Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ഐശ്വര്യകാലത്തിലേക്ക് ചുവടുവയ്പ്പ്; അശ്വതി-രേവതി 27 നക്ഷത്രത്തിനും ധനുമാസ നക്ഷത്രഫലം
വൃശ്ചിക മാസം കഴിഞ്ഞ് ധനുമാസം ആരംഭിക്കുകയായി. പുതുവര്‍ഷത്തിലേക്ക് കൂടി നീണ്ടുനില്‍ക്കുന്ന മാസമാണ് ഇത്. സൂര്യന് വൃശ്ചികം രാശിയിലെ സംക്രമണം അവസാനിപ്പിച്ച് ധനു രാശിയില്‍ പ്രവേശിക്കുന്നു. ഡിസംബര്‍ 16 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന് ധനു രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ കാലയളവില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്.
ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനചലനമുണ്ടാകും. ഇതുകൂടാതെ പല വിശേഷ ദിനങ്ങളും ധനു മാസത്തില്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം ധനു മാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും ധനു മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ധനുമാസ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഇത് ഗുണഫലങ്ങള്‍ കൈവരുന്ന മാസം തന്നെയാണ്. ധനു മാസത്തില്‍ നിങ്ങള്‍ക്ക് ധാരാളം യാത്രകള്‍ നടത്തേണ്ടിവരും. നിങ്ങളുടെ മാനസിക സന്തോഷം വര്‍ധിക്കും. സുഹൃത്തുക്കളെ കാണാനാകും. വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി പണം മുടക്കും. നിങ്ങളുടെ പല കാര്യങ്ങളിലും തടസങ്ങള്‍ മാറി നേട്ടങ്ങളുണ്ടാകും. വീട്ടിലേക്കായി പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും.
ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ധാരാളം അവസരം ലഭിക്കും. ബിസിനസില്‍ പുതിയ പദ്ധതികള്‍ തയാറാക്കും. ഭൂമിയില്‍ നിന്ന് ധനലാഭം നേടാനാകും. ഈ സമയം നിങ്ങള്‍ക്ക് അയല്‍വാസികളുടെയും ബന്ധുക്കളുടെയും സഹായം ലഭിക്കും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ് സന്തോഷിക്കും. ധനപരമായ നേട്ടങ്ങള്‍ കൈവരും. എന്നാല്‍ ചെലവുകള്‍ ശ്രദ്ധിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുകാര്‍ക്ക് ധനു മാസത്തിന്റെ പകുതി വരെ ഗുണഫലങ്ങള്‍ അല്പം കുറവായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റി വെയ്ക്കേണ്ടിവരും. ബിസിനസില്‍ ധനനഷ്ടം നേരിടേണ്ടിവന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഈ സമയം നിങ്ങള്‍ക്ക് മാനസികമായി സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് ചില പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ഭക്ഷണസുഖം ലഭിക്കും.
ധനപരമായ ചെലവുകള്‍ വര്‍ധിക്കും. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. മാസം പുരോഗമിക്കുന്നതോടെ നിങ്ങളുടെ നടപ്പാകില്ലെന്നു കരുതിയിരുന്ന പല കാര്യങ്ങളും നടക്കുന്നത് കാണും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. ചില ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും. എല്ലാവരും നിങ്ങളോട് ഇണങ്ങിച്ചേരും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം അവരുടെ പല ആഗ്രഹങ്ങളും തടസ്സപ്പെട്ടേക്കാം. എന്നാല്‍ മാസം പുരോഗമിക്കുന്നതോടെ നിങ്ങള്‍ക്ക് സന്തോഷകരമായ വാര്‍ത്തകള്‍ ലഭിച്ചേക്കാം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. തൊഴില്‍പരമായി ചെറിയ പ്രശ്നങ്ങളുണ്ടായേക്കാം. അനാവശ്യമായ ചില പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. മാനസിക സൗഖ്യം കുറയും. നിങ്ങളുടെ അടുത്ത ചില ബന്ധുക്കള്‍ക്ക് ഈ സമയം രോഗദുരിത സാധ്യതയുണ്ട്. പണമിടപാടുകളില്‍ നഷ്ടം സംഭവിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. സാമ്പത്തിക പരമായ നേട്ടം ഇടയ്ക്കിടെ കൈവരും. മനസിന് സന്തോഷം നല്കുന്ന ചില വാര്‍ത്തകള്‍ കേള്‍ക്കാനാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിത പങ്കാളിക്ക് ചില നേട്ടങ്ങള്‍ ലഭിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ ഈ സമയം പണമിടപാടുകള്‍ ശ്രദ്ധിച്ച് ചെയ്യുക. നിങ്ങളുടെ മാനസിക സമാധാനം തകരും. ധാരാളം യാത്രകള്‍ വേണ്ടിവരുന്ന സമയമാണ് ഇത്. മാതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി കാണും. തൊഴില്‍രംഗത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പഠനത്തിലും ജോലിയിലും നിങ്ങള്‍ക്ക് ഈ സമയം അലസത വര്‍ധിക്കും. ചില മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ സമയം നിങ്ങളുടെ ചില കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ചില പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. സല്കര്മങ്ങള്ക്കായി പണം ചെലവഴിക്കും. ഇഷ്ടഭക്ഷണ സുഖം ലഭിക്കും. ബിസിനസില്‍ വളര്‍ച്ച കാണു. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കുക. മാസാവസാനത്തോടെ നിങ്ങളുടെ ആരോഗ്യം വഷളായേക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ധനനേട്ടം കൈവരും. വിവിധ വഴികളിലൂടെ പണം കൈകളിലെത്തും. തൊഴില്‍പരമായ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹ ആലോചകളില്‍ തീരുമാനമുണ്ടാകും. ഇഷ്ടഭക്ഷണസുഖം ലഭിക്കും. ഏത് കാര്യവും ചിന്തിച്ച് മാത്രമേ നിങ്ങള്‍ ചെയ്യുകയുള്ളൂ. നിങ്ങളുടെ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക സൗഖ്യം കുറവായിരിക്കും. ചില രോഗങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ സമയം വിജയം കൈവരിക്കാനാകും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ധനു മാസത്തില്‍ ഗുണദോഷസമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ തീരുമാനമാകും. ബന്ധുക്കള്‍ തമ്മില്‍ അകല്‍ച്ചയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി വിഷമങ്ങള്‍ നിങ്ങളെ അലട്ടും. സന്താനങ്ങളുടെ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മനസുഖം നഷ്ടപ്പെടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഈ സമയം പൊതുരംഗത്ത് നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനാകും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കും. മനഃസുഖം കുറയും. ചില രോഗങ്ങള്‍ ഈ സമയം നിങ്ങളെ അലട്ടും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ സമയം രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ചെയ്യുന്ന പല കാര്യങ്ങളിലും വിജയം സ്വന്തമാക്കാനാകും. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി ഈ സമയം കൈവരിക്കാന്‍ സാധിക്കും. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ സമയം ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പിതൃ സ്വത്ത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം.
കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാനാകും. കുടുംബസമേതം യാത്രകള്‍ നടത്താനാകും. അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹ ആലോചനകള്‍ വന്നേക്കാം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ചില അപ്രതീക്ഷിത ചെലവുകള്‍ നേരിടേണ്ടിവന്നേക്കാം.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം തൊഴിപരമായ മാറ്റങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. തൊഴില്‍ രംഗത്ത് നില നിന്നിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ഈ സമയം ആശ്വാസം ലഭിക്കും. മംഗളകര്മങ്ങളില് പങ്കെടുക്കാനാകും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്ത്താന് സാധിക്കും.
ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള നിങ്ങളുടെ പരിശ്രമം ഈ സമയം വിജയം കാണും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. സഹോദരങ്ങളില്‍ നിന്ന് ഈ സമയം നിങ്ങള്‍ക്ക് പിന്തുണയും സഹായവും ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. പ്രണയിതാക്കള്‍ക്ക് അവരുടെ ബന്ധം ശക്തമാകുന്ന സമയമാണ് ഇത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്)
ധനുക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ ലഭിക്കും. ജോലിക്കോ പഠനത്തിനോ മറ്റോ ആയി വീട് വിട്ട് അകന്നുനില്ക്കേണ്ടിവന്നേക്കാം. ഈ സമയം ചില സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. അവിചാരിതമായി കൈകളില്‍ പണം വന്നുചേരും. സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധി വരെ മാറിക്കിട്ടും. ചില പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. മാതാപിതാക്കളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് തെളിയിക്കാനാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. അനാവശ്യചിന്തകള്‍ വര്‍ധിക്കും. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് അല്പം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. സാമ്പത്തികമായ വിഷമതകള്‍ നിങ്ങളെ അലട്ടും. ആരോഗ്യപരമായി ചെറിയ വിഷമതകള്‍ നേരിടേണ്ടിവരും. വാഗ്വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പ്രണയജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍ നേരിടും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാകും. തൊഴില്‍രംഗത്ത് നിങ്ങള്‍ക്ക് അനുകൂല നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ബിസിനസ്സില്‍ നേരിയ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതായി വരും. ഈ സമയം നിങ്ങള്‍ക്ക് ചില മംഗളകര്മങ്ങളില് സംബന്ധിക്കാനാകും. ശത്രുക്കള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കാം. ഇതിനാല്‍ എല്ലാകാര്യത്തിലും വളരെ ശ്രദ്ധിക്കുക.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ സമയം പ്രതിസന്ധികളെ അതിജീവിക്കാനാകും. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചില പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. ഈ സമയം നിങ്ങളുടെ സംസാരം വളരെയേറെ ശ്രദ്ധിക്കണം. വാക്കുകള്സൂക്ഷിച്ച് ഉപയോഗിക്കുക. അവിവാഹിതര്‍ക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. ചില മംഗള കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചില രോഗങ്ങള്‍ നിങ്ങളെ ഈ സമയം അലട്ടിയേക്കാം. സാമ്പത്തികപരമായി സമയം അത്ര നല്ലതല്ല. ദാമ്പത്യജീവിതത്തില്‍ കലഹങ്ങള്‍ അടിക്കടിയുണ്ടാകും. എങ്കിലും മാസാവസാനത്തോടെ ജീവിതപങ്കാളിയുമായി നില നിന്നിരുന്ന മാനസിക അകല്‍ച്ച നീങ്ങും. കര്‍മരംഗത്ത് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഇത് ഗുണദോഷങ്ങള്‍ സമ്മിശ്രമായി ലഭിക്കുന്ന കാലമാണ്. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് അവിചാരിതമായി പണച്ചെലവ് ഉണ്ടാകും. അനാവശ്യമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിച്ചേക്കാം. ആരോഗ്യപരമായി സമയം അനുകൂലമാണ്. അവിവാഹിതര്‍ക്ക് ഈ സമയം ചില നല്ല ആലോചനകള്‍ വന്നേക്കാം. തൊഴില്‍പരമായ മാറ്റങ്ങള്‍ ദൃശ്യമാകും.
കുടുംബത്തില്‍ ചില മംഗളകര്‍മങ്ങള്‍ നടത്താനാകും. മാനസിക സന്തോഷം വര്‍ധിക്കും. തൊഴിലില്‍ അനുകൂലമായ നേട്ടങ്ങള്‍ക്കുള്ള സാഹചര്യമുണ്ട്. പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. വിദേശത്ത് തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ഈ സമയം പരിശ്രമിച്ചാല്‍ അനുകൂല ഫലം ലഭിക്കും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം.



Click it and Unblock the Notifications