Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
അര്‍പ്പണബോധം മുന്നോട്ട് നയിക്കും, സുവര്ണാവസരങ്ങള് തേടിവരും; കരിയര്‍ മാസഫലം
ജ്യോതിഷപരമായി സെപ്തംബര്‍ മാസം വളരെ സവിശേഷമായിരിക്കും. ഈ മാസം പര പ്രധാന ഗ്രഹങ്ങളും അവയുടെ രാശി മാറുന്നു. കൂടാതെ പല വിശേഷപ്പെട്ട ദിനങ്ങളും ഈ മാസത്തില്‍ വരുന്നുണ്ട്. ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, വിശ്വകര്‍മ ജയന്തി തുടങ്ങി നിരവധി വലിയ ആഘോഷങ്ങള്‍ ഈ മാസത്തിലുണ്ട്.
തൊഴിലിന്റെ കാര്യത്തില്‍ പല രാശിക്കാര്‍ക്കും ഈ മാസം നല്ലതായിരിക്കും. എന്നിരുന്നാലും, ചില ആളുകള്‍ക്ക് ബിസിനസ്സിലും ജോലിയിലും പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തൊഴില്‍പരമായി 12 രാശിക്കാര്‍ക്കും സെപ്റ്റംബര്‍ മാസം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ മാസഫലം വായിക്കൂ.

മേടം
സെപ്തംബര്‍ മാസം മേടം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വിജയം നിറഞ്ഞതായിരിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖല നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. ഈ മാസം, കുടുംബത്തിന്റെ സാമ്പത്തിക പിന്തുണയോടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും.
ഇടവം
ഈ മാസം, ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഒരു തെറ്റായ തീരുമാനം നിങ്ങളുടെ കഠിനാധ്വാനത്തെ നശിപ്പിക്കും. നെഗറ്റിവിറ്റിയില്‍ നിന്ന് പുറത്തുകടന്ന് ഒരു നല്ല കരിയര്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ സെപ്റ്റംബറില്‍ തങ്ങളുടെ കരിയറിനെ കുറിച്ച് ആശങ്കാകുലരായിരിക്കും. നിങ്ങളുടെ കഴിവിനനുസരിച്ച് ജോലി നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇതുമൂലം മാനസിക വിഷമം നേരിടേണ്ടിവന്നേക്കാം. വിഷാദത്തില്‍ നിന്ന് മുക്തമാകാന്‍ ശ്രമിച്ച് ജോലിയില്‍ ശ്രദ്ധിക്കുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഈ മാസം വളരെ ബുദ്ധിമുട്ടായിരിക്കും. വിജയം നേടാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതുമൂലം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജോലികള്‍ പലതും നിലച്ചേക്കാം.

ചിങ്ങം
കരിയറിന്റെ കാര്യത്തില്‍, ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ മാസത്തെ ചില പ്രശ്നങ്ങള്‍ കാരണം, നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വലിയ തീരുമാനം എടുക്കേണ്ടതായി വരും.
കന്നി
സെപ്തംബര്‍ മാസം കന്നിരാശിക്കാര്‍ക്ക് ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. അവര്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ സന്തുഷ്ടരായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് സന്തോഷകരമായ സമയമായിരിക്കും. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങളെ മുന്നോട്ട് നയിക്കും.
തുലാം
തുലാം രാശിക്കാരുടെ ഈ മാസം കരിയറിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ മാസം കരിയറിന് വേണ്ടി ഒരു കഠിനാധ്വാനം തന്നെ വേണ്ടിവരും. അതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഈ മാസം നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മേലുദ്യോഗസ്ഥര്‍ നിങ്ങളോട് കരുണ കാണിക്കും. സ്ഥാനക്കയറ്റം നേടാന്‍ അവസരങ്ങളുണ്ടാകും.

ധനു
സെപ്തംബര്‍ മാസം ധനു രാശിക്കാര്‍ക്ക് കരിയറില്‍ പ്രശ്നങ്ങള്‍ കൊണ്ടുവരും. ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നതിന് നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായേക്കാം. ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് വിജയം ലഭിക്കാന്‍ കാലതാമസം നേരിടും.
മകരം
ഈ മാസം മകരം രാശിക്കാര്‍ക്ക് തൊഴില്‍ കാര്യങ്ങളില്‍ തിരക്കുള്ള സമയമായിരിക്കും. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. കഠിനാധ്വാനത്തില്‍ നിന്ന് പിന്മാറാതിരുന്നാല് വലിയ വിജയം ഉടന്‍ കൈവരിക്കാനാകും.
കുംഭം
ഈ മാസം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ഉണ്ടായേക്കാം. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ ഈ മാസം നിങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ജോലി കിട്ടി മനസ്സ് സന്തോഷിക്കും.
മീനം
ഈ മാസം നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഇതുകൂടാതെ, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. അതുവഴി ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.



Click it and Unblock the Notifications
