Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഓഗസ്റ്റില്‍ വീണുപോവും അഞ്ച് രാശിക്കാര്‍: സമ്പൂര്‍ണ രാശിഫലം ഇപ്രകാരം
ഓഗസ്റ്റ് മാസത്തില്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം എപ്രകാരം എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണുന്നു. എന്നാല്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എല്ലാ രാശിക്കാരിലും അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ഓഗസ്റ്റ് മാസത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് അറിയാന്‍ ആകാംഷയോടെ ഇരിക്കുന്നവര്‍ക്ക് ഇനി ഈ ലേഖനം വായിക്കാം. ഓരോ മാസത്തിലും പുതിയ പ്രതീക്ഷകളോടെയാണ് നാം ഓരോരുത്തരും എത്തുന്നത്. എന്നാല്‍ ഭാഗ്യം പോലും പലപ്പോഴും നമ്മളെ ഏത് തരത്തിലാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ അറിയാം.
ഓഗസ്റ്റ് മാസത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും രാശിമാറ്റവും ഗ്രഹമാറ്റവും മൂലം സംഭവിക്കുന്ന സ്വാധീനം നിമിത്തമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓഗസ്റ്റിലെ പ്രതികൂല ഫലങ്ങളില്‍ വീണു പോവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങള്‍ക്ക് ഇത് എത്രത്തോളം ബാധിക്കുന്നു എന്നും എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. എടുത്ത് ചാടി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. സാമ്പത്തികപരമായി നോക്കുകയാണെങ്കിലും അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. കുടുംബത്തില്‍ വര്‍ദ്ധിച്ച് വരുന്ന ചിലവ് നിങ്ങളുടെ സാമ്പത്തികാവസ്ഥ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ വഴി സ്വന്തമായി തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ ഭാവിയില്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നെങ്കിലും അത് പലപ്പോഴും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം തന്നെ നേടിയെടുക്കുന്നതിന് വേണ്ടി അത്യധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ ഓഗസ്റ്റ് മാസത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അല്പം കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പൂര്‍ത്തീകരിക്കാനാവാത്ത പ്രശ്നങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കരിയര്‍ പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കണം. അല്ലാത്ത പക്ഷം അത് തെറ്റിദ്ധാരണകളിലേക്ക് എത്തിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ സ്വന്തം കാര്യത്തിന് വേണ്ടി ധാരാളം സമയം മാറ്റി വെക്കേണ്ടതായി വരുന്നു. ഒരിക്കലും നിങ്ങളുടെ കാര്യങ്ങള്‍ക്ക് മുകളില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കരുത്. ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ പലപ്പോഴും അതിനെക്കുറിച്ച് നിങ്ങള്‍ ദു:ഖിക്കുന്നു. ബന്ധങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാക്കുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക പരാജയവും ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സ്വന്തം ശക്തിയാര്‍ജ്ജിക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കും. പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഇരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ നിങ്ങളെ തേടി ദൗര്‍ഭാഗ്യങ്ങള്‍ വരുന്ന ഒരു മാസമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണക്കാക്കരുത്. വളരെയധികം ശ്രദ്ധിച്ച് വേണം ഈ സമയം മുന്നോട്ട് പോവുന്നതിന്.



Click it and Unblock the Notifications

