ഐശ്വര്യകാലം പിറന്നു; ചിങ്ങത്തിലെ സമ്പൂര്‍ണ ജ്യോതിഷഫലം; അശ്വതി- രേവതി 27 നക്ഷത്രഫലം

ചിങ്ങമാസപ്പുലരിയുടെ വരവോടെ മലയാള പുതുവര്‍ഷം പിറന്നുകഴിഞ്ഞു. സൂര്യന്‍ ചിങ്ങം രാശിയിലേക്ക് മാറിയതോടെ മലയാളമാസം 1199 ആരംഭിക്കുകയായി. ചിങ്ങസംക്രാന്തിയാണ് ഇന്ന്. സൂര്യന്‍ അടുത്ത ഒരുമാസക്കാലം ചിങ്ങം രാശിയില്‍ നിലകൊള്ളും. സെപ്റ്റംബര്‍ 16 വരെ സൂര്യന്‍ ചിങ്ങത്തില്‍ തുടരുകയും അതുകഴിഞ്ഞ് കന്നി രാശിയില്‍ പ്രവേശിക്കുകയും ചെയ്യും.

ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഉണ്ടാവുക എന്ന് പൊതുഫലത്താല്‍ അറിയാന്‍ സാധിക്കുന്നതാണ്. ചിങ്ങമാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് നമുക്ക് നോക്കാം.

Chingam Malayalam Month Birth Star Prediction

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ശത്രുദോഷം വര്‍ധിക്കും. ശത്രുക്കള്‍ നിങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി നല്ലകാലമായിരിക്കും. ആഭരണം, വസ്ത്രം എന്നിവ വാങ്ങാനാകും. ചില രോഗങ്ങള്‍ നിങ്ങളെ ഈ കാലയളവില്‍ അലട്ടിയേക്കാം. സന്താനങ്ങള്‍ കാരണം ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.

ഈ സമയം നിങ്ങള്‍ സാമൂഹ്യപരമായി വളരെയധികം സജീവമായിരിക്കും. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തും. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. ചില യാത്രകള്‍ക്കും ഈ സമയം സാധ്യതയുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ധാരാളം യാത്രകള്‍ക്ക് അവസരമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ധിക്കും. ധനം ലഭിക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്കായി ജീവിതം ആസ്വദിക്കാന്‍ കഴിയും. ചിലയിടങ്ങളില്‍ നിന്ന് അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ ഈ സമയം നിങ്ങള്‍ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളില്‍ ചായ്‌വ് വര്‍ധിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില വിഷമങ്ങളുണ്ടാകും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ശാരീരികസുഖം വര്‍ധിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി ഈ സമയം വളരെ നല്ലതാണ്. സര്‍ക്കാറില്‍ നിന്നും പല തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. വസ്ത്രങ്ങള്‍, ആഭരണം എന്നിവ വാങ്ങാനാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടാകും. ഈ സമയം നിങ്ങളുടെ കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ചില പ്രശ്‌നങ്ങൡ ചെന്ന് ചാടിയേക്കാം.

Chingam Malayalam Month Birth Star Prediction

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് ചിങ്ങ മാസത്തില്‍ അപ്രതീക്ഷിതമായ സ്ഥാനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. ബന്ധുക്കള്‍ കാരണം ദുരനുഭവങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. വസ്ത്രലാഭം, ആഭരണലാഭം എന്നിവ പ്രതീക്ഷിക്കാം. നിങ്ങളുടെ സംസാരശൈലിയുടെ സ്വാധീനം വര്‍ധിക്കും. മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാകും. രോഗങ്ങള്‍ കാരണം നിങ്ങള്‍ക്ക് ഈ സമയം മനോവിഷമം ഉണ്ടായേക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ഈ സമയം നിങ്ങളുടെ കര്‍മ്മശേഷി വര്‍ദ്ധിക്കും. എല്ലാവരുമായും തന്ത്രപൂര്‍വം പെരുമാറും. തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ധിക്കും. എന്നാല്‍ ഈ സമയം ചില രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ സാധിക്കും. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സംരക്ഷിക്കുക. അല്ലെങ്കില്‍ അവ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ കുടുംബ സ്വത്തില്‍ നിന്ന് നേട്ടം ലഭിക്കും. വ്യാപാരത്തില്‍ പുരോഗതി കാണും. നിങ്ങളുടെ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ശത്രുക്കളെ ജയിക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. വിദേശയാത്രകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ചില ആഗ്രഹങ്ങളും ഈ സമയം സാധിക്കും. മന:സുഖം ലഭിക്കും. സന്താനങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. സ്ത്രീകള്‍ കാരണം ഗുണാനുഭവം ലഭ്യമാകും. ഈ സമയം നിങ്ങളുടെ ചെലവ് വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.

Chingam Malayalam Month Birth Star Prediction

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ പല കാര്യങ്ങളിലും വിജയം ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ ചായ്‌വ് വളരും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് സാധിക്കാനാകം. അവിവാഹിതര്‍ക്ക് അവരുടെ വഴിയിലെ തടസ്സം മാറി വിവാഹസാദ്ധ്യത പ്രതീക്ഷിക്കാവുന്നതാണ്. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകും. അപകീര്‍ത്തി സാദ്ധ്യത കൂടുതലായതിനാല്‍ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ വരുമാനം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. ബന്ധുക്കളുമായി കലഹങ്ങള്‍ ഒഴിവാക്കുക. തൊഴില്‍രംഗത്ത് ബുദ്ധിമുട്ടുകള്‍ അഭിമുഘീകരിക്കേണ്ടി വന്നേക്കാം. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം നല്ലനിലയില്‍ നിലനിര്‍ത്തുക. അപകടത്തിന് സാദ്ധ്യതയുണ്ട്, വാഹനം ശ്രദ്ധിച്ച് ഉപയോഗിക്കുക. എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ കാണിക്കുക. മാനസികമായി നിങ്ങള്‍ ഈ സമയം ശക്തരായിരിക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനാകും. സന്താനഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹസാദ്ധ്യത വര്‍ദ്ധിക്കും. കുടുംബസ്വത്തില്‍ നിന്ന് നേട്ടം കൈവരിക്കാനാകും. ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി സ്ഥിതി അല്‍പം പരുങ്ങലിലായിരിക്കും. ചെലവുകള്‍ ഉയരും. ശാരീരീക വിഷമതകള്‍, കാര്യതടസ്സം എന്നിവ അലട്ടിയേക്കാം.

Chingam Malayalam Month Birth Star Prediction

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ പരിശ്രമിക്കേണ്ടിവരും. ബന്ധുക്കളുടെ സഹവാസം ലഭിക്കും. ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും. ജോലിസ്ഥലത്ത് അസ്ഥിരത കാരണം പലപ്പോഴും വിഷമ ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. എതിരാളികള്‍ ഈ സമയം ശക്തമാകും. നിങ്ങളുടെ ദിനചര്യയിലും ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ പങ്കാളിത്ത സംരംഭങ്ങള്‍ വഴി നേട്ടമുണ്ടാകും. ജോലിസ്ഥലത്തും മറ്റും നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ സ്വന്തമാക്കാനാകും. കരഗതമാകും. ഭാഗ്യത്തിന്റെ പിന്‍ബലത്താല്‍ നിങ്ങളുടെ കര്‍മ്മ മേഖലയില്‍ നേട്ടമുണ്ടാകും. എന്നാല്‍ ക്ഷീണവും അലച്ചിലും വര്‍ദ്ധിക്കും. ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ശത്രുക്കളുടെ ആധിപത്യം വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല. ഉദരരോഗം, നേത്രരോഗം എന്നിവ കാരണം ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.

X
Desktop Bottom Promotion