August 2023 Horoscope: മേടം - മീനം വരെ 12 രാശിക്കാര്‍ക്കും ഓഗസ്റ്റില്‍ സമ്പൂര്‍ണ ഗുണദോഷഫലം

2023-ന്റെ അവസാനത്തിലേക്ക് ഏകദേശം കടന്നിരിക്കുകയാണ് നാം. ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും ഭാഗ്യ നിര്‍ഭാഗ്യങ്ങളും എല്ലാം നമുക്ക് മനസ്സിലാക്കി തരുന്ന ഒരു പുതിയ മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ നേട്ടങ്ങള്‍ എന്നിവയെല്ലാം ഈ മാസം പല രാശിക്കാരേയും കാത്തിരിക്കുന്നു.

കര്‍ക്കിടക മാസത്തിലെ ഉത്രാടം നക്ഷത്രത്തിലാണ് ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ശനിയുടെ സഞ്ചാരം വക്രഗതിയില്‍ തന്നെയാണ്. ഗ്രഹമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്ന ഒരു സമയമായതിനാല്‍ പല വിധത്തിലാണ് ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും ഓഗസ്റ്റ് മാസത്തില്‍ എപ്രകാരം എന്ന് നോക്കാം.

MONTHLY ZODIAC SIGN PREDICITON

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം ഊര്‍ജ്ജത്തിന്റെ സമയമാണ്. നിരവധി അവസരങ്ങള്‍ നിങ്ങളെ മാറ്റത്തിലേക്ക് എത്തിക്കുന്നു. ചിങ്ങമാസത്തിലെ തുടക്കവും ഓഗസ്റ്റ് മാസത്തില്‍ ആണ്. പലപ്പോഴും പ്രധാനപ്പെട്ട പല കാര്യങ്ങളും സംഭവിക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്ന സമയമാണ്. എന്തിനും ഏതിനും ധൈര്യത്തോടെ ഇടപെടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട മാസമാണ് ഓഗസ്റ്റ്. ഇവര്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമയമാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആശയവിനിമയം നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് പലപ്പോഴും ബന്ധങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അപകട സാധ്യതകള്‍ ഉണ്ടാവാം. അതുകൊണ്ട് ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം എന്നത് ആത്മപരിശോധനയുടെ സമയമാണ്. അത് മാത്രമല്ല ജീവിതം റിചാര്‍ജ് ചെയ്യുന്നതിനുള്ള സമയമായാണ് ഈ സമയം കണക്കാക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. ജോലിയില്‍ ഒരു കാരണവശാലും അശ്രദ്ധ പാടില്ല.

august monthly prediction

കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം തൊഴില്‍ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുന്നു. എങ്കിലും അനാവശ്യ ചിലവുകള്‍ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. സ്വയം നേട്ടങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങളുടെ രാശിയില്‍ സൂര്യന്റെ സ്ഥാനം നില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. ഇത് കൂടാതെ ജീവിതത്തില്‍ എന്തും നേടിയെടുക്കുന്നതിനുള്ള ത്വര നിങ്ങളുടെ ഉള്ളില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമയമാണ് ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം. സ്വാഭാവികമായുള്ള നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്ന സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് സ്വയം തിരിച്ചറിയുന്നതിനും മാറ്റങ്ങളിലേക്ക് പോവുന്നതിനും ഉള്ള മികച്ച സമയമാണ് എന്നതാണ് സത്യം. വൈകാരിക ക്ഷേമം വിലയിരുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അത് മാത്രമല്ല വ്യക്തിഗതമായ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ആശയവിനിമയത്തില്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കണം.

astrology monthly prediction

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ ചെറിയ രീതിയില്‍ ഉള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിലാണ് ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. അമിത ദേഷ്യത്തെ ഈ മാസം ഒന്ന് വരുതിയിലാക്കുന്നതിന് ശ്രദ്ധിക്കണം. പൊരുത്തക്കേടുകള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. മറ്റുള്ളവരുമായുള്ള സൗഹൃദം പലപ്പോഴും ഗുണം ചെയ്യുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് പരിശ്രമിക്കേണ്ടി വരുന്നു. സാമ്പത്തികം ശക്തമായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വ്യക്തിഗത വളര്‍ച്ചക്ക് അനുസരിച്ച് പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു മാസമാണ് ഓഗസ്റ്റ് മാസം. വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. സ്വയം മെച്ചപ്പെടുത്തുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. മറ്റുള്ളവരുമായുള്ള ബന്ധം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. ആരോഗ്യം ശ്രദ്ധിക്കണം.

monthly astrology prediction august

ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളും ഉണ്ടാവുന്നു. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ മികച്ചതായി മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും നിങ്ങള്‍ക്ക് ഈ മാസം കൂടുതലായിരിക്കും. വിജയത്തിലേക്ക് നിങ്ങള്‍ എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അപകട സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക നിക്ഷേപങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതികൂലമായി മാറുന്നു. യാത്രകള്‍ നടത്തുമ്പോള്‍ അത് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അറിവ് വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി മികച്ച സമയമാണ്. ധാരാളം യാത്രകള്‍ നടത്തേണ്ടി വരുന്നു.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാവുന്നു. പ്രിയപ്പെട്ടവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതാണ്. സ്വയം പക്വതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ആത്മവിശ്വാസത്തോടെ പല കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്ന ഒരു സമയമാണ് ഓഗസ്റ്റ് മാസം.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യകരമായ ശീലങ്ങള്‍ നിങ്ങളെ മികച്ചതാക്കി മാറ്റുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സമ്മിശ്രഫലങ്ങള്‍ ആണ് മീനം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം ഉണ്ടാവുന്നത്.

X
Desktop Bottom Promotion