Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍
2023ലെ ആദ്യ മാസമായ ജനുവരി അവസാനിക്കാറായി. ജനുവരി 14 മുതല്‍ ഗ്രഹങ്ങളുടെ ദേവനായ സൂര്യദേവന് രാശി മാറി മകരത്തിലെത്തു. ജനുവരി 17 മുതല്‍ ശനി ദേവന് കുംഭം രാശിയില്‍ പ്രവേശിച്ചു. വര്‍ഷത്തിലെ രണ്ടാം മാസം ആരംഭിക്കാന്‍ പോകുകയാണ്. ജനുവരിയിലെ പോലെ ഫെബ്രുവരി മാസത്തിലും ഗ്രഹങ്ങളുടെ രാശിയില്‍ മാറ്റമോ സ്ഥാനചലനമോ സംഭവിക്കും.
ഇത് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ സ്വാധീനം ചെലുത്തും. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഫെബ്രുവരി മാസം പല രാശിക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ നല്‍കും. ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഫെബ്രുവരി മാസത്തില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ഫെബ്രുവരി പകുതിയോടെ നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സുകാര്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാന്‍ ഫെബ്രുവരി നല്ല സമയമാണ്. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. ചെയ്യുന്ന ജോലികളില്‍ വിജയിക്കും. ഭാഗ്യത്തിന്റെ പിന്തുണ ലഭ്യമാകും.

ഇടവം
ഫെബ്രുവരി മാസം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് സാധ്യമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ബിസിനസുകാര്‍ക്ക് ഈ മാസം ലാഭം നേടാന്‍ നിരവധി അവസരങ്ങള്‍ സാധ്യമാകും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂലമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് വളരെ നല്ല സമയമാണ് വരാന്‍ പോകുന്നത്. പ്രത്യേകിച്ച് ഫെബ്രുവരി 15 ന് ശേഷം നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ കൂടുതലായിരിക്കും.

കന്നി
കന്നി രാശിക്കാര്‍ക്കും ഈ സമയം ശുഭകരമായിരിക്കും. തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ശുഭ സമയമാണ്. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കാണും. ഇതോടൊപ്പം, ഫെബ്രുവരി അവസാനത്തോടെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സന്തോഷങ്ങള്‍ കടന്നുവരും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സ് ശക്തി പ്രാപിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും.

ധനു
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ഗ്രഹസ്ഥാനങ്ങള്‍ വളരെ അനുകൂലമായിരിക്കും. സാമ്പത്തിക രംഗത്ത് ഈ മാസം നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലാഭം നേടാനാകും. ഈ മാസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിക്കും. ചില ജോലികളില്‍ വലിയ വിജയം നേടാനാകും.

കുംഭം
ഫെബ്രുവരി മാസം കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. കരിയറില്‍ നിങ്ങള്‍ക്ക് വലിയ വിജയം നേടാനുള്ള അവസരങ്ങള്‍ ലഭ്യമാകും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് ലാഭം നേടാന്‍ അവസരങ്ങളുണ്ടാകും.



Click it and Unblock the Notifications
