ജൂലൈ 2023 സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും വരുന്ന ഒരുമാസത്തെ സമ്പൂര്‍ണഗുണദോഷഫലം

നക്ഷത്രഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. കാരണം പലരും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന സമയത്ത് നമുക്ക് ലഭിക്കുന്ന ചില സൂചനകള്‍ ഭാവിയിലെ അനുകൂല പ്രതികൂല മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ്. 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. നക്ഷത്രമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ജൂലൈ മാസത്തില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ജൂലൈ മാസത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ശനിയുടെ വക്രഗതിക്ക് ജൂണ്‍ അവസാനം സംഭവിച്ച് കഴിഞ്ഞു. ഇതിന്റെ ഫലങ്ങളും നിങ്ങളെ സ്വാധീനിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

Aries zodiac sign

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചൊവ്വയാണ് മേടക്കൂറിന്റെ അധിപന്‍. അതുകൊണ്ട് തന്നെ ഇവര്‍ പെട്ടെന്ന് തീരുമാനം എടുക്കുന്നു. എന്നാല്‍ രാശിപ്രകാരം നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വ്യാഴത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശുഭഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വളരെ അനുകൂലമായ പല മാറ്റങ്ങളും ഇവരില്‍ ഉണ്ടാവുന്നു. അമിത ദേഷ്യം കുറക്കണം. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ കൂടുതല്‍ നടത്തേണ്ടതായി വരുന്നു. കണ്ടകശനി ആയതുകൊണ്ട് തന്നെ കര്‍മ്മരംഗത്ത് ചെറിയ തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ ആയതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ രാശിയായത് കൊണ്ട് തന്നെ അനുഗ്രഹഭാവത്തില്‍ നില്‍ക്കുന്നു. അനുകൂല ഫലങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. പൊതുവേ സംഗീതത്തോടെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തികം പൊതുവേ അനുകൂലമായിരിക്കും.

Cancer zodiac sign

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ചന്ദ്രനാണ്. പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അഷ്ടമത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അപകടം പിടിച്ച ജോലികള്‍ ഏറ്റെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് അല്‍പം ശ്രദ്ധിക്കണം. എങ്കിലും നേട്ടങ്ങളും നിങ്ങളെ തേടി എത്താവുന്നതാണ. പക്ഷേ ഏത് തീരുമാനവും അല്‍പം ശ്രദ്ധിച്ച് എടുക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ സൂര്യന്‍ ആണ്. ശനി ഏഴില്‍ നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് കണ്ടകശനിയാണ്. എങ്കിലും വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ജീവിതത്തിലെ ഏത് വെല്ലുവിളിയേയും ഇവര്‍ നേരിടുന്നു. വ്യാഴത്തിന്റെ സ്ഥാനം ഒന്‍പതാം ഭാവത്തില്‍ ആയതിനാല്‍ ജീവിതത്തിലെ മികച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവാം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ ബുധന്‍ ആണ്.. ബുധന്‍ അഷ്ടമത്തില്‍ നില്‍ക്കുന്നതിനാല്‍ അനുകൂല ഫലങ്ങള്‍ ആണ് നിങ്ങള്‍ക്കുണ്ടാവുന്നത്. പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും അനുകൂലായ സമയമാണ്. എങ്കിലും ചില കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. പക്ഷേ വ്യാഴം എട്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ പഠനത്തില്‍ തടസ്സങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കര്‍മ്മരംഗത്തുണ്ടാവുന്ന നേട്ടങ്ങളെ നിങ്ങള്‍ അനുകൂലമാക്കി മാറ്റുന്നതിന് പരിശ്രമിക്കേണ്ടി വരുന്നു.

leo zodiac sign

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായ ഫലമാണ്. കലാകാരന്‍മാരായിട്ടുള്ളവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധ വേണ്ടതാണ്. എല്ലാ തടസ്സങ്ങളേയും മാറ്റി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വ്യാഴം ഏഴില്‍ നില്‍ക്കുന്നതിനാല്‍ അനുകൂലമായ പല ഫലങ്ങളും ഇവര്‍ക്കുണ്ടാവുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിവാഹത്തിന് അനുകൂലമായ സമയമാണ്. പഠന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അനുകൂലമായ പല മാറ്റങ്ങളും വിദേശത്ത് പഠനാവശ്യത്തിനായി പോവുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയാണ് രാശ്യാധിപന്‍. ഇവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം വളരെ പെട്ടെന്നായിരിക്കും. ഏത് കാര്യവും ഇവര്‍ ധൈര്യത്തോടെ നേരിടുന്നു. കേതുവിന്റെ സ്ഥാനം 12-ാം ഭാവത്തില്‍ ആയതിനാല്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവും. കടം വാങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്നതിനാല്‍ അല്‍പം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ധനനഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എല്ലാ തരത്തിലുള്ള ഉത്തരവാദിത്വങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍മ്മരംഗത്ത് ശ്രദ്ധ വേണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. ധനുരാശിക്കാര്‍ക്ക് വ്യാഴം അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ആത്മിയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. കായിക രംഗത്ത് നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സാഹചര്യമാണ്. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് പൊതുവേ അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു.

Scorpio zodiac sign

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. ശനി രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എങ്കിലും അതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. സമ്പാദ്യങ്ങളില്‍ ചെറിയ തടസ്സവും കാലതാമസവും ഉണ്ടായേക്കാം. .അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പരീക്ഷകളിലും തൊഴിലിലും നേട്ടങ്ങള്‍ ഉണ്ടാവും. അവസരങ്ങള്‍ ഒരിക്കലും വിട്ടുകളയരുത്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനി സ്വന്തം രാശിയില്‍ നില്‍ക്കുന്നത് കൊണ്ടുള്ള ചെറിയ തടസ്സങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും ചെറിയ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവാം. കുടുംബത്തില്‍ തന്നെ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു, കര്‍മ്മരംഗത്തുണ്ടാവുന്ന അനുകൂല സാഹചര്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് വ്യാഴം ആണ്. വ്യാഴം രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ഗുണദോഷ സമ്മിശ്രഫലമായാണ് കണക്കാക്കുന്നത്. സാമ്പത്തിക നേട്ടം പോലെ തന്നെ സാമ്പത്തിക നഷ്ടവും നിങ്ങളില്‍ ഉണ്ടാവുന്നു. രണ്ടാം ഭാവത്തില്‍ രാഹുവും എട്ടാം ഭാവത്തില്‍ കേതുവും നില്‍ക്കുന്നതിനാല്‍ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ഏഴരശനി ആയത് കൊണ്ട് തന്നെ ചെറിയ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. എങ്കിലും ചൊവ്വ അനുകൂല ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ഭാഗ്യനേട്ടങ്ങളും നിങ്ങളെ തേടി വരുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion