മാര്‍ച്ച് 2023 രാശിഫലം: മേടം - മീനം, 12 രാശിക്കും മാര്‍ച്ച് മാസത്തില്‍ തൊഴില്‍, സാമ്പത്തിക മാസഫലം

ഇംഗ്ലീഷ് കലണ്ടറിലെ മൂന്നാമത്തെ മാസമാണ് മാര്‍ച്ച് മാസം. അതേസമയം, ഹിന്ദു കലണ്ടര്‍ പ്രകാരം ഹിന്ദു പുതുവര്‍ഷം ഈ മാസത്തില്‍ ആരംഭിക്കും. ചൈത്ര ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് പുതിയ ഹിന്ദു വര്‍ഷം ആരംഭിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ നിരവധി വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നുണ്ട്. ഇതുകൂടാതെ മാര്‍ച്ചില്‍ നിരവധി ഗ്രഹങ്ങളുടെ സംക്രമണവും ഉണ്ടാകും. എല്ലാ രാശിചിഹ്നങ്ങളിലും ഈ ഗ്രഹസംക്രമങ്ങളുടെ സ്വാധീനം കാണപ്പെടും.

മാര്‍ച്ച് മാസത്തില്‍ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ജ്യോതിഷം നിങ്ങളെ സഹായിക്കും. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാമോ? മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും സാമ്പത്തിക മാസഫലം ഇതാ. തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ മാര്‍ച്ച് മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക മാസഫലം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിന്റെ ആരംഭം ശുഭമായിരിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ ബുദ്ധിയും വിവേചനാധികാരവും ഉപയോഗിച്ച് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കും. മാസത്തിന്റെ മധ്യം നിങ്ങള്‍ക്ക് മിതമായിരിക്കും. ജോലിസ്ഥലത്ത് അശ്രദ്ധ ഒഴിവാക്കുക. ബിസിനസ്സ് ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കുക. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങള്‍ ഒരു തീരുമാനവും ചിന്തിക്കാതെ എടുക്കരുത്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ സംസാരത്തിലും പെരുമാറ്റത്തിലും വളരെയധികം നിയന്ത്രണം ആവശ്യമാണ്. മാസത്തിന്റെ തുടക്കത്തില്‍, കഠിനാധ്വാനത്തിന് ശേഷം മാത്രമേ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വിജയവും പണവും നേടാന്‍ കഴിയൂ. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ എല്ലാ കാര്യവും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം നേരിടേണ്ടിവരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സര്‍ക്കാര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സ്ഥാനക്കയറ്റമോ വലിയ ഉത്തരവാദിത്തമോ ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, പെട്ടെന്നുള്ള വലിയ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ താളംതെറ്റിച്ചേക്കാം.

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിന്റെ രണ്ടാം പകുതി ഒഴിച്ചുനിര്‍ത്തിയാല്‍ ഈ മാസം വളരെ ശുഭകരമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മാസാരംഭത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടത്തിലും കുടുംബ സന്തോഷത്തിലും വര്‍ദ്ധനവ് കാണും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. വിദേശത്ത് തൊഴിലിനും ബിസിനസ്സിനും ശ്രമിക്കുന്ന ആളുകള്‍ക്ക് വഴിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ഭൂമി, സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാനും വില്‍ക്കാനുമുള്ള ആഗ്രഹം സഫലമാകും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മാസത്തിന്റെ മധ്യത്തില്‍ വലിയ ലാഭം ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതി അല്‍പ്പം സമ്മിശ്രമായിരിക്കും. ഈ സമയത്ത് ഏത് തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ മാര്‍ച്ച് മാസത്തില്‍ വലിയ മാറ്റങ്ങള്‍ കാണും. വളരെക്കാലമായി ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് മാസത്തിന്റെ ആരംഭം ശുഭകരമായിരിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍, ജോലിയുമായോ ബിസിനസ്സുമായോ ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ബുദ്ധിയും വിവേചനവും ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും, ബിസിനസ്സില്‍ പ്രയാസകരമായ സാഹചര്യങ്ങളും ഉണ്ടാകാം. മാസത്തിന്റെ രണ്ടാം പകുതിയില്‍, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ആയി പെട്ടെന്ന് വലിയ തുക ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിസ്ഥലത്ത് എതിരാളികളെ കരുതിയിരിക്കുക.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക്, മാര്‍ച്ച് മാസം വിജയം സ്ഥാനക്കയറ്റത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലികള്‍ പൂര്‍ത്തീകരിക്കുകയും കരിയര്‍, ബിസിനസ് എന്നിവയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ലാഭം ലഭിക്കുകയും ചെയ്യും. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍, ചില വലിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും,.അതുവഴി നിങ്ങള്‍ക്ക് ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാനം ലഭിക്കും. ബിസിനസ്സില്‍ ധനലാഭത്തിനുള്ള വഴി തെളിയും. മാസത്തിന്റെ മധ്യത്തില്‍, കുടുംബവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനം എടുക്കാം. മത്സര പരീക്ഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മാസത്തിന്റെ രണ്ടാം പകുതി അല്‍പ്പം അസ്ഥിരമായിരിക്കും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം സമ്മിശ്രമായിരിക്കും. ഈ ആഴ്ച, നിങ്ങളുടെ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ കാണും. മാസത്തിന്റെ തുടക്കത്തില്‍, മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ജോലിസ്ഥലത്ത് നിങ്ങളുടെ പ്രോജക്റ്റ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പണനേട്ടം ലഭിക്കും. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാസത്തിന്റെ രണ്ടാം ആഴ്ചയില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഈ സമയം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. അമിത ചെലവ് കാരണം നിങ്ങളുടെ ബജറ്റ് താളം തെറ്റിയേക്കാം.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിന്റെ ആദ്യപകുതി ഭാഗ്യം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. തൊഴില്‍-വ്യാപാരത്തില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാകും. കുടുംബത്തിലെ സഹോദരങ്ങളുടേയും ബന്ധുമിത്രാദികളുടേയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരിക്കും. മാസത്തിന്റെ മധ്യത്തില്‍, ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം. വാഹനം ശ്രദ്ധാപൂര്‍വ്വം ഓടിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം

മാര്‍ച്ച് മാസത്തിന്റെ തുടക്കവും അവസാനവും വൃശ്ചിക രാശിക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ അടുത്തുള്ളവരില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല. നിങ്ങളുടെ എതിരാളികള്‍ നിങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതായി കാണപ്പെടും. ജോലിസ്ഥലത്തെ അനാവശ്യ സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. മാര്‍ച്ച് രണ്ടാം വാരത്തില്‍, ബിസിനസുകാര്‍ക്ക് അവരുടെ എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ വരുമാനം കുറവായിരിക്കും, ചെലവുകള്‍ കൂടുതലായിരിക്കും. മാസത്തിന്റെ മധ്യത്തില്‍ അല്‍പം ആശ്വാസം ലഭിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കും.

ധനു

ധനു

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ധനു രാശിക്കാര്‍ക്ക് പ്രതീക്ഷകള്‍ക്കനുസരിച്ച് വിജയം നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ അമിതമായ ഉത്സാഹം ഒഴിവാക്കണം. നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്ന ആളുകളെ സൂക്ഷിക്കുക. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ മികച്ച വിജയം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും കുടുംബത്തിലും ബഹുമാനം വര്‍ദ്ധിക്കും. വിദേശത്ത് തൊഴിലിനോ ബിസിനസ്സിനോ ശ്രമിക്കുന്നവര്‍ക്ക്, തടസങ്ങള്‍ മറികടക്കാനാകും. സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ ഈ കാലയളവില്‍ കൂടുതല്‍ സജീവമായി കാണപ്പെടും. ബിസിനസ്സുകാര്‍ക്ക്, മാസത്തിന്റെ രണ്ടാം പകുതി ആശയക്കുഴപ്പവും നിറഞ്ഞതായിരിക്കും. ഈ സമയത്ത്, എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.

മകരം

മകരം

മാര്‍ച്ച് മാസത്തിന്റെ ആരംഭം മകരം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഈ സമയത്ത്, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും വളരെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. തടസ്സങ്ങള്‍ നീക്കി നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ അധിക വരുമാന സ്രോതസ്സ് ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയാല്‍ നിങ്ങളുടെ ജോലിസ്ഥലത്തും കുടുംബത്തിലും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. മാസത്തിന്റെ മധ്യത്തില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അവസരമുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭൂമി, വാഹനം എന്നിവ വാങ്ങാനാകും. ഭൂമി നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും അല്‍പ്പം നിയന്ത്രണം പാലിക്കേണ്ടതുണ്ട്.

കുംഭം

കുംഭം

ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍, ചെയ്യുന്ന ജോലിയില്‍ എന്തെങ്കിലും തടസ്സം കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. എന്നിരുന്നാലും, മാസത്തിന്റെ മധ്യത്തില്‍ അല്‍പ്പം ആശ്വാസം ലഭിക്കും, ഈ സമയത്ത് ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ധാരാളം ലാഭം ലഭിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാകും. എന്തെങ്കിലും വാങ്ങാനായി നിങ്ങള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍ അത് സഫലമാകും. ടാര്‍ഗറ്റ് അധിഷ്ഠിത ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.

മീനം

മീനം

മീനം രാശിക്കാര്‍ മാര്‍ച്ച് മാസത്തില്‍ പണവും സമയവും വളരെ ശ്രദ്ധയോടെ ചെലവഴിക്കണം. തൊഴില്‍ മേഖലയിലും വീട്ടിലും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഈ സമയത്ത് ബന്ധുക്കളോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരമുണ്ടാകും. നിങ്ങള്‍ വളരെക്കാലമായി ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, മാര്‍ച്ച് ആദ്യം തന്നെ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഒരു വലിയ ഓഫര്‍ ലഭിക്കും. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക നേട്ടമുണ്ടാക്കാന്‍ കഴിയും. പൂര്‍വിക സ്വത്ത് വിഷയത്തില്‍ വന്ന തടസ്സങ്ങള്‍ നീങ്ങും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിജയം ഉണ്ടാകും. മാസത്തിന്റെ മധ്യത്തില്‍, പെട്ടെന്ന് ചില യാത്രകള്‍ക്ക് സാധ്യതയുണ്ട്.

Story first published: Tuesday, February 28, 2023, 9:34 [IST]
X
Desktop Bottom Promotion