Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
ഭാഗ്യം വന്ന് വിരല്‍തൊടും, പണം വരുത്തുന്ന മാജിക്; സാമ്പത്തിക മാസഫലം, 12 രാശിക്കും ഫലം
സെപ്റ്റംബര്‍ ആരംഭിക്കുന്നു. എല്ലാ രാശിക്കാര്‍ക്കും ഈ മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും. പ്രതിമാസ ജാതകം അനുസരിച്ച്, ചില രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സാമ്പത്തിക മേഖലയില്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഈ മാസം വളരെ ശുഭകരമാകാന്‍ പോകുന്ന ചില രാശികളുമുണ്ട്. എല്ലാ രാശിക്കാര്‍ക്കും സാമ്പത്തിക മേഖലയില്‍ എങ്ങനെയായിരിക്കും ഫലങ്ങള്‍ എന്നറിയാന്‍ പ്രതിമാസ സാമ്പത്തിക മാസഫലം ഇതാ. തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക മാസഫലം വായിക്കൂ.
മേടം
ഈ മാസം നിങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരായ ആളുകള്‍ തന്നെ നിങ്ങളെ എതിര്‍ത്തേക്കാം. ബിസിനസ്സില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് സമയം നല്ലതല്ല. അതിനാല്‍ ബിസിനസ്സിലെ സ്ഥിതി കൂടുതല്‍ വഷളായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ കുറവുണ്ടാകും. ഈ മാസം ബിസിനസ്സില്‍ വലിയ റിസ്ക് എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.

ഇടവം
ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഇടിവ് അനുഭവപ്പെടും. അതിനാല്‍ നിങ്ങള്‍ക്ക് പരിചയമുള്ള ഒരാളുടെ സഹായം തേടേണ്ടി വന്നേക്കാം. ബിസിനസ്സിലെ ഏതെങ്കിലും വലിയ നഷ്ടം മൂലമോ ആരോഗ്യ സംബന്ധമായ കാരണങ്ങളാലോ സാമ്പത്തിക സ്ഥിതിയില്‍ വലിയ ഇടിവ് ഉണ്ടാകും. നിങ്ങള്‍ക്ക് സുഖം പ്രാപിക്കാന്‍ വളരെയധികം സമയമെടുത്തേക്കാം. അതിനാല്‍ ബിസിനസ്സില്‍ വലിയ റിസ്ക് എടുക്കരുത്. ഈ സമയം നിങ്ങളുടെ ജോലിസ്ഥലം മാറുന്നത് നല്ലതല്ല.
മിഥുനം
ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ കാണും. ബിസിനസുകാര്‍ക്ക്, മാസത്തിന്റെ ആദ്യപകുതിയില്‍ നിങ്ങള്‍ക്ക് ഒരു വലിയ കമ്പനിയുമായി വലിയ ഇടപാട് നടത്താന്‍ അവസരം ലഭിച്ചേക്കാം. സാമ്പത്തികമായി ലാഭമുണ്ടാകും. നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങളും ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം.
കര്‍ക്കിടകം
ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ സാമ്പത്തിക സഹായം തേടേണ്ടി വന്നേക്കാം. ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക സഹായം ലഭിക്കും. അതുവഴി നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍, തൊഴില്‍ മേഖലയില്‍ ലാഭത്തിന് സാധ്യതയുണ്ട്.
ചിങ്ങം
ഈ മാസം സാമ്പത്തിക സ്ഥിതിയില്‍ കുറവുണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ബിസിനസ്സില്‍ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ കഴിയും. ഈ മാസം നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ ജോലിയില്‍ വിജയം നേടാനാകും. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് സഹകരിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ബിസിനസ്സില്‍ മികച്ച വിജയം ലഭക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങള്‍ക്ക് ഒരു വലിയ നിക്ഷേപത്തില്‍ പങ്കാളിയാകാനാകും.

കന്നി
ഈ മാസം, സാമ്പത്തികമായി നിങ്ങള്‍ക്ക് ലാഭ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും വീണ്ടും പുനരംരംഭിക്കാനാകും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. ബിസിനസില്‍ പങ്കാളികളെ ശരിയായി തിരഞ്ഞെടുക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ മാസം നല്ലതാണ്.
തുലാം
ഈ മാസം നിങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ തന്നെ നിങ്ങളെ എതിര്‍ത്തേക്കാം. ബിസിനസ്സില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥിതി കൂടുതല്‍ വഷളായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ കുറവുണ്ടാകും. ഈ മാസം ബിസിനസ്സില്‍ വലിയ റിസ്ക് എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം
സാമ്പത്തികമായി ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ഇടിവ് അനുഭവപ്പെടില്ല. നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുടെ സഹായത്താല്‍, നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയും. ബിസിനസില്‍, ഈ മാസം നിങ്ങള്‍ക്ക് ഒരു പുതിയ പ്രവൃത്തികള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് വിജയകരമായി നടപ്പിലാക്കാന്‍ കഴിയും, അതിനാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
ധനു
ഈ മാസം നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ചില വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളികള്‍ നിങ്ങളെ ഉപേക്ഷിച്ചേക്കാം. അതുമൂലം നിങ്ങളുടെ ജോലിസ്ഥലത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. വലിയ നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുക. വിശ്വസ്തരായ ആളുകള്‍ക്കിടയില്‍ മാത്രം ഇടപാടുകള്‍ നടത്തുക. അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കും.

മകരം
ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, മാസാവസാനം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എതിരാളികളെ നേരിടേണ്ടിവരും. ബിസിനസ്സില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മോശമായേക്കാം. അതിനാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥനാകും. ബിസിനസുകാര്‍ക്ക് ഒരു വലിയ ഇടപാടോ കരാറോ വഴുതിപ്പോയേക്കാം.
കുംഭം
ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് വലിയ നിക്ഷേപം നടത്താനാകും. ഈ മാസം നിങ്ങള്‍ നിങ്ങളുടെ ബിസിനസ്സില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അതിനാല്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക സഹായം ലഭിച്ചേക്കാം. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങള്‍ സാമ്പത്തികമായി കരുത്തരാകും. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.
മീനം
സാമ്പത്തികമായി, ഈ മാസം നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു വലിയ ബിസസിനസില് പങ്കാളിയാകാന്‍ കഴിയും, അത് നിങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ബിസിനസ്സില്‍ വലിയ നിക്ഷേപം നടത്താനാകും. ഈ മാസം നിങ്ങള്‍ക്ക് എവിടെനിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കും. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. തൊഴില്‍ മേഖലയില്‍ വലിയ കരാറുകള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ഈ മാസം നിങ്ങള്‍ക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും കഴിയും.



Click it and Unblock the Notifications
