Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: തിങ്കളാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ -
ബോളിവുഡിൽ 'ഓസെംപിക്' തരംഗം; താരങ്ങളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ അപകടകരമായ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ സ്കിൻ കെയർ വിദ്യകൾ മറക്കരുത് -
ഉഷ്ണതരംഗം കടുക്കുന്നു; ഈ പാനീയങ്ങൾ കൈയിലുണ്ടെങ്കിൽ വേനൽച്ചൂടിനെ പേടിക്കണ്ട! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയണം, ഈ ചൂടിൽ ജീവൻ രക്ഷിക്കാൻ ചില വഴികൾ -
പാക്കറ്റ് ഭക്ഷണങ്ങളിലെ കലോറി കണക്കുകൾ വെറും തട്ടിപ്പോ? നിങ്ങളുടെ ഡയറ്റ് പ്ലാൻ പാളുന്നത് ഇങ്ങനെയാണ് -
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
24 മണിക്കൂറിനുള്ളില്‍ ഭാഗ്യം പോയ്മറയുന്ന നക്ഷത്രക്കാര്‍: 2023-ലെ ഏറ്റവും മോശഫലങ്ങള്‍ ഓഗസ്റ്റില്‍
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പലതും നിങ്ങളെ തേടിവരുന്നുണ്ട. വേദജ്യോതിഷപ്രകാരം നിങ്ങളുടെ മാറ്റങ്ങള്‍ ചിലത് അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കാം. എന്നാല്‍ ഇതില്‍ തന്നെ നിങ്ങളില്‍ പലരും തിരയുന്നത് പ്രതികൂല ഫലങ്ങള്‍ ആരിലൊക്കെയാണ് പ്രതിഫലിക്കുന്നത് എന്നതാണ്. നിങ്ങളുടെ ഈ മാസം ജ്യോതിഷ പ്രകാരം പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്.
ഓരോ നക്ഷത്രത്തിന്റേയും സമയവും മറ്റും അനുസരിച്ച് മാറ്റങ്ങള്‍ പല വിധത്തില്‍ ഉണ്ടാവും. എന്നാല്‍ ജ്യോതിഷ പ്രകാരം നിങ്ങളുടെ ഈ മാസം എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത്, ജീവിതത്തില്‍ എന്തൊക്കെ പ്രതികൂല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഭാഗ്യം കടാക്ഷിക്കുന്നത് പോലെ തന്നെ നിര്‍ഭാഗ്യവും ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസം മോശം ഫലങ്ങള്‍ ധാരാളം സംഭവിക്കുന്നു. ഇവര്‍ക്ക് കരിയറില്‍ വിജയിക്കുന്നതിന് വേണ്ടി പ്രത്യേകം കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. അത് മാത്രമല്ല ജോലിയില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്രാന്‍സ്ഫര്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ധാരാളം വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
അനാവശ്യമായി തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കുടുംബത്തിലെ അന്തരീക്ഷം പ്രതിസന്ധിയില്‍ ആക്കുന്നു. പ്രണയിക്കുന്നവര്‍ക്കും നെഗറ്റീവ് ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതപങ്കാളിയോടുള്ള പിരിമുറുക്കം ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതിയും മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യമായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. ആരോഗ്യവും ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസം പല വിധത്തിലുള്ള പ്രതികൂല ഫലങ്ങള്‍ നല്കുന്നു. ജോലിയില്‍ പലപ്പോഴും പ്രതികൂലാവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഈ മാസം പ്രതികൂല മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. ശനിയുടെ സ്ഥാനവും നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ ആക്കിയേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യാവുന്നതാണ്. ബിസിനസിന് ഒരിക്കലും അനുകൂലമായ സമയമായിരിക്കില്ല.

കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ ബിസിനസ് ആവശ്യങ്ങള്‍ ഒന്നും തുടങ്ങാന്‍ പറ്റിയ അനുകൂല സമയമായിരിക്കില്ല. കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യവും അല്പം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. ജോലിയില്‍ പുരോഗതിയില്ലാത്തത് നിങ്ങളെ വീണ്ടും നിരാശയിലേക്ക് എത്തിച്ചേക്കാം. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തികവും വളരെ മോശമായിരിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം വെല്ലുവിളികള്‍ ഈ മാസം ഏറ്റെടുക്കേണ്ടതായി വരുന്നു. പല ജോലികളും ചെയ്യുമെങ്കിലും അതെല്ലാം പലപ്പോഴും പരാജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഒരിക്കലും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് അനുയോജ്യമായ സമയമല്ല. ഗ്രഹനിലകള്‍ അനുകൂലമല്ലാത്തതിനാല്‍ സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ തേടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്ന മാസമായതിനാല്‍ അല്പം ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യണം.
വ്യക്തി ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ അതീവ ശ്രദ്ധ ഓരോ കാര്യത്തിനും വേണം. അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ അനാവശ്യ ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ഓരോ കാര്യവും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും സംയമനം പാലിക്കേണ്ടതായി വരുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടാവുന്നതാണ്. പ്രണയത്തിനും വിവാഹത്തിനും ഈ മാസം അനുകൂലമായിരിക്കുകയില്ല. സാമ്പത്തിക ജീവിതം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. വളരെ ചിന്തിച്ച ശേഷം മാത്രം പണം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഇതെല്ലാം നഷ്ടങ്ങളില്‍ ചെന്ന് അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധയോടെ എടുക്കുന്നതിന് ശ്രദ്ധിക്കണം.
ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യവും മോശമായേക്കാവുന്ന ഒരു അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. കുംഭം രാശിക്കാര്‍ക്ക് ഈ മാസം അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.. ജോലിയുടെ കാര്യം മാത്രമല്ല കരിയറിന്റെ കാര്യത്തിലും ഈ മാസം നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തിലും അത്ര അനുകൂലമായ ഫലങ്ങള്‍ അല്ല നിങ്ങള്‍ക്ക് നല്‍കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ധാരാളം നേരിടേണ്ടി വന്നേക്കാം. ഓഗസ്റ്റ് മാസം ഇതില്‍ നിന്ന് കരകയറുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കാം. പണം ലാഭിക്കുന്നതില്‍ പോലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. ജോലിയില്‍ പെട്ടെന്ന് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്നില്ല. പലപ്പോഴും പ്രണയത്തിലും വിവാഹത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതെല്ലാം ഓഗസ്റ്റ് മാസത്തില്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
