ജൂണ്‍ 2023 സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളുകാര്‍ക്കും വരുന്ന 30 ദിനം ജ്യോതിഷ മാറ്റങ്ങള്‍ ഇപ്രകാരം

ജൂണ്‍ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ പല നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇടവം 18- വ്യാഴാഴ്ചയാണ് ജൂണ്‍ മാസത്തിന് തുടക്കം കുറിക്കുന്നത്. സൂര്യന്‍ ഈ സമയം ഇടവം- മിഥുനം രാശികളിലായാണ് സഞ്ചരിക്കുന്നത്. ജൂണ്‍ 7 ആവുന്നതോടെ ബുധന്‍ ഇടവം രാശിയിലും 24-ന് മിഥുനം രാശിയിലേക്കും സഞ്ചരിക്കുന്നു. ജൂണ്‍ 19 മുതലാണ് ശനിയുടെ വക്രഗതിക്ക് തുടക്കം കുറിക്കുന്നത്.

മറ്റ് ഗ്രഹങ്ങളായ രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാം രാശിയിലും ആണ് സ്ഥിതി ചെയ്യുന്നത്. ഈ ലേഖനത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും രാശിക്കൂറ് ഫലത്തെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം.

June horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് പലപ്പോഴും ആത്മാഭിമാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥ വരെ ഉണ്ടാവാം. ബുധന്റെ സ്ഥാനം നിങ്ങള്‍ക്ക് വിദ്യാപുരോഗതിയും ഉണ്ടാക്കുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണ പല കാര്യത്തിലും ഉണ്ടാവുന്നു. മാസത്തിന്റെ ആദ്യം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും പിന്നീട് അതിനെ തരണം ചെയ്യാന്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാവാം. വിദ്യാഭ്യാസത്തിന് യോഗം കാണുന്നു. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ മാറ്റം തന്നെയാണ് അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ചെറിയ രീതിയിലുള്ള കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വിദേശത്ത് ജോലിക്കായി പോവുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ജോലിയില്‍ തിരക്കുകള്‍ വര്‍ദ്ധിക്കാം. അലച്ചിലുകളും യാത്രകളും ശ്രദ്ധിക്കണം. കുടുംബത്തില്‍ നിന്ന് പല കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ ലഭിക്കുന്നു. അച്ഛന്റെ ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന മാസമാണ് ജൂണ്‍ മാസം. പലപ്പോഴും ദോഷങ്ങളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ചിന്തിച്ച് കഷ്ടപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസികമായി ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ വരവനുസരിച്ച് ചിലവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും ഓരോ കാര്യങ്ങളിലും അതീവ ജാഗ്രത വേണം.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. ആലോചിക്കാതെ പലപ്പോഴും പല കാര്യങ്ങളും ചെയ്യുന്നതിന് തുനിഞ്ഞിറങ്ങും. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വിദേശയാത്രകള്‍ വിജയം കണ്ടെത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാവും. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. തീരുമാനങ്ങളെല്ലാം തന്നെ പെട്ടെന്ന് എടുക്കുന്നതായിരിക്കും. വിദേശ യാത്രകളില്‍ വിജയം കണ്ടെത്തുന്നു. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാവാം.

planet

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിദേശ യാത്രകള്‍ മികച്ച ഫലം നല്‍കുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു. തര്‍ക്കങ്ങള്‍ക്ക് മുതിരാതിരിക്കണം. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അതിനെ അസ്വസ്ഥമായി കണ്ട് പരിഹാരം കാണേണ്ടതാണ്. പഠന വിഷയങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ജൂണില്‍ കൊണ്ട് വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന വിഷയങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്നു. തീര്‍ത്ഥാനടത്തിലേക്ക് തിരിയുന്നതിനുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വളരെ മുന്നോട്ടുള്ളതായിരിക്കും. ശത്രുദോഷം നിങ്ങളെ ബാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ജാഗ്രത കൈവിടുന്ന നിമിഷം ആരോഗ്യവു പ്രശ്‌നത്തിലാവുന്നു. നിങ്ങളുടെ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അഭിമാനകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. നിങ്ങള്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ ആഗ്രഹിക്കുന്ന നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നു. ശത്രുക്കളുടെ കാര്യത്തില്‍ അനൂകൂല സമീപനം സ്വീകരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

astrology

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കലാകാരന്‍മാര്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നു. നിയമ കാര്യങ്ങൡ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് വര്‍ദ്ധിക്കുകയും അതില്‍ സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ ഉള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഉല്ലാസയാത്രകള്‍ നടത്തുകയും ധനപരമായി ഇതിന് വേണ്ടി ചിലവാക്കുകയും ചെയ്യുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ മാസം. ഇത് മാത്രമല്ല ഭാഗ്യവും നിങ്ങളെ തേടി വരുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സൂര്യന്റെ രാശി മാറ്റം ഇവരെ വളരെ അനുകൂലമായാണ് ബാധിക്കുന്നത്. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ മാസമാണ് ജൂണ്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ധനലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂട്ടായ സംരംഭങ്ങള്‍ വിജയിക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. ജോലിയില്‍ സ്ഥലം മാറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവാം. കുടുംബത്തില്‍ സമാധാനവും സംതൃപ്തിയും നിലനില്‍ക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ധാരാളം സമയം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പ്രതീക്ഷകള്‍ പലതും പൂവണിയുന്നു. വാഹനയോഗം കാണുന്നു. വിദ്യാഭ്യാസത്തിനായി നിരവധി അവസരങ്ങള്‍ വന്ന് തേരാം. ഉദ്യോഗസ്ഥര്‍ അല്‍പം കരുതിയിരിക്കണം.

X
Desktop Bottom Promotion