Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മെയ് 2023 സമ്പൂര്‍ണ നക്ഷത്രഫലം: (അശ്വതി- രേവതി) 27 നാളുകാര്‍ക്കും ജ്യോതിഷം പറയും ഫലങ്ങള്‍ ഇപ്രകാരം
മേയ് മാസത്തിന് തുടക്കം കുറിക്കുന്നത് മേടം 17-ന് ആണ്. ഈ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും ഗ്രഹ സംക്രമണങ്ങളും നടക്കുന്നുണ്ട്. മെയ് ഒന്നിന് ചന്ദ്രന്‍ പൂരം നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വ്യാഴം മേടത്തിലും ശനി കുംഭം രാശിയിലും നിലനില്‍ക്കുന്നു. ബുധനാകട്ടെ മേടം രാശിയില്‍ തന്നെയാണ് മെയ് മാസം മുഴുവന്‍ സ്ഥിതി ചെയ്യുന്നത്. ഈ രാശിമാറ്റങ്ങളെല്ലാം തന്നെ 27 നക്ഷത്രക്കാരിലും അനുകൂലവും പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നുണ്ട്.
നവഗ്രഹങ്ങളുടെ ഈ മാറ്റം മനസ്സിലാക്കി നമുക്ക് ഇത്തരത്തിലുള്ള പല ഫലങ്ങളും ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നു. 2023- മെയ് മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത് എന്നും അവര്‍ക്ക് വേണ്ടി എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും നിങ്ങളുടെ നക്ഷത്രഫലം അറിയുന്നതിനും ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുമിച്ച് ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം എന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. എന്താണ് ചെയ്യേണ്ടത് എന്ന ഒരു ആശയക്കുഴപ്പവും നിങ്ങളില്‍ നിലനിന്നേക്കാം. ഉപരി പഠനത്തിന് വേണ്ടി വിദേശതത് പോവുന്നതിനും അവിടെ പഠനം പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റഎ കാര്യത്തില്‍ തീരുമാനമാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പല തീരുമാനങ്ങളും ആലോചിച്ച് വേണം എടുക്കുന്നതിന് അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കലാപ്രവര്‍ത്തനം രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും സാഹസങ്ങള്‍ അരുത്.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പല തരത്തിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാം, വിദേശത്ത് പോവുമ്പോള്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജന്മനാട്ടില്‍ തന്നെ നില്‍ക്കുന്നതിന് തീരുമാനമാവുന്നു. വീട് പണി പുനരാരംഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. മംഗളകരമായ പല കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. ഇടക്കിടക്ക് ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടായിരിക്കും. അന്യനാട്ടില്‍ പഠിക്കുന്നവര്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ച് പോരേണ്ടി വരുന്നു.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ മാനസിക പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷയില്‍ മികച്ച വിജയം നേടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാസത്തിന്റെ പകുതിയാവുമ്പോള്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്നു. ഹൃദയസംബന്ധമായ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അല്‍പം കാലതാമസം നേരിടേണ്ടി വരുന്നു. സാമ്പത്തിക ഇടപാടുകള്‍ ചെയ്യുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എങ്കിലും ചെറിയ ചില അരിഷ്ടതകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. ലക്ഷ്യബോധത്തോടെയുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജോലി ഭാരം വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം തന്നെ പരിഹാരം കാണുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. പരീക്ഷയില്‍ ആഗ്രഹിക്കുന്ന വിജയം നേടുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചൊവ്വ ജന്മരാശിയിലേക്ക് വരുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അലംഭാവും പാടില്ല. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ ശോഭിക്കുകയും അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി വരുകയും ചെയ്യുന്നു. സ്വത്ത് തര്‍ക്കത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിന്റെ കാര്യത്തില്‍ വിജയം കണ്ടെത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറിലുള്ള നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും പെട്ടെന്ന് നടന്ന് കിട്ടുന്നു. അനായാസത്തില്‍ എല്ലാം നേടിയെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. എതിര്‍പ്പുകള്‍ പലപ്പോഴും ശക്തമായിരിക്കും. അതുകൊണ്ട് തന്നെ അത് നിങ്ങളില്‍ ചെറിയ ചില പ്രതിസന്ധികളും ഉണ്ടാക്കുന്നു. സ്വത്ത് തര്‍ക്കം പരിഹരിക്കപ്പെടുന്നു. ഉപരിപഠനത്തിന് വിദേശത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് മാറുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. ദേഷ്യം അല്‍പം നിയന്ത്രിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല സാഹചര്യം വന്ന് ചേരുന്നു. മാത്രമല്ല ധനാഭിവൃദ്ധിയും നിങ്ങളെ തേടി എത്തുന്നു. പൊതുരംഗത്തുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കും അനുകൂലമായി വരുന്നു. മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പൊതുരംഗത്ത് സജീവമാകുന്നതിന് സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതൊരു പോസിറ്റീവ് മാറ്റമായി നിങ്ങള്‍ക്ക് കണക്കാക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രതീക്ഷിച്ചത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാവുന്നു. ശത്രുദോഷം വര്‍ദ്ധിക്കുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ആരോഗ്യവും ശ്രദ്ധിക്കണം. മക്കളുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവും. ന്യായമായ ആവശ്യങ്ങള്‍ക്ക് പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കലാകായിക രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലി എടുക്കുന്ന മേഖലയില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി വരും. സാമ്പത്തിക ലാഭം നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. രാഷ്ട്രീയ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാഹസങ്ങള്‍ക്ക് മുതിരരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. വ്യക്തിപരമായും തൊഴില്‍പരമായും ഉള്ള ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ഗുണഫലങ്ങള്‍ കൂടി നില്‍ക്കുന്ന മാസമാണ്. വിദേശ പഠനത്തിന് അനുകൂല സാഹചര്യം ഒരുങ്ങുന്നു. ഏത് വെല്ലുവിളികളേയും ഏറ്റെടുക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. പ്രൊജക്റ്റുകള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. വാഹനം, അഗ്നി എന്നിവയുടെ ഉപയോഗം അല്‍പം സൂക്ഷിച്ച് വേണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












