ് തുലാം രാശിക്കാര്‍ക്ക് ജനുവരി മാസം. നിക്ഷേപ പദ്ധതികളില്‍ ലാഭം കൊയ്യുന്നതിനും കൂടുതല്‍ നിക്ഷേപിക്കുന്നതിനും നിങ്ങള്‍ തയ്യാറാവുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications



