Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഓഗസ്റ്റ് 2023 സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും 30 ദിവസം ഗുണദോഷഫലങ്ങള്‍
ഓഗസ്റ്റ് മാസത്തിന് നിരവധി പ്രത്യേകതയുണ്ട്. കാരണം നിരവധി ആഘോഷങ്ങളാണ് ഈ മാസത്തില്‍ നമ്മളെ കാത്തിരിക്കുന്നത്. പത്ത് ദിവസത്തോളം നീണ്ട് നീല്‍ക്കുന്ന ഓണം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഓണം, വിനായക ചതുര്‍ത്ഥി, നാഗപഞ്ചമി, ആവണി അവിട്ടം, ശ്രീനാരായണ ഗുരു ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങി നിരവധി പ്രധാന ആഘോഷങ്ങള്‍ എല്ലാം ഓഗസ്റ്റ് മാസത്തിലാണ്.
ചൊവ്വാഴ്ചയാണ് ഓഗസ്റ്റ് 1-ന് തുടക്കം കുറിക്കുന്നത്. ഉത്രാടം നക്ഷത്രത്തില്‍ പുതിയ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓഗസ്റ്റ് മാസം എപ്രകാരമാണ് നമ്മുടെ നക്ഷത്രഫലം വരുന്നത്. എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കഴിഞ്ഞമാസം ഉണ്ടായ അതേ അനുഭവങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഈ മാസവും ഉണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശുക്രന്റെ വക്രഗതിയില്‍ പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് ദൗത്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത കുറയുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. കുടുംബത്തിന് പല കാര്യങ്ങളിലും പ്രാധാന്യം നല്‍കുന്നവരായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സ്ഥാനം മാറുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പുതിയ വീടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. വ്യായാമത്തിന്റെ കാര്യത്തില്‍ എപ്പോഴും പല കാര്യങ്ങളും ശ്രദ്ധയോടെ വേണം പൂര്‍ത്തിയാക്കുന്നതിന്.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സഹായകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ചെറിയ രീതിയില്‍ ഉള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എങ്കിലും മുന്നോട്ട് നീങ്ങുന്നതിന് വേണ്ടി നിങ്ങള്‍ അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് പ്രശ്‌നത്തേയും സങ്കീര്‍ണമായി പരിഹരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും വിജയം നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഈ മാസം ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കാം. അതിന് ചികിത്സ നേടുന്നതിന് നിങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. നിത്യവേതനമുള്ള ജോലി നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന എല്ലാ കാര്യത്തിലും ഉണ്ടാവുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. പഴയ സൗഹൃദങ്ങള്‍ അനുകൂലമായി വരുകയും കൂട്ടുകാരെ കാണുന്നതിനുള്ള സാധ്യതയുണ്ടാവുകയും ചെയ്യുന്നു. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ പലതും ഫലത്തില്‍ വരുന്നു. വിദേശ നിക്ഷേപത്തില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പതിനൊന്നിലാണ് വ്യാഴം വരുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് തടസ്സം മാറി വരുന്നു. സ്വന്തം കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും വിരുന്നുകള്‍ക്കും സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. സാമ്പത്തികം ശക്തമാണ്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് ആദ്യമാസം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. പുതിയ ചുമതലകള്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വയ്പ തിരിച്ചടവ് സാധ്യമാവുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്, സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ തന്നെ മെച്ചപ്പെടുന്നു. അലച്ചിലുകള്‍ കുറയുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും കൃത്യമായി മനസ്സിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ ചുമതലകള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം പുതിയ ചുമതലകള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അതെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ചെലവുകള്‍ അല്‍പം കുറക്കുന്നതിന് ശ്രദ്ധിക്കണം. സ്വാഭാവികമായും ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടുന്ന ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും നടപ്പിലാക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുടുംബത്തോടൊപ്പം തന്നെ കൂടുതല്‍ സന്തോഷവും സമാധാനവും ഉള്ള സമയം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. യാത്രകളും ക്ഷേത്ര ദര്‍ശനവും നടത്തുന്നതിന് സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റം കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ചെറിയ പരാജയം നേരിടേണ്ടി വരാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയിരിക്കും. പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വഷളാവാം. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം ചിലവാക്കുന്നതിന്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരാം. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ഗൗരവമായി തന്നെ എടുക്കേണ്ടതാണ്.



Click it and Unblock the Notifications












